"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 4, ബുധനാഴ്‌ച

കലാഭവന്‍മണി: കാലം കവര്‍ന്നെടുത്ത കലയുടെ മുത്ത്


അഭിമുഖം തയ്യാറാക്കിയത് : മൃദുല ശശിധരന്‍
ക്യാമറ: സച്ചിന്‍ തമ്പി

നെല്‍സണ്‍ മണ്ടേലയെ പോലെ, ബുക്കര്‍ റ്റി വാഷിംങ്ടനെപ്പോലെ, വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസം, ലക്ഷത്തിലൊരുവന്‍, കാലം പ്രസവിച്ച കറുത്ത മുത്ത്. അതേ കാലം തന്നെ കവര്‍ന്നെടുക്കുകയും ചെയ്തു.

ശ്രീ. കലാഭവന്‍മണിയെ മരണം എന്ന മഹാവിദ്യാലയത്തിലേയ്ക്ക് യാത്രയാക്കിയത് ഇവിടുത്തെ ജനലക്ഷങ്ങള്‍ ഇഷ്ടത്തോടയായിരുന്നില്ല. മരണമെന്ന ഗില്ലറ്റിന്‍ വന്നാലൊഴിഞ്ഞുമാറാന്‍ ആവാത്തതിനാല്‍ മാത്രം. ഒരുപക്ഷേ നമ്മള്‍ മലയാളികള്‍ക്കിടയില്‍ അന്യമായിരുന്ന- തമിഴകത്തിനു മാത്രം സ്വന്തമായിരുന്ന നടികര്‍ സ്‌നേഹം നാം ഇവിടെയും കണ്ടു. സിനിമാതാരങ്ങളുടെ ശവസംസ്‌ക്കാരത്തിനെത്തുന്ന മറ്റു താരങ്ങളെ ക്കാണാന്‍ ഇവിടെയാരുമെത്തിയില്ല. എല്ലാവരും ഒരേ മനസ്സോടെ മണിയിലേയ്ക്ക്...

മഴവില്ലിന്റെ ആയുസുണ്ടായിരുന്ന ആ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അണഞ്ഞു. ചാലക്കുടിയിലേയ്ക്കുള്ള ഒഴുക്ക് ഇന്നും തുടരുന്നു. അന്തരിച്ച കലാഭവന്‍മണിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇല്ലെന്നും പല വാര്‍ത്തകളും വന്നുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ. തനി ഗ്രാമീണ ഭാഷയിലൂടെ, നാടന്‍ പ്രയോഗങ്ങളിലൂടെ യായിരുന്നു മണിയുടെ സംസാരമെങ്കില്‍, തികഞ്ഞ ആര്‍ജവത്തോടെ അച്ചടി ഭാഷയില്‍ -രാമകൃഷ്ണന്‍

ചോദ്യം: 75 വര്‍ഷത്തിനുശേഷം ഉള്ള മലയാള സിനിമ കലാഭവന്‍ മണിയെ വിലയിരുത്തുക തികഞ്ഞ മദ്യപാനിയും കയ്യില്‍ കുറച്ചു കാശുവന്നപ്പോള്‍ എന്തുചെയ്യണ മെന്നറിയാതെ ധൂര്‍ത്ത പുത്രനായി കൂട്ടുകാര്‍ക്കൊപ്പം ജീവിതം ആഘോഷിച്ചു നടന്നവനായും, ഒടുവില്‍ കുടുംബ ബന്ധത്തിലെ ശൈഥില്യത്താല്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത നിരുത്തരവാദി എന്നുമാകാം.... അതുല്യമായ ആ നടന വൈഭവം വാഴിത്തിപ്പാടാന്‍ ആരുമില്ലാതെയും വരാം....... 

യഥാര്‍ത്ഥ ത്തില്‍ മണിക്ക് എന്താണ് സംഭവിച്ചത്? ദുരൂഹതയുള്ളതായി സഹോദരനായ നിങ്ങള്‍ കരുതുന്നുവോ?

