"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

വീരാംഗന ഉദാ ദേവി.....!!!!!



ദേശിയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ദലിത് പെണ്‍ മുദ്രയാണ് വീരാംഗന ഉദാ ദേവി എന്ന പോരാളി.....!!!!! ഝാന്‍സി റാണിക്ക് തുല്യ പദവിയുള്ള ചരിത്ര വനിതയായിരു ന്നിട്ടും സാമ്പ്രദായിക ചരിത്രകാരന്മാര്‍ ഉദാ ദേവിയെ തമസ്‌കരിച്ചതിനുള്ള കാരണം അവര്‍ പാസി എന്ന ദലിത് വംശജയായതിനാലാണ് എന്ന വസ്തുത അവിതര്‍ക്കിതമാണ്. ദലിതരില്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ചരിത്രകാര ന്മാര്‍ക്കുള്ള തക്ക മറുപടികളില്‍ പ്രമുഖയാണ് ഉദാ ദേവി. ഫൈസാബാദിലെ അവധില്‍ ജനിച്ച ഉദാ പിന്നീട് താമസം ലക്‌നൗവിലേക്ക് മാറ്റി. ജീവിത പങ്കാളിയായ മക്കാ പാസി, നവാബ് വാജിദ് ആലി ഷായുടെ സൈന്യത്തിലെ യോദ്ധാവായിരുന്നു...!!! നവാബ് അന്തരിച്ചപ്പോള്‍ പ്രവിശ്യയുടെ ഭരണം ആദ്യ ഭാര്യ ബീഗം ഹസ്രത്ത് മഹല്‍ ഏറ്റെടുത്തു. ബീഗത്തിന്റെ സൈന്യത്തിലെ മുന്നണിപ്പോരാളിയായി ഉദാ ദേവി രംഗത്തു വന്നു...!!!!! 1857 നവംബര്‍ 16 ന് 32 ബ്രിട്ടീഷ് സൈനികരെ യുദ്ധമുന്നണിയില്‍ വധിച്ചശേഷം ഉദാ ദേവി രാജ്യത്തിനു വേണ്ടി രക്തസാക്ഷി യായി....!!!!! ഇന്ന് വീരാംഗന ഉദാ ദേവി രക്തസാക്ഷി ദിനം...!!!! ദലിത് നരവംശത്തിലെ ചെറുമക്കള്‍ക്ക് ആവേശമാകട്ടെ, ഒറ്റ ദിവസം കൊണ്ട് ഒരിക്കല്‍ ഒരു റോമാ നഗരം പണിത മുത്തശ്ശിയായ വീരാംഗന ഉദാ ദേവി...!!!! ആദര സ്മരണകള്‍....!!!!! ജയ് ഭീം....!!!!!