"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 19, വ്യാഴാഴ്‌ച

ഞങ്ങളുടെ ഡോക്ടര്‍ - ജോഷി കല്ലറകങ്ങഴ ആശുപത്രിയുടെ മുമ്പില്‍ ഒരു ടൂറിസ്റ്റ് കാര്‍ വന്നു നിന്നു. അതില്‍ നിന്നും സുന്ദരിയായ ഒരു യുവതി ഇറങ്ങി. അവളുടെ പേര് ജോസിനി. അവള്‍ ഡോക്ടറിന്റെ റൂട്ടിനെ ലക്ഷ്യമാക്കി നടന്നു. ഡോക്ടറുമായി എന്തോ സംസാരിച്ചു. ഡോക്ടര്‍ അവളോട് പറഞ്ഞു: 'സാഗര്‍ ഇപ്പോള്‍ നോര്‍മലാണ്, അവനെ നിങ്ങള്‍ക്ക് കൂട്ടിക്കൊണ്ടു പോകാം.'

ഡോക്ടര്‍ മേശപ്പുറത്ത് ഇരുന്ന ബെല്ലില്‍ വിരലമര്‍ത്തി ഒരു വാര്‍ഡന്‍ അകത്തേക്ക് കടന്നുവന്നു. ഡോക്ടര്‍ അവനോട് പറഞ്ഞു: 'കുഞ്ഞപ്പാസാഗറിനെ വിളിക്ക്' അയാള്‍ പോയി ഏകദേശം അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ജീന്‍സും ജൂബ്ബയും അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ അയാളോടൊപ്പം വന്നു ഡോക്ടര്‍ അവനോട് ജോസിനിയെ ചൂണ്ടിക്കൊണ്ട് ചോദിച്ചു.

'സാഗര്‍ ഈ ഇരിക്കുന്നത് ആരാണെന്ന് അറിയുമോ?' അവന്‍ പറഞ്ഞു: 'ഇവള്‍ നഷ്ടമാകുമെന്ന തോന്നലിലാണ് ഞാന്‍ ഇവിടെ വന്നത്.' കുഞ്ഞപ്പനെ നോക്കി കൊണ്ട് ഡോക്ടര്‍ പറഞ്ഞു. സാഗറിന്റെ ബാഗും പെട്ടിയും കാറില്‍ വയ്ക്ക്.

കുഞ്ഞപ്പന്‍ കാറില്‍ സാഗറിന്റെ ബാഗും പെട്ടിയും വെച്ചു. അപ്പോഴേയ്ക്കും ജോസിനിയും സാഗറും കാര്‍പോര്‍ച്ചില്‍ എത്തിയിരുന്നു. അവര്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി. ഹോസ്പിറ്റലിലെ സ്റ്റാഫ് ഒന്നടങ്കമായി അവരെ യാത്രയയപ്പ് നല്‍കി...

കാര്‍ ഗ്രാമീണശാലീനത നിറഞ്ഞ് ഒരു ഗ്രാമത്തിലെ റോഡിലൂടെ മുമ്പോട്ട് പാഞ്ഞു ജോസിനി സാഗറിനെ തട്ടി വിളിച്ചുകൊണ്ട് ചോദിച്ചു : സാഗര്‍ നമ്മള്‍ തമ്മില്‍ അടുത്തതും, അകന്നതും ഓര്‍മ്മിക്കുന്നുവോ? ഞാന്‍ സാഗറിന് അസുഖം ബാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല! സാഗര്‍ അവന്റെ കഴിഞ്ഞ കാലം സ്വപ്നത്തിലെന്നപോലെ ഓര്‍ക്കുന്നു കാര്‍മുന്നോട്ട് പാഞ്ഞുകൊണ്ടിരിക്കുന്നു....

എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയം കോളേജ് ഡേ കുട്ടികള്‍ ആഡിറ്റോറിയത്തില്‍ നിറഞ്ഞിരുന്ന മുമ്പിലത്തെ നിരയില്‍ ജോസിനിയും സുഹൃത്തുക്കളും ഇരിക്കുന്നു. സാഗറും സുഹൃ ത്തുക്കളും വിലാപഗാനം.

