"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

എസ് കോവന്‍.....???????


തമിഴ്‌നാട്ടിലെ നാടന്‍ പാട്ടുകാരനായ എസ് കോവന്‍ (എസ് ശിവദാസ്) അറസ്റ്റു ചെയ്യ പ്പെട്ടു. പാട്ടുകളിലൂടെ മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ചു എന്നതാണ് കുറ്റം. തൃച്ചിക്ക് അടുത്ത് വൊറൈയൂരിലെ വീട്ടില്‍ നിന്നും 29.10.15 ന് 2.30 നാണ് കോവനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 'മക്കള്‍ കലൈ ഇളക്കിയ കഴകം' (People's Art and Literary Association) എന്ന പാട്ടുകൂട്ടത്തിന്റെ നേതൃത്വമാണ് കോവന്‍. 'മൂട് തമക് മൂട്' എന്ന പാട്ട് മദ്യ നയത്തേയും 'ഉരുക്ക് ഒരു സാരായം' എന്ന ഗാനം മുഖ്യമന്ത്രിയെ നേരിട്ടും വിമര്‍ശിക്കുന്നു എന്നാണ് കുറ്റാരോപണം. ആംനെസ്റ്റി ഇന്റര്‍ നാഷനല്‍ ഇന്ത്യ കോവനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


അവലംബം: ദി ഇന്ത്യന്‍ എക്‌സപ്രസ് ന്യൂസ്‌