"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

അംബേഡ്കര്‍ പറഞ്ഞു......


ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 15. പോജ് 178, 179)

'സ്വന്തം ലേഖനങ്ങള്‍ വഴിയോ സുദ്ധിപ്രസ്ഥാനത്തില്‍ തങ്ങള്‍ വഹിച്ച പങ്കുവഴിയോ മുസ്ലീങ്ങളുടെ മതപരമായ വൈകാരിക പ്രവണതകളെ പ്രോകോപിപ്പിച്ചിട്ടുള്ള അനേകം പ്രമുഖരായ ഹിന്ദുക്കള്‍ മതഭ്രാന്തരായ ചില മുസല്മാന്മാരാല്‍ കൊലചെയ്യപ്പെട്ടത് കുപ്രസിദ്ധമാണ്, അതിന് ആദ്യം ഇരയായത് സ്വാമി ശ്രാദ്ധാനന്ദ് ആയിരുന്നു. 1926 ഡിസംബര്‍ 23 ആം തിയതി അദ്ദേഹം രോഗശയ്യയില്‍ കിടക്കുമ്പോള്‍ അബ്ദുള്‍ റഷീദ് എന്നയാള്‍ അദ്ദേഹത്തെ വെടിവെച്ചു. അതിന്റെ പിന്നാലെ ഡെല്‍ഹിയിലെ പ്രമുഖ ആര്യസമാജക്കാരനായ ലാലാ നാനക് ചന്ദ്ിന്റെ കൊല നടന്നു. രംഗീലാറസൂലിന്റെ രചയിതാവായ രാജ്പാല്‍ 1929 ഏപ്രില്‍ 6 ന് തന്റെ പീടികയില്‍ ഇരിക്കവെ ഇലാം ദീനിന്റെ കുത്തേറ്റു. നാഥുറാമല്‍ ശര്‍മയെ 1934 സെപ്തംബറില്‍ അബ്ദുള്‍ ഖയൂം വധിച്ചു. വളരെ സാഹസികമായ ഒരു കൃത്യമായിരുന്നു അത്. ശര്‍മ ഇസ്ലാമിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചതിന് ഐ പി സി 195 ആം വകുപ്പനുസരിച്ച് അദ്ദേഹത്തെ ശിക്ഷിച്ചുകൊണ്ടുള്ള വിധിക്കെതിരായുള്ള അപ്പീലിന്റെ വിചാരണ കാത്തിരിക്കെ സിന്ധിലെ ജുഡീഷ്യല്‍ കമ്മീഷണറുടെ കോടതിയില്‍ വെച്ച് അദ്ദേഹത്തെ കുത്തിക്കൊല്ലുകയാണുണ്ടായത്. ഹിന്ദു സഭയുടെ സെക്രട്ടറിയായ ഖന്നയെ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനം കഴിഞ്ഞ അവസരത്തില്‍ 1938 ല്‍ മുസ്ലീങ്ങള്‍ ക്രൂരമായി ആക്രമിച്ചു. അദ്ദേഹം കഷ്ടിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെടുകയാണ് ചെയ്തത്.'