"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

സുമന്‍ ദേവി....!!!!



ഹരിയാനയിലെ ഭിവാനി ജില്ലയിലെ ദിനോദ് ഗ്രാമത്തില്‍ ആത്മഹത്യ ചെയ്യപ്പെട്ട മദന്‍ പാല്‍ എന്ന ദലിത് കര്‍ഷകന്റെ വിധവ..!!! ആത്മഹത്യ ചെയ്യപ്പെട്ട ദലിത് കര്‍ഷകരുടെ മറ്റ് വിധവകളോടൊപ്പം ആള്‍ ഇന്ത്യ കിസാന്‍ സഭ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ഋണമുക്തിക്കു വേണ്ടി സമരം ചെയ്യുകയാണ്. നിയോ ലിബറല്‍ സാമ്പത്തിക നയം വേട്ടയാടിയത് ദലിതരിലെ ചെറുകിട കര്‍ഷകരെയാണ്. ബാങ്കുകാരുടെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് മദന്‍ പാലിനെ പോലെയുള്ള ദലിതരായ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്....!!! ഇതേക്കുറിച്ച് കേന്ദ്ര കൃഷിവകുപ്പു മന്ത്രി രാധാ മോഹന്‍ സിങ്ങിന്റെ കമന്റാണ് അതലേറെ ക്രൂരമായത്. 'ദലിതര്‍ ആത്മഹത്യ ചെയ്യുന്നുവെങ്കില്‍ അത് പ്രേമ നൈരാശ്യവും സദാചാര വിരുദ്ധമായ ഏര്‍പ്പാടുകള്‍ മൂലമായിരിക്കുമെന്ന്...' ദലിതര്‍ക്ക് കൃഷിചെയ്യാന്‍ ഭൂമിയും പണവും എവിടെ നിന്ന് ??? എന്ന കുയുക്തികൊണ്ട് കുറ്റകരമായ ഭരണ നടപടികളെ അവര്‍ മയപ്പെടുത്തി..... കൃഷിയോ ബിസിനസോ ചെയ്ത് അഭിവൃദ്ധി പ്രാപിക്കാനുള്ള ദലിതരുടെ തികച്ചും മാനവികമായ അവകാശത്തെ നിഷേധിക്കുന്ന ഭരണ നടപടികളാണ് നിലനില്ക്കുന്നത്. അതിനെ തകര്‍ക്കുന്ന ശാസ്ത്രീയ നടപടിയാണ് 'സംവരണം'...!!! അതുകൂടി ഇല്ലാതാകുന്നതോടെ ഉന്മൂലനം ചെയ്യപ്പെടുന്നത് ഒരു ദേശിക ജനത മുച്ചൂടുമായി രിക്കും...!!!! ഇത്തരുണത്തില്‍ അവകാശ സമരം ചെയ്യുന്ന സുമന്‍ ദേവി തുടങ്ങിയ സഹോദരിമാര്‍ക്ക് ഐക്യദാര്‍ഢ്യം...