'കവിത തുളുമ്പുന്ന നാം കവിയുടെ ഹൃദയ വിലാപം സ്റ്റേജില്‍ ഗാനമേള അവതരിപ്പിക്കുന്നു ഏതോ ഒരു ..... 

നിന്നില്‍ എന്നും നന്മകള്‍ കണ്ടു ഞാന്‍ നിന്റെ മോഹനഭംഗിയും നീ എന്നും ഒരു അപ്‌സരസായി എന്നില്‍ നിറയുവിന്‍ നിന്റെ രാഗാര്‍ദ്രസംഗീതം കേള്‍ക്കാന്‍ കാതോര്‍ത്തിരിപ്പു ഞാന്‍ കവിത തുളുമ്പുന്ന നാമം കവിയുടെ ഹൃദയവിലാപം നിന്നില്‍ എന്നും നന്മകള്‍ കണ്ടു ഞാന്‍ നിന്റെ മോഹനഭംഗിയും'

ജോസിനി ഒരു സ്വപ്നത്തിലെന്നപോലെ ആ ഗാനത്തില്‍ ലയിച്ചിരുന്നു. ഹാളില്‍ കുട്ടികളുടെ കൈയ്യടിയും ബഹളവും ആയപ്പോള്‍ അവള്‍ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുര്‍ന്നു......

അന്ന് അവര്‍ കോളേജിന്റെ കാമ്പസില്‍ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ജോസിനി അവനോട് പറഞ്ഞു: സാഗര്‍ എനിക്ക് ഗാനം ഇഷ്ടമായി, സാഗര്‍ എന്ന കവിയിലെ അപ്‌സര കന്യകയായി ഞാന്‍ വന്നാലിഷ്ടമാകുമോ?

അവന്റെ മുഖം സന്തോഷം കൊണ്ടു നിറഞ്ഞു അവന്‍ അവളോട് പറഞ്ഞു: നിന്നെ പോലുളള കന്യകമാര്‍ എന്റെ പോലുളള മനസ്സില്‍ വന്നാല്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. സാഗറിന്റെ മുഖം അവളുടെ മുഖത്തോട് ചേര്‍ത്ത് ജോസിനിക്ക് പരിസരബോധം വന്നതുപോലെ അവള്‍ അവനെ പിടിച്ച് തളളി നീക്കിക്കൊണ്ടു പറഞ്ഞു: ഇത് കോളേജാണ് ഇവിടെ കുട്ടികള്‍ കാണും.

എറണാകുളത്തുനിന്നും ആലുവായ്ക്കുളള റോഡിലൂടെ സാഗര്‍ ബൈക്കില്‍ പോകുകയായിരുന്നു സമയം അപ്പോള്‍ 6 മണിയായിക്കാണും. അവന്റെ ദൃഷ്ടിയില്‍ അപ്പോള്‍ ജോസിനിയുടെ മുഖം ആയിരുന്നു. എതിരില്‍ നിന്നു വളവും തിരിഞ്ഞുവന്ന ഒരു ലോറിയുടെ അടിയില്‍ അവന്‍പ്പെട്ടു ലോറിക്കാരന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതു കൊണ്ട് ഒരു ആളപായം ഇല്ലാതായി. സാഗറിന്റെ വലതുകാലിന്റെ അസ്ഥിക്ക് പൊട്ടലേറ്റു.

