"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

പി സി ആദിച്ചന്‍....!!!!!



കുറവര്‍ മഹാസഭയുടെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന രാഷ്ട്രീയ നേതാവ്. തിരുവിതാംകൂര്‍ നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും അംഗമായിരുന്നു. 1907 ല്‍ കുന്നത്തൂര്‍ താലൂക്കിലെ കൊടുമണ്ണില്‍ ജനിച്ച ആദിച്ചന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കല്‍ക്കത്തയില്‍ പോയി ലെതര്‍ ടെക്‌നോളജിയില്‍ പരിശീലനം നേടി. അവിടെ വെച്ച് ഗാന്ധിയില്‍ ആകൃഷ്ടനായി വാര്‍ധ ആശ്രമത്തില്‍ അന്തേവാസിയാകുകയും ചെയ്തു. 1960 ല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി യായാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ തുടര്‍ന്നു. ദലിത് സമുദായങ്ങളുടെ ഉന്നമനത്തിനായി അനവരതം പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു പി സി ആദിച്ചന്‍.....!!! ആദരസ്മരണകള്‍....!!!!