"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 13, വെള്ളിയാഴ്‌ച

മുസ്ലീങ്ങള്‍ എന്തുകൊണ്ട് സാമൂഹിക പരിഷ്‌കാരത്തെ എതിര്‍ക്കുന്നു ?


അംബേഡ്കര്‍ പറഞ്ഞൂ....

മുസ്ലീങ്ങള്‍ എന്തുകൊണ്ട് സാമൂഹിക പരിഷ്‌കാരത്തെ എതിര്‍ക്കുന്നു എന്ന ചോദ്യം ഉന്നയിക്കപ്പെടാം. ഇതിനു സാധാരണയായി നല്കാറുള്ള മറുപടി ലോകത്തൊട്ടാകെയുള്ള മുസ്ലീങ്ങള്‍ പുരോഗമന വിരുദ്ധരായ ജനങ്ങള്‍ ആണെന്നുള്ളതാണ്. ഈ അഭിപ്രായം ചരിത്ര വസ്തുതകള്‍ക്ക് നിരക്കുന്നതാണെന്നതില്‍ സംശയത്തിനു വകയില്ല. ആദ്യകാലത്തെ പ്രവര്‍ത്തനങ്ങളുടെ വേലിയേറ്റങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ വലിപ്പം സംശയാതീത മായിത്തന്നെ ആരെയും അമ്പരപ്പിക്കുന്നതും വന്‍സാമ്രാജ്യങ്ങളുടെ സ്ഥാപനത്തിനു വഴിതെളിച്ചതും ആയിരുന്നു - പെട്ടെന്നു തന്നെ മുസ്ലീങ്ങള്‍ വിചിത്രമായ ഒരു നിഷ്‌ക്രിയാവസ്ഥയിലേക്കു നിപതിച്ചു. അതില്‍ നിന്ന് ഒരിക്കലും അവര്‍ ഉണര്‍ന്നതായി തോന്നുന്നില്ല. അവരുടെ സ്ഥിതിയെപ്പറ്റി പഠനം നടത്തിയിട്ടുള്ള ആളുകള്‍ ഈ നിഷ്‌ക്രിയതക്കു കാരണമായി ചൂണ്ടിക്കാണി ച്ചിട്ടുള്ളത്, എല്ലാ ജനങ്ങള്‍ക്കും എല്ലാ കാലത്തും എല്ലാ സ്ഥിതിഗതികളിലും അനുയോജ്യമാണ് ഇസ്ലാമെന്നുള്ള, എല്ലാ മുസ്ലീങ്ങളും വെച്ചു പുലര്‍ത്തുന്ന മുന്‍വിധിയാണ്.