എറണാകുളത്തെ പ്രശസ്തമായ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ അവനെ അഡ്മിറ്റാക്കി അവനെ കാണാന്‍ ജോസിനിയും അവളുടെ സുഹൃത്തുക്കളും എത്തിയിരുന്നു. അവളുടെ അമ്മയ്ക്ക് വരാന്‍ സാധിച്ചില്ല. അവളുടെ ചുറ്റിക്കളി വീട്ടിലറിയാമായിരുന്നു. അവളുടെ ചേട്ടന്‍ അമേരിക്കയില്‍ ബിസിനസ്സ് ചെയ്യുന്നു. ജോസിനിയുടെ പഠിത്തം പൂര്‍ത്തിയാ ക്കിയതിനു ശേഷം അവളും അങ്ങോട്ടേയ്ക്ക് പോകുവാനി രിക്കുകയാണ്. ജോസിനിയുടെ അമ്മ സാഗറിനെ കണ്ടിട്ടില്ല എങ്കിലും അവള്‍ പറഞ്ഞിടം കൊണ്ട് അവര്‍ക്കും അവനെ ഇഷ്ടമാണ്.......

ജോസിനിയുടെ ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ പുറത്തേക്ക് എന്തോ സാധനങ്ങള്‍ വാങ്ങാന്‍ പോയി. അപ്പോള്‍ സാഗര്‍ നടന്ന സംഭവം വിവരിച്ചു.

അന്നു നമ്മള്‍ കോളേജില്‍വച്ച് പിരിയുമ്പോള്‍ സമയം നാല് മണി കഴിഞ്ഞിരുന്നു വല്ലേ? അതുകഴിഞ്ഞ് ഞാനും ബാബുവും, സാമുവും, റോബിനും കൂടി നേരെ പോയത് ഹോട്ടല്‍ അബാദ് പ്ലാസയിലേക്കാണ്. ഗാനമേള ഗംഭീരമായതിന്റെ വിജയം ആഘോഷിക്കാന്‍ ഞാന്‍ മാത്രം മദ്യപിച്ചില്ല. ബാക്കിയെല്ലാവരും മദ്യപിച്ച് പാശ്ചാത്യ സംഗീതത്തിന്റെ ലഹരിയില്‍ അവര്‍ നൃത്തം ചവിട്ടി ഞങ്ങള്‍ കളമശ്ശേരിയിലെ എച്ച്.എം.ടി. ജംഗ്ഷന്റെ വളവു തിരിഞ്ഞപ്പോള്‍ എന്റെ ബൈക്ക് ലോറിയുടെ അടിയില്‍പ്പെട്ടു. ഭാഗ്യം കൊണ്ട് ഇത്രയും മാത്രമേ സംഭവിച്ചുളളൂ.

ജോസിനി അവരുടെ മാര്‍ദ്ദവമായ കൈകള്‍ സാഗറിന്റെ പ്ലാസ്റ്ററിലൂടെ തഴുകിക്കൊണ്ടിരുന്നു. സാഗര്‍ തന്റെ കാല്‍ അനക്കാതെ പതുക്കെയെണീറ്റിരുന്ന് അവളുടെ നെറുകെയില്‍ ചുംബിച്ചു. അവരുടെ എക്‌സാം കഴിഞ്ഞു. റിസല്‍ട്ട് വന്നു. രണ്ടു പേര്‍ക്കും ഫസ്റ്റ് ക്ലാസ്സ്. ജോസിനിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു സാഗര്‍ പറഞ്ഞു: എനിക്ക് എന്‍ജിനീയറിംഗ് അഡ്മിഷന്‍ കിട്ടുമോ എന്നു ശ്രമിക്കണം.

ഒരു മാസം കഴിഞ്ഞ് സാഗര്‍ ജോസിനിയെ യാത്രയാക്കാന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവന്റെ കാലില്‍ സ്വല്‍പ്പം ഏന്തുണ്ടായിരുന്നു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ജോസിനിയുടെ അമ്മ മേരിയമ്മയും എത്തി. അവര്‍ക്ക് പ്രായം നാല്‍പ്പത്തിയഞ്ചു കാണും. വണ്ടി പ്ലാറ്റ്‌ഫോമില്‍ വന്നു നിന്നു. ജോസിനി സാഗറിനെ അവളുടെ മമ്മിയെ പരിചയപ്പെടുത്തി അവള്‍ ട്രെയിനില്‍ കയറി ട്രെയിന്‍ ചൂളം വിളിച്ചു തിരുവനന്തപുരത്തേക്ക് പാഞ്ഞു.......

സാഗറിനെ അവളുടെ മമ്മി അവരുടെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് അവളോട് യാത്ര പറഞ്ഞ് പിരിഞ്ഞു ജോസിനി മെഡിസിന് ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ സാഗറിന് ഫോണ്‍ ചെയ്തു. അതില്‍ റാഗിങ്ങിനെ കുറിച്ചൊക്കെ വിശദമായി പറഞ്ഞിരുന്നു. അവള്‍ക്ക് അവിടെ ഒരു സഹപാഠിയെ കിട്ടി. അവളുടെ പേര് മീരാനായര്‍. ജോസിനിയുടെ റൂംമേറ്റും അവള്‍ തന്നെയായിരുന്നു........

അകലെ അമ്പലത്തില്‍ നിന്നുയര്‍ന്ന പ്രഭാതഗീതം കേട്ടാണ് ജോസിനിയും മീരയും ഉണര്‍ന്നത്. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ജോസിനിക്ക് ഒരു ഫോണ്‍ വന്നു, അവള്‍ റിസീവര്‍ എടുത്തു.

സാഗറിന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ ഞാന്‍ അതിയായി സന്തോഷിച്ചു. ഞാനും അങ്ങോട്ടേക്ക് വരുകയാണ്. എനിക്ക് എന്‍ജിനീയറിംഗിന് അഡ്മിഷന്‍ ലഭിച്ചു. തന്റെ പപ്പയ്ക്കും മമ്മിയ്ക്കും സുഖം തന്നെ. എന്റെ അച്ഛനും സുഖം ശേഷം നേരില്‍ കാണുമ്പോള്‍ എങ്കില്‍ ശരി, രണ്ടു പേരും റിസീവര്‍ താഴെ വച്ചു.

ജോസിനിയുടെ കൊട്ടാരസദൃശ്യമായ വീട്ടില്‍ സാഗര്‍ ചെന്നു അവനെ അവളുടെ മമ്മി സ്വീകരിച്ച് അകത്തെ ഡ്രോയിംഗ് റൂമിലിരുത്തി സാഗര്‍ അവന്‍ വന്നതിന്റെ ലക്ഷ്യം വിസ്തരിച്ചു.

ഞാന്‍ നാളെ തിരുവനന്തപുരത്തേക്ക് പോകുകയാണ്. എനിക്ക് അവിടെ എന്‍ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു.

മേരിയമ്മ പറഞ്ഞു: സാഗര്‍ ചെല്ലുന്നത് ജോസിനിക്ക് വളരെ സന്തോഷമാകും.

പിറ്റേ ദിവസം അവന്‍ തിരുവനന്തുപരത്തേക്ക് യാത്രയായി. അവനെ യാത്രയാക്കാന്‍ ജോസിനിയുടെ മമ്മിയും പപ്പയും അവന്റെ അച്ഛനും എത്തിയിരുന്നു. അവര്‍ തമ്മില്‍ പരിചയപ്പെട്ടു.

തിരുവനന്തപുരത്തു സാഗറിനെ പ്രതീക്ഷിച്ചു ജോസിനിയും മീരയും ഉണ്ടായിരുന്നു. സാഗര്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ജോസിനിയെയും മീരയെയും കണ്ടു ജോസിനി പറഞ്ഞു.


എനിക്ക് സാഗറിനോട് ഒരു പാട് സംസാരിക്കാനുണ്ട്. അവര്‍ ഹോട്ടലില്‍ കയറി കാപ്പി കുടിച്ചു സാഗര്‍ പറഞ്ഞു: ഞാന്‍ ഹോസ്റ്റലിലേക്ക് പോകുകയാണ്. ഇന്നു വൈകുന്നേരം ബൈക്ക് എത്തും, നാളെ വീണ്ടും കാണാം.

ജോസിനി അവളുടെ ഹോസ്റ്റലിലെ ഫോണ്‍നമ്പര്‍ കൊടുത്തു പറഞ്ഞു: എന്തെങ്കിലും ആവശ്യം വരുകയാണെങ്കില്‍ വിളിക്കണം.