ഉത്തരം: ചേട്ടന്റെ മരണത്തെപ്പറ്റി ഞങ്ങള്‍ പ്രതികരിച്ചു തുടങ്ങിയത് രാസ പരിശോധനാ ഫലം വരുന്നതിന്റെ തലേദിവസമാണ്. സാബുവിനെ തിരെ വാട്‌സ് അപ്പില്‍ പ്രചരിച്ച വാര്‍ത്തയ്ക്കു ശേഷമുള്ള ഇന്റര്‍വ്യൂ വിലാണ് ദുരൂഹത ഉണ്ടെന്ന് ഞങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ ആറുമാസ മായി കൂടെക്കൊണ്ടു നടക്കുന്ന കൂട്ടുകാര്‍ ചേട്ടനെ അലക്ഷ്യമായ ഒരു കേന്ദ്രത്തിലേയ്ക്ക് മാറ്റി. പാഡി എന്നു പറയുന്ന സ്ഥലത്തേയ്ക്കു കൊണ്ടുപോയി കെട്ടിയിടുന്ന അവസ്ഥ ഉണ്ടായി. അതിനെതിരെ ഞങ്ങള്‍ പ്രതികരിക്കുകയും ചെയ്തു. അത്രയും ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയായിരുന്നില്ല ചേട്ടന്‍. ഒരു ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തുന്ന രീതിയി ലേയ്ക്ക് ചേട്ടന്‍ എത്തിയിരുന്നില്ല. ഒരു കരള്‍ രോഗിയായിരുന്നിട്ടു പോലും, മദ്യം കഴിക്കാന്‍ കൊടുക്കരുതെന്ന് അറിയിച്ചിട്ടും നിരുപാധികം മദ്യം കൊടുത്ത് അദ്ദേഹത്തിന്റെ നില വഷളാക്കുകയാണ് സുഹൃത്തു ക്കള്‍ ചെയ്തത്. അപ്പോള്‍ അതിനെതിരെ ഞങ്ങള്‍ ശക്തമായി പ്രതിഷേ ധിച്ചു. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ചേട്ടന്‍ രക്തം ഛര്‍ദ്ദിക്കുകയും ബോധ രഹിതനാവുകയും ചെയ്യുന്നത്. വെളുപ്പാന്‍ കാലം അഞ്ചുമണിക്ക് തുടങ്ങിയ മരണവെപ്രാളം വൈകുന്നേരം 5 മണിവരെ നീളുകയും അത് ഞങ്ങളില്‍നിന്ന് മറച്ചു വെയ്ക്കുകയും ചെയ്തത് എന്തിനെന്ന് അറിയേതുണ്ട്. ആശുപത്രിയിലെ ത്തിക്കുന്നതിന് മുന്‍പ് സെഡേഷന്‍ കൊടുക്കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ കുടുംബാംഗങ്ങള്‍ എവിടെയെന്ന് അന്വേഷിച്ചപ്പോള്‍ മാത്രമാണ് കൂട്ടുകാര്‍ ഞങ്ങള്‍ക്ക് വിവരം തന്നുള്ളൂ. അവിടെ ചെന്നപ്പോളാണ് രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് വളരെ കൂടുതലാണെന്നും ഡയാലിസിസ് ചെയ്യണമെന്നും അറിഞ്ഞത്. രക്തം ശുദ്ധീകരിക്കാനാണ് ഡയാലിസിസ് ചെയ്യുന്നത് എന്ന് കൃത്യമായി പറഞ്ഞു. കിഡ്‌നിക്ക് യാതൊരു പ്രശ്‌നവു മുണ്ടായിരുന്നില്ല. അങ്ങനെ ഡയാലിസിസ് ചെയ്തു കൊിരിക്കുമ്പോഴാണ് കാര്‍ഡിയാക് അറസ്റ്റ് വന്ന് മരണം സംഭവിക്കുന്നത്. ചേട്ടന്‍ ബോധവാ നായിരുന്ന സമയങ്ങളില്‍ ഞങ്ങളോടെന്തെങ്കിലും പറയുവാനുണ്ടായിരുന്ന സാഹചര്യം ഉണ്ടാക്കിയില്ല ഈ സുഹൃത്തുക്കള്‍. ഇതൊക്കെയാണ് ഞങ്ങളില്‍ ദുരൂഹത ഉണ്ടാക്കുന്നത്. പിറ്റേദിവസം രാവിലെ പാഡിയില്‍ ജോലി ചെയ്യുന്ന ആള്‍ വരികയും പാഡി അടിച്ചുവൃത്തിയാക്കി തെളിവു നശിപ്പിക്കുന്ന സാഹചര്യ മുണ്ടാക്കുകയും ചെയ്തു. ഇത്രയും ദുരൂഹ മായ സാഹചര്യത്തിലാണ് ചാനലിനോട് ഞങ്ങള്‍ ഇതെല്ലാം തുറന്ന് പറഞ്ഞത്. അതല്ലാതെ വിഷം ഉള്ളില്‍ ചെന്നെന്നോ, ആത്മഹത്യ ചെയ്‌തെന്നോ ഞങ്ങള്‍ പറഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവും ചേട്ടനുണ്ടായിരുന്നില്ല. കുടുംബബന്ധം വളരെ ശക്തമായിരുന്നു. അതുപോലെ തന്നെ സാമ്പത്തിക ഭദ്രതയും ഉണ്ടായിരുന്നു. പൊലീസ് നിഗമനത്തിലും ചേട്ടന് കോടികളുടെ ആസ്തി ഉണ്ടായിരുന്നെന്നാണ് അറിഞ്ഞത്. മരിക്കുന്ന ദിവസം ചേട്ടന്‍ കുന്നംകുളത്ത് ഒരു പ്രോഗ്രാം ഏറ്റിരുന്നു. അതില്‍ ആരൊക്കെ പങ്കെടുക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള ചേട്ടന്‍ ഒരിക്കലും ആത്മഹത്യചെയ്യില്ല.ചോദ്യം: ഇപ്പോള്‍ മാധ്യമങ്ങളിലൂടെയും ചാനലിലൂടെയും വരുന്ന റിപ്പോര്‍ട്ടുകള്‍ സ്വാഭാവിക മരണത്തിലേയ്ക്ക് എന്ന് നിഗമനത്തി ലെത്തുന്നതായി കാണുന്നു. എന്താണിതിനെ പ്പറ്റിയുള്ള അഭിപ്രായം?
ഉത്തരം: ഇപ്പോള്‍ പത്രം പറയുന്നതൊന്നും ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല. കലാഭവന്‍ മണിയുടെ മരണവാര്‍ത്ത വന്നതിനുശേഷം, ചാനലുകള്‍ ചേട്ടന്റെ പ്രോഗ്രാം കാണിച്ചുകൊണ്ടും, ചേട്ടന്റെ സിനിമകള്‍ ഹൈലൈറ്റ് ചെയ്തുകൊണ്ടും ചാനലിന്റെ റേറ്റിംഗ് കൂട്ടുന്നതിനാണ് ശ്രമിക്കുന്നത്. അതില്‍ ഞങ്ങള്‍ക്ക് മറുപടി ഒന്നും പറയാനില്ല. ഞങ്ങള്‍ വിശ്വാസ മര്‍പ്പിച്ച് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ചാനലിന് അവര്‍ യാതൊരു മറുപടിയും കൊടുക്കുന്നില്ല എന്നാണ്. തല്‍ക്കാലം ടി.വി. ഓഫ് ചെയ്യൂ എന്നാണ് അവര്‍ ഞങ്ങള്‍ക്ക് തന്നിട്ടുള്ള നിര്‍ദ്ദേശം. അതുകൊണ്ട്തന്നെ പൊലീസില്‍ നിന്നോ, ഞങ്ങളില്‍നിന്നോ കിട്ടാത്ത ഏതെങ്കിലും വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അവ വ്യാജമാണ്.

