"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

കിഷോര്‍ ഖാരാട്ട്.....!!!!!


IDBI ബാങ്കിന്റെ CEO യും MD യുമായി മാറിയ ആദ്യത്തെ ദലിതന്‍...!!!! 2015 ആഗസ്റ്റ് 14 നാണ് കിഷോര്‍ ഈ പദവിയിലെത്തിയത്. മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പാവപ്പെട്ട ദലിത് കുടുംബത്തില്‍ ജനിച്ച കിഷോര്‍ ഖാരാട്ട് എല്ലാ പ്രതിബന്ധങ്ങളോടും പൊരുതി കൊമേഴ്‌സില്‍ ഡിഗ്രിയെടുത്തു. തുടര്‍ന്ന് നിയമം പഠിച്ച് ബാങ്കിങ് മേഖലയില്‍ പ്രവൃത്തിയെടുത്തു. 30 വര്‍ഷം ബാങ്ക് ഓഫ് ബറോഡയില്‍ സേവനമനുഷ്ഠിച്ച കിഷോര്‍ ഖാരാട്ടിന്റെ ഈ രംഗത്തുള്ള ഏറ്റവും വലിയ സംഭാവനയായി എടുത്തു പറയാവുന്നത്, കരീബിയന്‍ ദ്വീപരാഷ്ടമായ ട്രിനിഡാഡ് ആന്റ് ടുബാഗോയില്‍ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ച് സ്ഥാപിച്ചതാണ്! അംബേഡ്കര്‍ ചിന്തകളുടെ അടുത്ത പിന്തുടര്‍ച്ചക്കാരനായ അച്ഛന്‍ പിരാജി ഖാരാട്ടില്‍ നിന്നുമാണ് കിഷോര്‍ പോരാട്ടത്തിനുള്ള ബാലപാഠങ്ങള്‍ പഠിച്ചത്. സംവരണം കാര്യക്ഷമതയെ കുറക്കുമെന്നുള്ള സവര്‍ണ നിരീക്ഷണം ദലിത് വിമോചനത്തെ തടഞ്ഞ നാട്ടില്‍ നിന്നും, ബാങ്കിംങ് രംഗത്ത് ലോകം കീഴടക്കിയതിലൂടെ ഒറ്റ ദിവസം കൊണ്ട് റോമാനഗരം തീര്‍ത്ത കിഷോര്‍ ഖാരാട്ടിന് അനുമോദനങ്ങള്‍.....!!!!! ആദരവ്....!!!!! ജയ് ഭീം...!!!!