അവര്‍ അന്ന് അവിടെ നിന്നു പിരിഞ്ഞു ജോസിനി മെഡിക്കല്‍ കോളേജില്‍ പോകാന്‍ തുടങ്ങി. അവള്‍ പാവപ്പെട്ട രോഗികളോട് വളരെ മര്യാദയോടെയാണ് പെരുമാറുന്നത്. സാഗര്‍ അടുത്ത ദിവസം തന്നെ കോളേജ് ഹോസ്റ്റലില്‍ ചെന്നു. ജോസിനിയും സാഗറും കൂടി കോവളം ബീച്ചിലേക്ക് യാത്ര തിരിച്ചു. അവര്‍ കുട്ടികളുടെ കളികള്‍ കണ്ട് ബീച്ചിന്റെ സൈഡില്‍ ഇരുന്നു. സാഗര്‍ അവളുടെ മടിയില്‍ തലവെച്ചു ജോസിനി സാഗറിന്റെ മുടിയിഴകളിലൂടെ കൈകള്‍ പായിച്ചു കൊണ്ടു പറഞ്ഞു: 

മമ്മി അടുത്ത മാസം അമേരിക്കയ്ക്ക് പോകുകയാണ്. മമ്മി പോയി അധികം താമസിക്കുന്നതിനു മുമ്പ് എനിക്കും പോകാം. സാഗര്‍ പെട്ടെന്ന് ചോദിച്ചു : അപ്പോള്‍ ഞാനെന്തു ചെയ്യും.

അവള്‍ പറഞ്ഞു: ഞാനങ്ങോട്ടേയ്ക്ക് കൊണ്ടുപോകുകയില്ലേ? അവര്‍ ദിവസവും ഓരോ ഓരോ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവര്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറി, അതിന്റെ റെസ്റ്റോറിന്റെ ഓര്‍ക്കസ്ട്രാ ഉണ്ടായിരുന്നു. അവിടെ അവര്‍ പഴയ മലയാള ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ആരോ വിളിച്ചുപറഞ്ഞു: സാഗര്‍ പാടണം, ഞങ്ങളുടെ യൂണിവേഴ്‌സിറ്റി ചാമ്പ്യനായിരുന്നു.

സാഗര്‍ പാടാന്‍ സ്റ്റേജിലേക്ക് കയറി അര്‍ത്ഥഗംഭീരമായ ഒരു ഗാനം ആലപിച്ചു. ജോസിനി അപ്പോള്‍ സാഗറിനോടൊത്ത് ബീച്ചിലും പാര്‍ക്കിലും പോകുന്നതായി സങ്കല്‍പ്പിച്ചു. ഹോട്ടലുടമ സാഗറിനെ അഭിനന്ദിച്ചു. എന്നിട്ടു പറഞ്ഞു: സാഗറിന് സമയം കിട്ടുമ്പോള്‍ ഇവിടെ വന്നു പാടാം.

അവര്‍ ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങി.... ജോസിനിയുടെ മമ്മി അമേരിക്കക്ക് പോകുവാനായി തിരുവനന്തപുരത്തെത്തി, അവരെ സാഗറും, ജോസിനിയും മീരയും എയര്‍പോര്‍ട്ടില്‍ കൊണ്ടുചെന്ന് അമേരിക്കക്ക് യാത്രയാക്കി.....

ജോസിനി അമേരിക്കയില്‍ കഴിയുന്ന തന്റെ മമ്മിയേയും ജ്യേഷ്ഠനേയും ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ജോസിനിക്ക് പോകുവാനുളള വിസ ശരിയായി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ അമേരിക്കക്ക് യാത്രയായി. അപ്പോഴേക്കും സാഗറിന്റെ അച്ഛന്റെ ബിസിനസ്സ് പൊളിഞ്ഞു, കുറെ സ്ഥലങ്ങള്‍ വിറ്റു.....