ചോദ്യം: കലാഭവന്‍ മണി എന്ന കലാകാരന്‍ വല്ലപ്പോഴുമൊരിക്കല്‍ സംഭവി ക്കാവുന്ന ഒരു പ്രതിഭാസം ആണ്. കലാലോകം ഇത്രയേറെ ഉള്‍കൊണ്ട ആ വ്യക്തിത്വത്തെ സുഹൃത്തുക്കള്‍ കുറച്ചുകൂടി ഉത്തര വാദിത്ത്വത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു എന്നു തോന്നുന്നുണ്ടോ? അല്ലെങ്കില്‍ കൂടെ നിന്നവര്‍ പറയുന്നതിനനുസരിച്ച് അന്വേഷണം നീങ്ങുന്നു എന്നു കരുതുന്നു ണ്ടോ? അവസാനം നമ്മള്‍ അറിഞ്ഞത് കൂടെ നിന്ന മൂന്നുപേരുടേയും മൊഴികളില്‍ വൈരുദ്ധ്യം ഇല്ല എന്നാണല്ലോ?

ഉത്തരം: അല്ല, അവരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ട് എന്നാണ് അറിയുന്നത്. അവര്‍ പരസ്പര വിരുദ്ധമായാണ് കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞങ്ങള്‍ക്ക് പറയാ നുള്ളത് വിഷമോ, വിഷാംശമോ എന്തുമായിക്കൊള്ളട്ടെ മദ്യം കഴിക്കാന്‍ പാടില്ലാത്ത ആള്‍ക്ക്, കൂടെനിന്നവര്‍ ഒരു ജോലി എന്ന നിലയ്ക്ക് വെളുപ്പിന് അഞ്ചു മുതല്‍ മദ്യം പകര്‍ന്ന് കൊടുത്തു കൊണ്ടിരുന്നു. അത് ശരിയായ കാര്യം ആയിരുന്നില്ല. എന്റെ ചേട്ടന്‍ മദ്യം കഴിക്കുന്ന ആളായിരുന്നെങ്കില്‍ ക്കൂടെ അങ്ങനെ യുള്ളൊരാള്‍ക്ക് മദ്യം കൊടുക്കുക എന്നതാണോ ബോധമുള്ളവര്‍ ചെയ്യേണ്ടത്. അവര്‍ എന്താണ് ഒരു കലാകാരനെ, അതിലുപരി ഒരു മനുഷ്യജീവനെ രക്ഷപെടുത്താന്‍ ശ്രമിക്കാ ഞ്ഞത്? രോഗമുള്ള ആള്‍ക്ക് ഗുളിക കൊടുക്കുന്നതോടൊപ്പം മദ്യവും കൊടുക്കുക യായിരുന്നു അവര്‍ ചെയ്തത്. രോഗകാരണം അറിഞ്ഞിട്ട് മരണത്തിലേയ്ക്ക് തള്ളിവിടാനായി അവര്‍ ചേട്ടനെ മദ്യം കൊടുത്ത് അവശനാക്കി. അവിടെത്തന്നെ കുറ്റം ഉണ്ട്. ഡോക്ടര്‍ സുമേഷ് ആണ് സെഡേഷന്‍ കൊടുത്തത്. ഗവ. മെഡിക്കല്‍ കോളജിലെ ഒരുദ്യോഗസ്ഥന് ചേര്‍ന്ന നടപടി ആയിരുന്നില്ല അത്. ആരോടും അനുവാദം ചോദിക്കാതെ സ്വകാര്യമായി അങ്ങനെ ചെയ്തത് ശരിയായില്ല എന്നത് ഒന്നാമത്തെ കാര്യം. ഇത്രയും സീരിയസ് ഘട്ടത്തില്‍ നില്‍ക്കുന്ന ആളെ സംഭ്രമം തുടങ്ങി രാവിലെ മുതല്‍ വൈകുന്നേരം വരെ ബന്ധുക്കളെ അറിയിച്ചില്ല എന്നത് രണ്ടാമത്തെ കാര്യം. മൂന്നാമത് ഇവര്‍ ആരുടെയൊക്കെയോ നിര്‍ദ്ദേശപ്രകാരം പാഡി വൃത്തിയാക്കി എന്നതാണ്. നാലമത് പറയാ നുള്ളത് ജീവിതത്തില്‍ പൂര്‍ണ്ണസമയം കൂടെ നില്‍ക്കുന്ന വ്യക്തിയാണ് മാനേജര്‍. ഇനി പ്രതികളെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്തി ല്ലെങ്കില്‍ കൂടിയും മാനേജര്‍ എന്നു പറയുന്ന- ചേട്ടന്റെ ശമ്പളം പറ്റുന്ന ജോബി, ചേട്ടന്റെ A to Z അറിയാവുന്ന ജോബി എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നുള്ളതാണ്. ഡോ. സുമേഷ്, സന്തത സഹചാരിയായ മാനേജര്‍, സുഹൃത്തുക്കളായ അരുണ്‍, വിപിന്‍, പീറ്റര്‍, മുരുകന്‍, ജോജി ഇവര്‍ കുറ്റക്കാരാണെന്ന് ഞങ്ങള്‍ സമൂഹത്തോട് പറഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്നു പേരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. ബാക്കി ഉയര്‍ന്ന നിലയിലുള്ള പീറ്റര്‍, ജോജി, സുമേഷ് ഇവര്‍ രക്ഷപ്പെട്ടു നടക്കുകയാണ്. 

