"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 1, ഞായറാഴ്‌ച

സംവരണത്തെക്കുറിച്ചുള്ള വിശദീകരണങ്ങള്‍...അംബേഡ്കര്‍ പറഞ്ഞൂ.....


ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഭരണവര്‍ഗത്തിനെതിരേ അടിമവര്‍ഗം നടത്തുന്ന പ്രക്ഷോഭണം ഇതുവരെയും എഴുതപ്പെട്ടിട്ടില്ല. എന്നാല്‍ അതിനെപ്പറ്റി എന്തെങ്കിലുമറിയാവുന്നവര്‍ക്കറിയാം ഇന്ത്യയിലെ ഭരണവര്‍ഗത്തിന് അള്‍ത്താരയില്‍പ്പോലും എന്തെങ്കിലും ബലിയര്‍പ്പിക്കാന്‍ യാതൊരുദ്ദേശ്യവുമില്ലെന്ന്. മറിച്ച് സ്വന്തമായതെല്ലാം നിലനിര്‍ത്താന്‍ ഭരണവര്‍ഗം എല്ലാ മര്‍ഗങ്ങളും സ്വീകരിക്കുകയാണ്. അതിനായി അവര്‍ രണ്ട് ആയുധങ്ങളെടുത്തു പ്രയോഗിക്കുന്നു. ആദ്യത്തേത് ദേശീയത എന്ന ആയുധമാണ്. നിയമസഭയിലും മന്ത്രിസഭയിലും സേവന തുറകളിലും സംവരണം വേണമെന്ന് അടിമവര്‍ഗം ആവശ്യപ്പെടുമ്പോഴെല്ലാം ഭരണ വര്‍ഗം മുറവിളി കൂട്ടും, ദേശീയത അപകടത്തിലെന്ന്. ഈ സംവരണം എന്നാല്‍ എന്താണ്? ചുരുക്കത്തില്‍ അടിമവര്‍ഗങ്ങളെ അവരുടെ നിലനില്പിനു വേണ്ടിയുള്ള സമരത്തില്‍ ഭരണവര്‍ഗത്തിനു കൂടുതല്‍ താഴ്ചയിലേക്കു അടിച്ചമര്‍ത്താനാവാത്ത വിധത്തിലുള്ള ഒരു നിലപാ ടുതറ ഒരുക്കുന്ന ഒന്നാണ് യഥാര്‍ത്ഥത്തില്‍ സംവരണം. സംവരണം വേണമെന്ന ആവശ്യത്തില്‍ ദ്രോഹബുദ്ധിയോ തെറ്റോ ഒന്നുമില്ല. അവ രോട് ഭരണവര്‍ഗം എങ്ങനെയാണ് പ്രതികരിക്കുന്നത്? അവരോട് അമര്‍ഷം കാട്ടാനും അവരെ അപഹസിക്കാനും കിട്ടുന്ന ഒരു സന്ദര്‍ഭവും ഭരണവര്‍ഗം പാഴാക്കുകയില്ല. ദേശീയ സ്വാതന്ത്ര്യം നേടണമെങ്കില്‍ ദേശീയ ഐക്യം നിലനിര്‍ത്തണമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നു.