സാഗര്‍ വീട്ടിലേക്ക് പോരുവാനായി റെയില്‍വേ സ്റ്റേഷനില്‍ വന്നു. അപ്പോഴേക്കും മീരയും റെയില്‍വേ സ്റ്റേഷനില്‍ എത്തി. മീര പറഞ്ഞു: ഇന്നലെ എനിക്ക് ജോസിനിയുടെ ഫോണുണ്ടായിരുന്നു. അതില്‍ എന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും കൂടുല്‍ സാഗറിന്റെ കാര്യങ്ങളെക്കുറിച്ചായിരുന്നു അന്വേഷണം.

ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നു. അതു പോകുവാനായി ചൂളം വിളിച്ചു. സാഗര്‍ മീരയോട് യാത്ര പറഞ്ഞ് ട്രെയിനില്‍ കയറി കമ്പാര്‍ട്ട്‌മെന്റ് ഇരുന്ന് വീക്കിലിയുടെ താളുകള്‍ മറിച്ച് കൊണ്ടിരുന്നു. അവന്‍ വീട്ടില്‍ പിറ്റേ ദിവസം രാവിലെയാണ് എത്തിയത്. രാവിലെ തന്നെ സാഗറിന്റെ അച്ഛന്‍ നല്ല മൂഡിലായിരുന്നു. സാഗറിന്റെ അപ്പന്‍ പറഞ്ഞു: എടാ മോനേ, ബിസിനസ്സ് പോളിഞ്ഞു ഈ പറമ്പും പുരയും ജപ്തി ചെയ്യാന്‍ കോര്‍ട്ടില്‍ നിന്നും ഓര്‍ഡറാണ് നീ വന്നവഴിയേ പൊയ്‌ക്കോളീന്‍. അവിടെ നീയെങ്കിലും സമാധാനത്തോടെ ജീവിക്ക്. ഒരു ദിവസം കളളിനോടൊപ്പെ അപ്പനും മരിക്കും.

സാഗര്‍ എത്തി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ കോള്‍ വന്നു. ജോസിനിയുടേതായിരുന്നു ആ ഫോണ്‍. സാഗര്‍ അതു അറ്റന്‍ഡ് ചെയ്തു.

അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഇവിടെ എനിക്കുവേണ്ടി ചേട്ടന്‍ വേറെ ആളെ അന്വേഷിക്കുകയാണ് മമ്മിയുടെയും സ്വഭാവം മാറി അവരും പ്രിന്‍സ് ചേട്ടന് ഒത്താശ നല്‍കുന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ഞാന്‍ നാട്ടിലേക്ക് മടങ്ങും. നമുക്ക് നാട്ടില്‍ ജീവിക്കാം. എനിക്കുവേണ്ടി ഡാഡി എറണാകുളത്തു ഒരു വീട് പണിതിട്ടുണ്ട്. അവിടെ താമസിച്ചുകൊണ്ട് പ്രാക്ടീസ് നടത്താം. സാഗറിന് എന്തെങ്കിലും കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ എടുത്തു നടത്തിയാല്‍ മതി. ശേഷം കാഴ്ചയില്‍.

അന്ന് രാത്രി സാഗറും അവന്റെ അപ്പനും ഉറങ്ങാന്‍ കിടന്നു. പിറ്റേദിവസം രാവിലെ സിറ്റ് ഔട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ അപ്പന്‍ ചലനമറ്റു കിടക്കുന്നു. ഏതോ വിഷദ്രാവകം കഴിച്ചാണ് അദ്ദേഹം മരിച്ചത്.