ചോദ്യം: പൊലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നു എന്നു കരുതുന്നുണ്ടോ?

ഉത്തരം: തീര്‍ച്ചയായും. പൊലീസിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തരാണ്. ശരിയായ ദിശയില്‍തന്നെ അതു നീങ്ങുന്നുണ്ട്. ഇതൊരു ആത്മഹത്യയോ സ്വാഭാവിക മരണമോ അല്ല. ഒരു തരത്തില്‍ കൊല പാതകം അല്ലെങ്കില്‍ കൊല്ലാക്കൊല ചെയ്യല്‍ എന്നാണ് എനിക്ക് പറയു വാനുള്ളത്. മരിക്കുമെന്നറിഞ്ഞിട്ടും ഇഞ്ചിഞ്ചായി കൊല്ലുകയാണ് ചെയ്തത്. ഇത് കുറ്റകരമാണ്. നമുക്കൊരു ആസക്തി ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റല്ലേ. ഞാന്‍ ഒരു ഭോഗപ്രിയനാണെങ്കില്‍ അത് പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എന്ന ഭോഗിപ്പിക്കുക എന്നത് ധാര്‍മ്മി കമായി തെറ്റാണ്. എനിക്ക് ബിരിയാണി കഴിക്കാന്‍ ഇഷ്ടമെങ്കില്‍ അതേ സമയം കഴിക്കാല്‍ പാടില്ലത്തതാണെങ്കില്‍ എന്നെ പിന്തിരിപ്പിക്കുക എന്നുള്ളതാണ് യഥാര്‍ത്ഥ സുഹൃത്ധര്‍മ്മം. കൂടെ നിന്ന ആള്‍ക്കാര്‍ ചേട്ടനെ അബോധാവസ്ഥ യിലാക്കി ചേട്ടന്റെ പണം തട്ടിയെടുക്കുന്ന തിനായി ചെയ്ത പണിയാണിത്. അദ്ദേഹത്തെ ഒരു സിനിമയിലേയ്ക്കും വിടാതെ ആറുമാസക്കാലം പാഡി എന്ന സ്ഥലത്ത് കെട്ടിയിട്ട് മദ്യം കൊടുത്ത് പട്ടിയെപ്പോലെ സ്റ്റേജില്‍ പ്രോഗ്രാം അവതരിപ്പിയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. ഒരു സ്റ്റേജ് പ്രോഗ്രാമിന് ലക്ഷങ്ങളാണ് പ്രതിഫലം. 3 ലക്ഷമാണ് പ്രതിഫലം എങ്കില്‍ 1 ലക്ഷം കൂട്ടിപ്പറഞ്ഞ് കമ്മീഷന്‍ പറ്റുന്ന മാനേജര്‍, ഡ്രൈവര്‍, മറ്റു ജോലിക്കാര്‍ തുടങ്ങിയവര്‍ ചേട്ടനെ സിനിമയിലേയ്ക്കു വിടാതെ പാഡിയില്‍ കെട്ടി യിടുന്ന സാഹചര്യമാണ് ഉണ്ടാക്കിയത്. ഇതൊക്കെ കലാഭവന്‍ മണി എന്ന നടനെ ഇല്ലാതാക്കുകയാണ് ചെയ്തത്. മാനേജര്‍ ജോബിയ്ക്ക് കരള്‍ മാറ്റിവയ്ക്കാന്‍ 50 ലക്ഷം മുടക്കിയ ആളാണ് ചേട്ടന്‍. അത്രയും സുഹൃ ത്തുക്കളെ ചേട്ടന്‍ വിശ്വസിച്ചിരുന്നു.

