"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

അശ്വിനി അഹിവാലെ....!!!!


ഗ്രാമീണ വനിതകളുടെ രക്ഷകയായി മാറിയ ദലിത് വനിത..!!!! അശ്വിനി മുംബൈനഗരത്തിലാണ് ജനിച്ചത്. പക്ഷെ, പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും മാതാപിതാക്കള്‍ ഒരു ഗ്രാമത്തിലേക്ക് വിവാഹം ചെയ്തയച്ചു...! ഗ്രാമീണ വനിതകളുടെ കഷ്ടപ്പാടുകള്‍ നേരിട്ട് കണ്ട് അശ്വിനി അമ്പരന്നു. മിക്ക സ്ത്രീ കള്‍ക്കും എല്ലാ ദിവസവും കൂലിവേലയില്ല. പട്ടിണിയും ആഹാരക്കുറവു മൂലവും അവരുടെ ആരോഗ്യം ക്ഷയിച്ചും മരണത്തോട് അടുത്തുമിരുന്നു. ശൈശവത്തിലേ വിവാഹം ചെയ്തയക്കപ്പെട്ട തിനാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേറെയും..!!! ഈ ഘട്ടത്തിലാണ് പ്ലസ് ടു വിദ്യാഭ്യാസം നേടിയയാളും നഗര വാസിയുമായിരുന്ന അശ്വിനിയില്‍ സാമൂഹ്യ സേവനത്തിനുള്ള സന്നദ്ധത ഉണ്ടാകുന്നത്. ലീഡേഴ്‌സ് ക്വസ്റ്റ് ഫെല്ലോഷിപ്പിന് ചേര്‍ന്ന് അവരുടെ ട്രെയിനിങ് പാസായി. തിരികെ നാട്ടിലെത്തി ബാങ്കുകളെ സമീപിച്ച് ലോണ്‍ തരപ്പെടുത്തി ഗ്രാമീണ സ്ത്രീകളെക്കൊണ്ട് ചെറുകിട സംരംഭങ്ങള്‍ നടത്തിച്ച് വിജയിപ്പി ച്ചു...!!!! ഗ്രാമത്തിലെ 300 കുടുംബങ്ങളാണ് അശ്വിനിയെന്ന ഒറ്റയാള്‍ പോരാളി യുടെ പ്രവര്‍ത്തന ഫലമായി ജീവിത നിലവാരം മെച്ചപ്പെടുത്തിയത്...!!!! ഒരു മഹാവിജയത്തിനു പിന്നിലെ ചിന്തക്കും പ്രവൃത്തിക്കും ദലിത് വനിതകള്‍ എക്കാലവും മുന്നില്‍ത്തന്നെയെന്ന് പിന്‍തിരിപ്പന്‍ ശക്തികളെ വീണ്ടും ഓര്‍മപ്പെടുത്തിയ അശ്വിനിക്ക് ആദരവ്..!!! വിജയാശംസകള്‍....!!! ജയ് ഭീം...!!!!