"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

വിദ്യാ കരുണാകരന്‍....!!!!


ശാസ്ത്രജ്ഞയായ ദലിത് വിമോചക പ്രവര്‍ത്തക....!!!! പെനിസില്‍വേനിയ യൂണിവേഴ്‌ സിറ്റിയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ PhD നേടിയശേഷം യൂറോപ്യന്‍ ഫെഡറേ ഷന്റെ ബയോകെമിക്കല്‍ സൊസൈറ്റിയുടെ അവാര്‍ഡിനും അര്‍ഹയായി, വിദ്യാഭ്യാസ മികവിനുള്ള ഫെല്ലോഷിപ്പുകളും മറ്റ് അവാര്‍ഡുകളും നേടി ദലിത് വിമോചന പ്രവര്‍ത്തനത്തില്‍ സജീവമാകുന്നു...!!!! മൂവായിരം വര്‍ഷങ്ങളിലേറെയായി ഒരു ദേശീയ ജനത നേരിടുന്ന ജാതീയ അവമതികളേയും അക്രമങ്ങളേയും ഉന്മൂലനം ചെയ്യുന്നതിന് ചെറുത്തു നില്പിന്റെ രാഷ്ട്രീയ ചരിത്രത്തിലൂന്നിയ ബോധന പരിപാടികള്‍ നിരന്തരം സംഘടിപ്പിക്കുന്നു..!! ദലിത് വിമോചന പ്രവര്‍ത്തനത്തിന് അനുകൂലമായ സാഹചര്യ മൊരുക്കിയ ഗാര്‍ഹിക അന്തരീക്ഷമാണ് വീ കരുണാകരന് എന്നും ഊര്‍ജമേകുന്നത്. തന്റെ വിദ്യാഭ്യാസ മികവ്, വിദേശങ്ങളില്‍ തനിക്ക് മാത്രമായി ഒരു സ്വര്‍ഗം നേടാനുത കുമായിരുന്നിട്ടും അത് വേണ്ടെന്നുവെച്ച,് ദേശീയ ജനതയുടെ വിമോചനത്തിനായി വിനിയോഗിക്കാനെടുത്ത വീ കരുണാകരന്റെ മനോവൈപുല്യത്തെ ബാബാ സാബിബ് ഡോ. ബി ആര്‍ അംബേഡ്കറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമായാണ് നിരീക്ഷിക്ക പ്പെടുന്നത്....!!!! അഭിവാദ്യങ്ങള്‍....!!!! ജയ് ഭീം....!!!!!