"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

എസ് എസ് ആസാദ്.....!!!!



ഹരിതവിപ്ലവത്തിന് വിധേയമായ ബിയാസ് സത്‌ലജ് നദികള്‍ അതിരിടുന്ന പഞാബിലെ മണ്ണില്‍ നിന്നും ലോകോത്തര ഗായകനായി ദലിത് സിഖ് യുവാവായ എസ് എസ് ആസാദ് ശ്രദ്ധേയനാകുന്നു..!!!!! 30% ദലിതരുള്ള പഞ്ചാബില്‍ ഇതുവരെ ശബ്ദവ്യവസായത്തിന്റെ അധികാരികള്‍ ജാട്ട് സിഖുകാര്‍ മാത്രമായിരുന്നു..!!! ശ്രുതിമധുരമായ ശബ്ദത്തിന് ഉടമകളും ആലാപന ശേഷിയില്‍ മികവുറ്റവരുമായിരുന്നിട്ടും മസ്ബീസ്, വാല്മീകി, ചമാര്‍ തുടങ്ങിയ ദലിത് സമുദായങ്ങള്‍ ഈ അധികാരപരിധിക്ക് പുറത്തായിരുന്നു.....!!!! ന്യൂസിലാന്റ്, ഇറ്റലി, ഗ്രീസ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ചുറ്റി സഞ്ചരിച്ച ആസാദ് ദലിതന്റെ ശബ്ദം ആസ്വാദകരുടെ കര്‍ണങ്ങളിലേക്ക് തേന്‍മഴയായ് ചൊരിഞ്ഞു...!!!! ദലിത് എന്‍ആര്‍ഐകളാണ് ആസാദിന് വിദേശങ്ങളില്‍ അവസരമൊരുക്കി ക്കൊടുത്തത്..!!! അതെ, ആസാദ് ആരൊക്കെ അവഗണിച്ചാലും ദലിതന് ഒരു റോമാനഗരം പണിയാന്‍ ഒറ്റ ദിവസം മതി എന്നത് പ്രപഞ്ച സത്യം...!!!! അഭിവാദ്യങ്ങള്‍....!!!! എല്ലാ സംഗീതങ്ങളും വിപ്ലവങ്ങളാണ്...!!!! ജയ് ഭീം...!!!!