"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

സംവരണത്തെക്കുറിച്ച്..., ഡോ. അംബേഡ്കര്‍ അംബേഡ്കര്‍ പറഞ്ഞു......


(സംവരണത്തെക്കുറിച്ച്..., ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 68)

വര്‍ഗീയതയുടെ പേരില്‍ അവര്‍ ഇപ്പോള്‍ എതിര്‍ക്കുന്ന അതേ സംവരണ സമ്പ്രദായത്തിലൂടെയാണ് ഭരണവര്‍ഗം അധികാരം നേടിയെടുത്തത്. ഈ പ്രസ്താവത്തിന്റെ സത്യം സ്വീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാകും. സംശയമുള്ളവര്‍ ഹിന്ദുക്കളുടെ ബൈബിള്‍ ആയ മനുസ്മൃതി വായിച്ചു നോക്കിയാല്‍ മതി. അതില്‍ എന്താണെ കണ്ടെത്തുക? അവര്‍ ഞെട്ടലോടെ കണ്ടെത്തുന്ന ഒരു നഗ്നസത്യം ഭരണ വര്‍ഗത്തിലെ പ്രമുഖവും നായക ഘടകവുമായ ബ്രാഹ്മണര്‍ രാഷ്ട്രീയാധികാരം നേടിയത് ബുദ്ധിശക്തി യിലൂടെയല്ല - ബുദ്ധിശക്തി ആരുടേയും കുത്തകയല്ല - കേവലം സാമുദാ യികത്വ ത്തിലൂടെയാണ് എന്നതത്രേ. മനുസ്മൃതിയിലെ നിയമമനുസരിച്ച് രാജാവിന്റെ കുലഗുരു, പ്രധാന ന്യായധിപന്‍, ഹൈക്കോടതി ജഡ്ജിമാര്‍, രാജാവിന്റെ മന്ത്രിമാര്‍ എന്നീ പദവികളെല്ലാം ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സര്‍വ സൈന്യാധിപന്റെ സ്ഥാനം പോലും ബ്രാഹ്മ ണര്‍ക്ക് അനുയോജ്യ മാണെന്ന് ശുപാര്‍ശ ചെയ്യപ്പെടുന്നു - അത് അവര്‍ക്ക് സംവരണം ചെയ്യപ്പെട്ടത ല്ലെങ്കിലും. തന്ത്രപ്രധാന പദവികളെല്ലാം ബ്രാഹ്മ ണര്‍ക്ക് സംവരണം ചെയ്യപ്പെട്ടി രിക്കുന്നതിനാല്‍ കാര്യ നിര്‍വാഹക സ്ഥാനങ്ങളും അവര്‍ക്കു തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല.