"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 2, തിങ്കളാഴ്‌ച

സുവര്‍ണലക്ഷ്മി.....!!!!!


ഫസ്റ്റ് റാങ്കിന്റെ സുവര്‍ണത്തിളക്കമുള്ള പത്താം ക്ലാസ് വിജയവുമായി സുവര്‍ണലക്ഷ്മി....!!!! വീടില്ലാത്തവരുടെ ഈ വിദ്യാഭ്യാസ വിജയം അതുകൊണ്ടുതന്നെ മഹത്തരവുമാണ്. ദലിത് സമുദായമായ അരുന്ധതിയാറില്‍ പെടുന്ന സുവര്‍ണ ലക്ഷ്മിയുടെ കുടുംബം ചെന്നൈയിലെ റെയില്‍വേ പുറംപോ ക്കിലുള്ള അംബേഡ്കര്‍ കോളനിയിലാണ് താമസിച്ചിരുന്നത്. 43 കുടുബങ്ങളാണ് ഈ കോളനിയിലു ണ്ടായിരുന്നത്. വികസന ത്തിന്റെ ഭാഗമായി ഇവരെ കടലോര ഗ്രമത്തിലേക്ക് മാറ്റി. സുനാമി വന്നപ്പോള്‍ അവരെ അവിടെ നിന്ന് ദുരിതാശ്വാസ ക്യാമ്പിലുമെത്തിച്ചു. വീടുകള്‍ ഇരുന്നിടം ബുള്‍ഡോസര്‍ കൊണ്ട് തുടച്ചുനീക്കി....!!!! ഓര്‍മകളില്‍ പോലും ഇവര്‍ക്ക് വീടുകളില്ല...! ഭാവിയില്‍ വീടുണ്ടാകുമെന്ന് ഇവര്‍ കരുതുന്നുമില്ല..! വികസനം ഇവരുടെ സൗകര്യങ്ങള്‍ക്കല്ലല്ലോ,,,,,,! 2014 ബാച്ചിലാണ് സുവര്‍ണലക്ഷ്മി വിജയിച്ചത്, എല്ലാത്തരം പ്രതിബന്ധങ്ങള്‍ ക്കുമെതിരേ.....!!!!! ഏതു സാഹചര്യത്തിലായാലും ദലിതുകള്‍ ഒറ്റ ദിവസം കൊണ്ട് റോമാ നഗരം പണിയും എന്ന് സ്വയം തെളിയിച്ച സുവര്‍ണലക്ഷ്മിക്ക് വിജയാശംസകള്‍...!!!! ജയ് ഭീം...!!!!