"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

അമലി....!!!!


വിമോചന സമരത്തിന് ആതുരശുശ്രൂഷാ രംഗം തെരഞ്ഞെടുത്ത ദലിത് വനിത..!!!! പളനി - കൊടൈക്കനാല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ഗൃഹിണി' എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. രോഗഗ്രസ്ഥരായ ഒരുപാട് ശൈശവങ്ങളെ ചികിത്സിച്ചും രോഗം വരാതെ പ്രതിരോധിച്ചും ഈ രംഗത്ത് നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ട് അമലി ദലിത് വിമോചന സമരത്തില്‍ സജീവമാകുന്നു. ആരോഗ്യ രക്ഷക്കായി പോഷകാഹാര വിതരണം തുടങ്ങിയവ വിഭാവന ചെയ്തു കൊണ്ട് അതിനുള്ള തുക എത്തിച്ചു കൊടുത്താല്‍ മാത്രം പോരാ, അത് വിനിയോഗിക്കുന്നതിന് ആതുരര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുകയും വേണമെന്ന നിര്‍ദ്ദേശമാണ് അമലി മുന്നോട്ടു വെക്കുന്നത്. അമലി രക്ഷപ്പെടുത്തിയ ബാല്യങ്ങളുടെ കണക്കെടുത്താല്‍ അത് ഒരു റെക്കോര്‍ഡാകും..!! അത്തരം ആലങ്കാരികമായ സ്ഥാനപ്പെടുത്തല്‍ അമലി ആഗ്രഹിക്കുന്നില്ല. എല്ലാ ദലിതരേയും പോലെ വീട്ടിലെ സാഹചര്യങ്ങള്‍ പരിതാപകര മായിരുന്നെങ്കിലും തനിക്ക് വിദ്യാഭ്യാസം ചെയ്യാന്‍ അവസരം ലഭിച്ചതിലൂടെ ഒരു രജിസ്‌റ്റേഡ് നേഴ്‌സ് ആയി മാറാനായതാണ് തന്റെ വിജയത്തുടക്കത്തിന് കാരണമെന്ന് അമലി ഓര്‍ക്കുന്നു. ദലിത് വിമോചനത്തിന് തന്റെതായ ഇടം നിര്‍മിച്ച് മുന്നേറുന്ന ഈ സഹോദരിക്ക് അഭിവാദ്യങ്ങള്‍.....!!!! ജയ് ഭീം...!!!!