"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

ബദം ബൈര്‍വ....!!!!



എന്തുകൊണ്ടാണ് ദലിത് ജീവനെ ജാതിഹിന്ദുക്കള്‍ മുളയിലേ നുള്ളിക്കള യുന്നത്? കാരണം അവര്‍ക്ക് നന്നായറിയാം ദലിതുകള്‍ എല്ലാത്തരം പ്രതിബ ന്ധങ്ങളോടും (എഗൈന്‍സ്റ്റ് ആള്‍ ഓഡ്‌സ്) മല്ലടിച്ചാണെങ്കില്‍ പോലും വളര്‍ന്ന് ഉന്നത പദവിയിലെത്തുമെന്ന്. അങ്ങനെ വന്നാല്‍ ഉന്മൂലനം ചെയ്യപ്പെടുക, തങ്ങളായിരിക്കും എന്ന് ജാതിഹിന്ദുക്കള്‍ ഭയക്കുന്നു! അതിനാലാണ് അവര്‍ ദലിതുകള്‍ക്ക് കഴിവുകളില്ലെന്നും സംവരണം ഔദാര്യമാണെന്നും മറ്റുമുള്ള വ്യാജനിര്‍മിതികള്‍ കൊണ്ട് ജീവിതം നേടിയ ദലിതുകളെ പിന്നേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.... ഇവിടെ ഇതാ നിരക്ഷരയായ ഒരു ദലിത് സഹോദരി, ബദം ബൈര്‍വ...!!! രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ലുഹാര പഞ്ചായത്തില്‍ 2010 ല്‍ പ്രസിഡന്റായി തെരഞ്ഞെടു ക്കപ്പെട്ടതാണ് ഈ നിരക്ഷരയായ ഈ ദലിത് വനിത..!!!! ഇവര്‍ പഞ്ചായത്തില്‍ നടത്തിയ വികസനങ്ങള്‍ നോക്കുക; നല്ല ഒരു റോഡ്, വൈദ്യുതി, കുഴല്‍ക്കി ണറുകള്‍ക്കു ള്ള ഹാന്‍ഡ് പമ്പുകള്‍, വൃദ്ധ വനിതകള്‍ക്ക് പെന്‍ഷന്‍.... അക്ഷരാ ഭ്യാസമില്ലാ ത്ത താങ്കള്‍ക്ക് ഇത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള ഊര്‍ജം എവിടെ നിന്നു കിട്ടി എന്ന പത്രലേഖകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി ബദം ബൈര്‍വ കൊടുത്തതിങ്ങനെ; 'എനിക്ക് അക്ഷര ജ്ഞാനം ഇല്ലെന്നേയുള്ളൂ, പക്ഷെ തലച്ചോറുണ്ട് !'.... അഭിവാദ്യങ്ങള്‍...!!!! ജയ് ഭീം...!!!