"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 1, ഞായറാഴ്‌ച

ഭരണഘടന: വകുപ്പുകളുടെ ക്രമീകരണങ്ങള്‍ - വി ഐ ബോസ് വാകത്താനം


മൊത്തം 22 ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള ബൃഹത്തായ ഇന്ത്യന്‍ ഭരണഘടനയില്‍ അനുഛേദങ്ങളും വിശദീകരണങ്ങളും ഉള്‍പ്പെടുത്തി ആകെ 395 വകുപ്പുകളും 12 പട്ടികകളും (അനുബന്ധങ്ങള്‍) ഉള്ളടക്കം ചെയ്തിട്ടുണ്ട്. അവയില്‍ സാധാരണക്കാര്‍ പ്രത്യേകം അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വകുപ്പുകളുടെ ക്രമീകരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ഭാഗം 1. - ഇന്ത്യന്‍ ഭൂപ്രദേശം, പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം (വകുപ്പ് 1 മുതല്‍ 4 വരെ)

ഭാഗം 2. - ഇന്ത്യന്‍ പൗരത്വം (വകുപ്പ് 5 മുതല്‍ 11 വരെ)

ഭാഗം 3. - മൗലികാവകാശങ്ങള്‍ (വകുപ്പ് 12 മുതല്‍ 35 വരെ)

ഭാഗം 4. - നിര്‍ദ്ദേശകതത്വങ്ങള്‍ (വകുപ്പ് 36 മുതല്‍ 51 വരെ)

ഭാഗം 16. - ചില വിഭാഗങ്ങളെ സംബന്ധിച്ച പ്രത്യേകാവസ്ഥകള്‍ (വകുപ്പ് 330 മുതല്‍ 342 വരെ)

ഭാഗം 20. - ഭരണഘടനയുടെ ഭേദഗതി സംബന്ധിച്ച് (വകുപ്പ് 368)

മൗലികാവകാശങ്ങളിലെ പൊതു വ്യവസ്ഥകള്‍

1. വകുപ്പ് 14 - നിയമത്തിന് മുമ്പാകെ സമത്വം (Equality before Law)
രാഷ്ട്രം ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത് യാതൊരാള്‍ക്കും നിയമത്തിന് മുമ്പാകെ സമത്വമോ, നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കാന്‍ പാടുള്ളതല്ല.

The State not deny to any person equality before the law or the equal protection of the laws with in the territory of India.

വകുപ്പ് 15(1) വിവേചനം പാടില്ല (Prohibition of Discrimination)
മതം, വംശം, ജാതി, ലിംഗഭേദം, ജനനസ്ഥലം, എന്നിവയോ അവയില്‍ ഏതെങ്കിലും ഒന്നിനോടോ മാത്രം അടിസ്ഥാനമാക്കി രാഷ്ട്രം യാതൊരു പൗരനോടും വിവേചനം കാണിക്കാന്‍ പാടുള്ളതല്ല.

The State shall not discriminate against any citizen on grounds only of Religion, Caste, Place of birth or any of them.

വകുപ്പ് 15 (4) വിവേചനത്തിന്റെ നിരോധനം

ഈ അനുഛേദത്തിലോ 29 ആം അനുഛേദത്തിലെ 2 ആം ഖണ്ഡത്തിലോ ഉള്ള യാതൊന്നും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ട പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടിയോ പട്ടികജാതികള്‍ക്കും പട്ടികഗോത്ര വര്‍ഗങ്ങള്‍ക്കും വേണ്ടിയോ ഏതെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയുന്നതല്ല.

Nothing in this Article shall prevent the State from making any provision for the reservation of appointment of posts in favour of any backward class of citizens which, in the opinion of the state is not adequality represented in the service under the state.