"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മേയ് 19, വ്യാഴാഴ്‌ച

ജീവിതത്തിന് തീപിടിയ്ക്കുമ്പോള്‍ - അജിത്ത് കോട്ടമുറി



തീപിടിച്ച ജീവിതവുമായ് നാം-
യാത്ര ചെയ്യാന്‍ വിധിക്കപ്പെടുമ്പോള്‍
നാമിറങ്ങുന്നത് മഴയിലേയ്ക്കല്ല
നിസംഗതയോടെ പരിഭ്രമമില്ലാതെ
കാറ്റിലേയ്ക്കുതന്നെ ഇറങ്ങേണ്ടിവരുന്നു!
മഴയിലേയ്ക്കുള്ള വഴിയേതെന്ന്-
ഒരുപാടു നേരം തിരിഞ്ഞു പക്ഷേ!
പ്രയത്‌നങ്ങള്‍ വിഫലമാവുന്നു.
ഒരുപാടു നേരം തിരിഞ്ഞു പക്ഷേ!
പ്രയത്‌നങ്ങള്‍ വിഫലമാവുന്നു.
മഴയിലേക്ക് ഇറങ്ങുവാനുള്ള
വഴിയടച്ചത് നമ്മള്‍തന്നെ
സ്വന്തം പരാജയങ്ങള്‍ക്ക്
വിധിയെ പഴിയ്ക്കുവാന്‍
നാവുണ്ടായത് മഹാഭാഗ്യം
ആ നാവെങ്കിലും അഗ്നി
ബാക്കി വച്ചിരുന്നെങ്കില്‍
പക്ഷേ തീനാളങ്ങള്‍ക്ക്
തിരിച്ചറിവില്ലല്ലോ

---------------------------
അജിത്ത് കോട്ടമുറി 9446371983