"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

ശരണ്യ എസ് കുമാര്‍.....!!!!!


എല്ലാത്തരം പ്രതിബന്ധങ്ങള്‍ ക്കുമെതിരെ പൊരുതി നേടിയ റാങ്കിന്റെ വിജയത്തിളക്ക വുമായ് ശരണ്യ എസ് കുമാര്‍ എന്ന ദലിത് പെണ്‍കുട്ടിയും അംബേഡ്കര്‍ മൊഴികളെ അന്വര്‍ത്ഥമാക്കുന്നു....!!!! ഇടുക്കി ജില്ലയിലെ കൂലിപ്പണിക്കാരന്റെ മകളായ ശരണ്യ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ് ആന്റ് ടെക്‌നോളിയുടെ എം എസ്‌സി മറൈന്‍ ജിയോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി..!! ശരണ്യയുടെ അമ്മ അങ്കണവാടി ടീച്ചറും സഹോദരന്‍ വിദ്യാര്‍ത്ഥിയുമാണ്. കോട്ടയം ഗവണ്‍മെന്റ് കോളേജില്‍ നിന്നുമാണ് ശരണ്യ ഡിഗ്രി എടുത്തത്. PRDS ല്‍ അംഗമായ ശരണ്യക്ക് പൊയ്കയില്‍ അപ്പച്ചന്റെ സമരചരിത്രം ഈ വിജയത്തിനുള്ള വഴിവെട്ടമായിരുന്നു...!!!! ഒറ്റ ദിവസം കൊണ്ട് ഒറ്റക്ക് പണിത ഈ റോമാ സാമ്രാജ്യത്തിന്റെ അധിപക്ക് അനുമോദനങ്ങള്‍....!!!!! ആശംസകള്‍....!!!! ജയ് ഭീം....!!!!