"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

വീണ....!!!!!!



ദക്ഷിണേന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെണ്ടറായ ദലിത് വനിത. വീണ ബാംഗ്ലൂര്‍ സ്വദേശിയാണ്. ഒകാലിപുരത്തെ പാവപ്പെട്ട ഒരു ദലിത് കുടും ബത്തില്‍ പിറന്ന വീണ 10 വയസുവരെ ആണ്‍കുട്ടി യായിരുന്നു. സുഹൃത്തു ക്കളുടേയും കുടുംബ സുഹൃത്തു ക്കളുടേയും സഹായം കൊണ്ടാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായത്. ഇക്കാര്യത്തില്‍ അന്ന് വീണയെ വെറുത്ത വീട്ടുകാര്‍ക്ക് ഇന്ന് തുണയായി വീണമാത്രമേയുള്ളൂ എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം! ഇതൊന്നുമല്ല വീണയെ ശ്രദ്ധേയ യാക്കുന്നത്; ദലിതരുടേയും ലിംഗ ന്യൂനപക്ഷ ങ്ങളുടേയും ലൈംഗിക ത്തൊഴിലാളി കളുടേയും വീട്ടുവേല ക്കാരുടേയും തുണിമില്‍ ത്തൊഴിലാളി കളുടേയും അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ നേതൃനിരയിലെ ത്തിയതാണ്!!! സംഗമ, സമര, പ്രജാ രാജകീയ വേദിക, ദലിത് മഹിളാ ഹോരാട്ട കൂട്ട, അനേകല്‍, സഞ്ചയ നേലേ എന്നീ നിരവധി സന്നദ്ധ സംഘടനകളിലാണ് വീണ ഭാരവാഹിത്വം വഹിക്കുന്നത്. 2010 ബാംഗ്ലൂര്‍ കോര്‍പ്പറേ ഷനിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. വീണക്ക് ഇപ്പോള്‍ 39 വയസുണ്ട്. ലിംഗ - ഭാഷാ - ദേശ - ജാതി ഭേദമില്ലാതെ എല്ലാ കഴിവുകളിലും എല്ലാവരിലും തുല്യമാണെന്ന് തന്റെ ജീവിതംകൊണ്ട് ഒറ്റയാള്‍ പോരാട്ടത്തിലൂടെ തെളിയിച്ച വീണ എന്ന സഹോദരിക്ക് അഭിവാദ്യങ്ങ ളായിരമായിരം...!!!! ജയ് ഭീം...!!!!