ചോദ്യം: കലാഭവന്‍ മണിയുടെ ശവസംസ്‌കാരച്ചടങ്ങ് നാം കണ്ടു. ആരാധകര്‍ അദ്ദേഹത്തെ യാത്രയാക്കിയത് സ്വന്തം വീട്ടിലെ ആള്‍ എന്ന രീതിയിലാണ്. എന്തു തോന്നുന്നു ഈ സ്‌നേഹം കാണുമ്പോള്‍?

ഉത്തരം: മണി ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. മണിയെ ആരാധകര്‍ സ്‌നേഹിച്ചിരുന്നു എന്നതാണ് ഞങ്ങള്‍ക്ക് മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം. അദ്ദേഹത്തിന്റെ ആരാധകരോട് ഞങ്ങള്‍ എന്നും നന്ദിയുള്ള വരായിരിക്കും ആ സ്‌നേഹത്തിനു മുന്‍പില്‍. കൈകൂപ്പുകയല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് ചെയ്യാനില്ല. അത്രയ്ക്കുണ്ട് ഞങ്ങള്‍ക്കെല്ലാം ആദരവ് അവരോട്. 

കലാഭവന്‍ മണി - കീഴാള ജനതയില്‍നിന്ന് മുഖ്യധാരയിലേയ്ക്കുയര്‍ന്ന ഇദ്ദേഹത്തിന്റെ കര്‍മ്മപഥം പാഠപുസ്തകമായി കുട്ടികള്‍ പഠിക്കേ ണ്ടതാണ്. അല്ലെങ്കില്‍ ഇവിടുത്തെ സവര്‍ണ്ണ ലോബിയില്‍ / പറയാന്‍ വാക്കുകളില്ലാത്തവന്റെ പിന്‍ഗാമിയെ പ്പോലൊരാളായി മാത്രം മണി അവശേഷിക്കും. അതുണ്ടാവരുത്. മണിമുഴക്കം നിലച്ചെങ്കിലും താഴേ യ്ക്കി ടയില്‍നിന്ന് ഉയര്‍ന്നു വന്ന മണിയുടെ കലാജീവിതം അനേകര്‍ക്കു പ്രചോദനമാകേതുണ്ട്്. ഉചിതമായ സ്മാരകം വഴിയും SCERT വഴിയും മണിയെ ചരിത്രത്തില്‍ മായാതെ നിര്‍ത്താന്‍ നാം ബാദ്ധ്യസ്ഥരാണ്. കാരണം ദളിത് സമൂഹത്തില്‍ നിന്ന് നായകപദവിയിലെത്തി ജനമനസുകള്‍ കീഴടക്കിയ മറ്റൊരു നായക നടന്‍ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അതു കലാകേരളത്തിനു കിട്ടിയെങ്കില്‍ കെടാതെ സൂക്ഷിക്കേണ്ടതും നാം തന്നെ.