"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 13, വെള്ളിയാഴ്‌ച

മുസല്‍മാന്മാരുടെ ആക്രമണം കൊണ്ടാണ് ഇന്ത്യയില്‍ ബുദ്ധമതത്തിന് പതനം സംഭവിച്ചതെന്നതില്‍ സംശയമില്ല.


(ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 99)
മുസല്‍മാന്മാരുടെ ആക്രമണം കൊണ്ടാണ് ഇന്ത്യയില്‍ ബുദ്ധമതത്തിന് പതനം സംഭവിച്ചതെന്നതില്‍ സംശയമില്ല. 'ബുത്തി' (But) ന്റെ ശത്രുവായിട്ടാണ് ഇസ്ലാം രംഗപ്രവേശനം ചെയ്തത്. 'ബുത്ത്' എന്നത് ഒരു അറബി വാക്കാണ്. വിഗ്രഹം എന്നാണ തിന്റെ അര്‍ത്ഥം. പക്ഷെ, ബുത്ത് എന്ന വാക്കിന്റെ വ്യുല്‍പ്പത്തി എന്താണെന്ന് അധികമാളുകള്‍ക്ക് അറിയില്ല. ബുദ്ധന്‍ എന്ന വാക്കിന്റെ വികലമായ അറബി രൂപമാണത്. അപ്പോള്‍ മുസ്ലീ ങ്ങളുടെ മനസില്‍ വിഗ്രഹാരാധനയെ ബുദ്ധന്റെ മതവുമായി താദാമ്യപ്പെടുത്തി യിരിക്കുന്നുവെന്ന് ഈ വാക്കിന്റെ ഉത്ഭവം സൂചിപ്പിക്കുന്നു. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടും ഒന്നുതന്നെയായിരുന്നു. അതുകൊണ്ട് വിഗ്രഹങ്ങള്‍ തകര്‍ക്കുക എന്ന ദൗത്യം ബുദ്ധമതത്തെ നശിപ്പിക്കുക എന്ന ദൗത്യമായി ത്തീര്‍ന്നു. ഇസ്ലാം ഇന്ത്യയില്‍ മാത്രമല്ല അത് ചെന്നിടത്തെല്ലാം ബുദ്ധമതത്തെ നശിപ്പിച്ചു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് ബുദ്ധമതം ബാക്ട്രിയായിലേയും പര്‍ത്തിയായിലേയും അഫ്ഘാ നിസ്ഥാനിലേയും ഗാന്ധാരത്തിലേയും ചൈനീസ് ടര്‍ക്കിസ്ഥാനി ലേയും മുഴുവന്‍ ഏഷ്യയുടേയും മതമായിരുന്നു.