"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

മംഗലത്തുകുഴി അയ്യര്.....!!!!!



91 വയസുള്ള ചെണ്ടമേളം കലാകാരന്‍...!!!! 70 വര്‍ഷത്തോളം മേളം കല അവതരിപ്പിച്ചു. അമ്പലങ്ങളില്‍, മുസ്ലീം - കൃസ്ത്യന്‍ പള്ളികളില്‍, ജാഥകള്‍ക്ക്, ഉത്ഘാടനങ്ങള്‍ക്ക്, പൊതു പരിപാടികള്‍ക്ക്, പ്രചരണങ്ങള്‍ക്ക് ഒക്കെ മേളം അവതരി പ്പിച്ചു..!!! കാഞ്ഞിരമറ്റം മുസ്ലീം പള്ളിയില്‍ 60 വര്‍ഷം തുടര്‍ച്ചയായി ജനുവരി 14 ന് ചെണ്ടമേളം അവതരിപ്പിച്ച ഏക കലാകാരന്‍....!!!!! നാടന്‍പാട്ടു കാരന്‍, കോലുകളി ആശാന്‍ തുടങ്ങിയ കലാരൂപങ്ങളിലും അഗ്രഗണ്യന്‍....!!!!! കയ്യാല, കരിങ്കല്ല,് വീട് പണിയുന്നതിനും സമര്‍ത്ഥന്‍..!!! ഇന്നലെമാത്രം ചെണ്ട തോളിലേറ്റിയവര്‍ മഹാക്ഷേത്രങ്ങളില്‍ മാത്രം മേളം അവതരിപ്പിച്ച് അവാര്‍ഡു കളും ഫെല്ലോഷിപ്പുകളും വാരിക്കൂട്ടുന്ന കാലത്ത് ഇതൊന്നും ഇല്ലാതെ ആ നാട്ടില്‍ തന്നെ ജീവിക്കുന്നു ചെണ്ടമേളത്തിലെ ഈ ഇതിഹാസം...!!!! തോലുരി ച്ചെടുത്ത്, (ആ കുറ്റത്തിന് മരണശിക്ഷ പോലും ലഭ്യമാകുന്നുണ്ട്) മരം കടഞ്ഞ്, ചെണ്ട നിര്‍മിച്ച് മേളം അവതരിപ്പിക്കുന്ന വരുടെ നരവംശത്തില്‍ പെട്ട മംഗല ത്തുകുഴി അയ്യരുടെ 'ഒറ്റ ദിവസം കൊണ്ടുള്ള ഈ റോമാ നഗര നിര്‍മാണ'ത്തിന് ശതകോടി ആദരവ്....!!!! ജയ് ഭീം...!!!!