"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 6, വെള്ളിയാഴ്‌ച

മുസ്ലീങ്ങള്‍ക്കിടയില്‍ ഇത്തരം അനാചാരങ്ങള്‍ ഉണ്ടെന്നത് തന്നെ ഖേദകരമാണ്.


(സമ്പൂര്‍ണകൃതികള്‍ വാല്യം 15. പേജ് 265)

മുസ്ലീങ്ങള്‍ക്കിടയില്‍ ഇത്തരം അനാചാരങ്ങള്‍ ഉണ്ടെന്നത് തന്നെ ഖേദകരമാണ്. എങ്കിലും കുറേക്കൂടി ഖേദകരമായ ഒരു വസ്തുതയുണ്ട്. ഈ അനാചാരങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ പര്യാപ്തമായ തോതില്‍ സാമൂഹ്യ പരിഷ്‌കാരത്തിനു വേണ്ടിയുള്ള ഒരു സംഘടിത പ്രസ്ഥാനം ഇന്ത്യയിലെ മുഹമ്മദീയര്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന വസ്തുത. ഹിന്ദു ക്കള്‍ക്കിടയിലും സാമൂഹികമായ അനാചാരങ്ങളുണ്ട്. എന്നാല്‍ അവരെ സംബന്ധിച്ച് ആശ്വാസപ്രദമായ ഒരു വശം കൂടി ഇതിനുണ്ട് - അതായത് അവരില്‍ ചിലര്‍ ഈ അനാചാരങ്ങള്‍ നിലവിലുണ്ടെന്ന തിനെപ്പറ്റി ബോധവാന്മാരാണ്. ഏതാനും ചിലര്‍ അവയുടെ ദൂരീകരണ ത്തിനു വേണ്ടി സജീവമായി പ്രക്ഷേഭണം നടത്തുന്നുമുണ്ട്. നേരേ മറിച്ച് ഇവ അനാചാരങ്ങളാണെന്ന് മുസ്ലീങ്ങള്‍ മനസിലാക്കുന്നില്ല. അതിനാല്‍ ഇവയുടെ നിര്‍മാര്‍ജനത്തിനു വേണ്ടി അവര്‍ പ്രക്ഷോഭണം നടത്തുന്നുമില്ല. വാസ്തവത്തില്‍ അവര്‍ തങ്ങളുടെ ഇപ്പോഴത്തെ ആചാരങ്ങളില്‍ ഏതൊരു മാറ്റം വരുത്തുന്നതിനേയും എതിര്‍ക്കുന്നു.