"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 3, ചൊവ്വാഴ്ച

സംവരണത്തെക്കുറിച്ച്..


(സംവരണത്തെക്കുറിച്ച്... ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 68, 69)

തന്റെ വര്‍ഗത്തിനു വേണ്ടി ലാഭകരവും അധികാരപരവുമായ തസ്തികകള്‍ സംവരണം ചെയ്യപ്പെടുന്നതു കൊണ്ടു മാത്രം ബ്രാഹ്മണര്‍ തൃപ്തിപ്പെട്ടിരുന്നില്ല. കേവല സംവരണം കൊണ്ട് കാര്യമില്ലെന്ന വര്‍ക്കറിയാം. അബ്രാഹ്മണ സമൂഹത്തില്‍ നിന്ന് തുല്യ യോഗ്യരായവര്‍ ഉയര്‍ന്നുവന്ന് സംവരണ സമ്പ്രദായത്തെ തകിടം മറിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഭരണ നിര്‍വഹണ രംഗത്തെ എല്ലാ തസ്തികകളും ബ്രാഹ്മ ണര്‍ക്കു സംവരണം ചെയ്യപ്പെട്ടതു കൂടാതെ വിദ്യാഭ്യാസം കുത്തകയാക്കി വെക്കുന്ന ഒരു നിയമം നിര്‍മിക്കപ്പെടുകയുണ്ടായി. നേരത്തേ ചൂണ്ടി ക്കാട്ടിയതു പോലെ, ശൂദ്രര്‍, അതായത് ഹിന്ദു സമൂഹത്തിലെ താഴെ ക്കിടക്കാര്‍ വിദ്യാഭ്യാസം നടത്തുന്നത് കുറ്റകരമാക്കി. കുറ്റക്കാര്‍ക്ക് ക്രൂരവും മനുഷ്യത്വ രഹിതവുമായ ശിക്ഷകള്‍ നല്കപ്പെട്ടു. അക്ഷരം പഠിക്കുന്ന ശൂദ്രന്റെ നാവറുക്കുകയും ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുകയും ചെയ്തു. ഈ സംവരണങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലില്ലായിരുന്നു. എന്നാല്‍ മനു സൃഷ്ടിച്ചുവിട്ട സംവരണങ്ങള്‍ അവസാനിച്ചെങ്കിലും നൂറ്റാണ്ടുകളിലൂടെ നിലനിന്നുപോന്ന അവയുടെ സാഹചര്യങ്ങള്‍ നിഷ്പന്നമാക്കിയ പ്രയോജനങ്ങള്‍ അവശേഷിക്കുന്നു. സംവരണം ചോദിക്കുന്നതിലൂടെ അടിമവര്‍ഗം നൂതനവും അസാധാരണ വുമായ യാതൊന്നും ചോദിക്കുന്നില്ല. സംവരണം വേണമെന്ന് ആവശ്യ പ്പെടുന്നത് ഭരണവര്‍ഗത്തിന്റെ ആക്രമണപരമായ വര്‍ഗീയതയില്‍ നിന്നു രക്ഷ നേടാനാണ്.