"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 13, വെള്ളിയാഴ്‌ച

മുസ്ലീങ്ങള്‍ക്ക് ദലിതരോടുള്ള സമീപനം അംബേഡ്കറുടെ നിരീക്ഷണത്തില്‍....



അംബേഡ്കര്‍ പറഞ്ഞൂ.... (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 15. പേജ് 280)

അയിത്തക്കാരുടെ പ്രശ്‌നത്തിന്റെ നേര്‍ക്കുള്ള മുസ്ലീങ്ങളുടെ മനോഭാവം മറ്റൊരു ഉദാഹരണമായി എടുക്കാം. മുസ്ലീങ്ങള്‍ എല്ലായ്‌പ്പോഴും അധകൃതവര്‍ഗക്കാരുടെ നേര്‍ക്ക് ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്നു. ഹിന്ദുക്കള്‍ അധകൃതവര്‍ഗങ്ങളെ സ്വാംശീകരിച്ച് കൂടുതല്‍ ശക്തരായി ത്തീര്‍ന്നേക്കുമെന്ന ഭീതിയില്‍ നിന്നു ജനിച്ചതായിരുന്നു ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അസൂയയില്‍ സിംഹഭാഗവും. സെന്‍സസില്‍ അധകൃതവര്‍ഗക്കാരെ ഹിന്ദുക്കളായി ഉള്‍ക്കൊള്ളിക്കരുതെന്നു നിര്‍ദ്ദേ ശിക്കുന്ന ധീരമായ നടപടി 1909 ല്‍ മുസ്ലീങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. 1923 ല്‍ മി. മുഹമ്മദ് ആലി കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ പ്രസംഗിക്കവേ മുസ്ലീങ്ങള്‍ 1909 ല്‍ കൈക്കൊണ്ട നിലപാടില്‍ നിന്ന് ബഹുദൂരം മുന്നോട്ടു പോയി.