"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

കെ പപ്പ....!!!!



ഉന്നതമായ ചിന്താശേഷിയുടേയും അസാധാരണമായ മെയ്ക്കരുത്തിന്റേയും ദലിത് പെണ്‍മുദ്രയാണ് കെ പപ്പ. 2003 കാലഘട്ടത്തില്‍ മധുരക്ക് അടുത്ത് അത്തന്‍കരപ്പട്ടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു...!!!! ഉസിലാംപെട്ടി ഗ്രാമവും ഉള്‍പ്പെടുന്ന പഞ്ചായത്താണ് ഇത്. ഭരണനൈപുണ്യവും നേതൃഗുണവും കൈമുതലുള്ള പപ്പ തന്റെ അധികാരം സാമൂഹ്യ വികസനത്തിനായി വിനിയോഗിക്കുന്നതില്‍ ആരുടേയും അംഗീകാരത്തിന് കാത്തു നില്ക്കാറില്ലായിരുന്നു....!!!! മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച് ഭരണനിര്‍വഹണം നടത്തുന്ന പപ്പയുടെ ചുമതലാബോധം ജാതിനിര്‍മിത സാമൂഹ്യ ചുറ്റുപാടില്‍ ധീരമായ ചുവടുവെപ്പ് തന്നെയായിരുന്നു,,,,,,!!! റിസ്റ്റ് വാച്ച് കെട്ടി എന്ന കുറ്റമാരോപിച്ച് സവര്‍ണ ഹിന്ദുക്കള്‍ ദലിത് വിദ്യാത്ഥിയുടെ കൈമുറിച്ച സംഭവമുള്ള സാമൂഹ്യ ചുറ്റുപാടാണ് അത് എന്ന് ഓര്‍ക്കണം..!!!! ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച 2.6 കോടി രൂപ വെട്ടിപ്പുനടത്താന്‍ കൂടെ നില്ക്കണമെന്ന് പപ്പയോട് അഭ്യര്‍ത്ഥിച്ചു..!!!! പപ്പ അതിനെ എതിര്‍ക്കുക മാത്രമല്ല, പൊതുജനമധ്യത്തില്‍ ആ വെള്ളാനകളുടെ തനിനിറം വെളിപ്പെടുത്തുകയും ചെയ്തു..!!! ദലിത് ഭരണാധികാരികളുടെ ആയുസ് സവര്‍ണ ഹിന്ദുവിന്റെ അംഗീകാരത്തി ന്മേലാണെന്നുള്ള പ്രാഗ്ധാരണകളെ ഒറ്റക്കു നിന്ന് പൊളിച്ചെറിഞ്ഞു, പപ്പ എന്ന ദലിത് പെണ്ണാള്‍...!!!!! ഒരു ദിവസംകൊണ്ട് ഒറ്റക്ക് റോമാനഗരം തീര്‍ത്ത പപ്പയെ നമിക്കുന്നു...!!!!! ജയ് ഭീം...!!!!