അവന്റെ കണ്ണുകള്‍ നിറഞ്ഞില്ല. വിവരമറിഞ്ഞ് അവന്റെ സുഹൃത്തുക്കള്‍ എത്തി പോലീസ് വന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ജഡവുമായി തിരിച്ചെത്തി. പറമ്പില്‍ ജഡം സംസ്‌കരിച്ചു. സാഗറിന്റെ സഹോദരിയും അവളുടെ ഭര്‍ത്താവും എത്തിയിരുന്നു. എല്ലാവരും ഉറക്കത്തിലായി സാഗര്‍ മാത്രം ഉറങ്ങാതെ കിടന്നു. അവന്റെ മനസ്സ് അവന്റെ അച്ഛനോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ദേവി, ദേവന്മാര്‍ അവന്റെ അച്ഛനെ സ്വര്‍ഗ്ഗലോകത്തിലേക്ക് ആനയിക്കുന്നതായി അവന്‍ സങ്കല്‍പ്പിച്ചു. പിറ്റേ ദിവസം അയല്‍വക്കത്തുളളവരെ അവന്‍ ചീത്ത പറഞ്ഞു. അവന്റെ പ്രവര്‍ത്തികളില്‍ വിഘ്‌നം നേരിട്ടു സാഗറിന്റെ അളിയന്‍ അവന്റെ പെങ്ങളോട് പറഞ്ഞു.

നമുക്ക് സാഗറിനെ ഏതെങ്കിലും സൈക്കാര്‍ട്ടിസ്റ്റിനെ കാണിക്കാം. നമ്മളുദ്ദേശിക്കു ന്നതു പോലെയല്ല അവന് അച്ഛന്‍ മരിച്ച ഷോക്കേറ്റിട്ടുണ്ട്. അവര്‍ അന്നു തന്നെ സാഗറിനെ കങ്ങഴ ആശുപത്രിയില്‍ എത്തിച്ചു. സാഗറിനെ കണ്ടുകൊണ്ട് കുഞ്ഞപ്പന്‍ തിരക്കി.

കുഞ്ഞേ സമയം എത്രയായി.? അവന്‍ കുഞഞപ്പനോട് കയര്‍ത്ത് സംസാരിച്ചു. എന്നിട്ടു പറഞ്ഞു: നിന്റെ അപ്പനോട് ചോദിക്ക്.

സാഗര്‍ അക്രമസ്വഭാവക്കാരനായതിനാല്‍ അവനെ സെല്ലില്‍ ഇടുവാന്‍ തീരുമാനിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍ നോര്‍മലായി......

കാറില്‍ ഇരുന്നുകൊണ്ട് തന്നെ സാഗറിനെ തട്ടിയുണര്‍ത്തി അവന്‍ പെട്ടെന്ന് എണീറ്റപ്പോള്‍ കാര്‍ ഗയിറ്റ് കടന്ന് അകത്ത് പ്രവേശിച്ചിരുന്നു. സാഗര്‍ അവളോട് ചോദിച്ചു? ഇതാണോ തനിക്ക് വേണ്ടി പണിത വീട്?

ജോസിനി വാതില്‍ തുറന്ന് പ്രവേശിച്ചു. അകത്തെ മുറിയില്‍ ഒരു വലിയ ഫോട്ടോ പതിച്ചിരുന്നു. അതിന്റെ അടിയില്‍ ഇങ്ങനെ എഴുതിയിരുന്നു.

ഞങ്ങളുടെ ഡോക്ടര്‍. അത് സാഗറിനെ ചികിത്സിച്ച ഡോക്ടര്‍ മോനുവിന്റേതാ യിരുന്നു. ജോസിനി സാഗറിനോട് പറഞ്ഞു.

ഇനിയുളള കാലം മുഴുവന്‍ നമുക്ക് ഇവിടെ ജീവിക്കാം. സാഗര്‍ അപ്പോള്‍ പറഞ്ഞു: താനും എന്നും എന്നോടൊപ്പം വേണം ഡോക്ടറിന്റെ ഫോട്ടോയില്‍ നോക്കി രണ്ടു പേരും നില്‍ക്കുന്നു. എവിടെ നിന്നെ ആ ഗാനത്തിന്റെ ഈരടികള്‍ എത്തുന്നു..........

'കവിത തുളുമ്പുന്ന നാം കവിയുടെ ഹൃദയ വിലാപം നിന്നില്‍ എന്നും നന്മകള്‍ കണ്ടു ഞാന്‍ നിന്റെ മോഹനഭംഗിയും.'