"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 13, വെള്ളിയാഴ്‌ച

ഭരണഘടന: ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് - വി ഐ ബോസ് വാകത്താനം



4. വകുപ്പ് 29 (1) സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍

ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചു വരുന്ന പൗരന്മാരില്‍ വിവിക്തമായ ഒരു ഭാഷയോ ലിപിയോ സംസ്‌കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്. 

A Section of the Citizens residing in the territory of India of any part of there of having a distinct language script or culture of its own shall have the right to conserve the same.

5. വകുപ്പ് 30 (1) എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവ മതം അടിസ്ഥാനമാക്കിയുള്ളവയായാലും അവരുടെ ഇഷ്ടപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരണം നടത്താനും അവകാശം ഉണ്ടായിരിക്കുന്നതാണ്.

All Minorities whether based on religion or language shall have the right to establish and administer educational institutions of their choice.

പട്ടിക വിഭാഗങ്ങളെ സംബന്ധിച്ച്

6. വകുപ്പ് 16 (1) എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രത്തിന്റെ കീഴിലുള്ള ഏതെങ്കിലും ഉദ്യോഗത്തിലുള്ള നിയമനത്തേയോ സംബന്ധിച്ച വിഷയങ്ങNില്‍ അവസരസമത്വം ഉണ്ടായിരിക്കുന്നതാണ്.

There shall be equality of opportunity for all citizens in matters relating to employment of appointment to any office under the state.