"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

ഉഗന്ത ഉമര്‍വാള്‍.....!!!!


വെറുംകൈ മാനുവല്‍ സ്‌കാവെഞ്ചറായിരുന്ന ദലിത് വനിത ഇപ്പോള്‍ തയ്യല്‍കാരി...!!!! മേലാളക്കൂട്ടം കീഴാളരെക്കൊണ്ട് ചെയ്യിക്കുന്ന ലോകത്തെ ഏറ്റവും നിന്ദ്യമായ തൊഴില്‍ (?) മാനുവല്‍ സ്‌കാവെഞ്ചിങ്ങാണ്. 794,390 ഡ്രൈ ലാട്രിനുകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇത് മുഴുവന്‍ കഴുകിക്കുന്നത് ദലിതരെക്കൊണ്ടാണ്. 1993 ല്‍ നിയമം മൂലം നിരോധിച്ചതുമാണ് മാനുവല്‍ സ്‌കാവെഞ്ചിങ്. സംവരണം എടുത്തുകളയാന്‍ സവരണ വിരുദ്ധര്‍ പ്രക്ഷോഭങ്ങള്‍ നയിക്കുന്ന കാലമാണിത്. എന്നാല്‍ ഈ നിന്ദ്യമായ തൊഴില്‍ നിര്‍ത്തലാക്കണമെന്ന് അവരാരും പറയുന്നില്ല! എന്തേ ഈ തൊഴിലില്‍ 'മെറിറ്റ്' നടപ്പാക്കാത്തത്? വെറുംകൈക്ക് കക്കൂസ് കഴുകിക്കുന്ന ഇന്ത്യയുടെ തിളക്കം പോകുമോ???? ..... ഉഗന്ത ഉമര്‍വാളിന് രണ്ട് പെണ്‍മക്കളാ ണുള്ളത്. അവരും ഈ സവര്‍ണ ശിക്ഷകളില്‍ നിന്ന് രക്ഷ നേടാന്‍ കാരണം നയ് ദിശ എന്ന എന്‍ജിഒയുടെ സഹായം കൊണ്ടാണ്. നയ് ദിശക്ക് നന്ദി രേഖപ്പെടുത്തുന്നു...!!!!!