"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 12, ഞായറാഴ്‌ച

നക്‌സല്‍ ബാരിയുടെ 50 ആം വാര്‍ഷികവും സമീപന ത്തിന്റെ പ്രശ്‌നവും - ഡോ. പി ജെ ജയിംസ്


ഇന്ത്യയുടെ കാര്‍ഷിക രംഗത്ത് മുഖ്യഭരണ വര്‍ഗ്ഗമെന്ന നിലയില്‍ ഒരു കര്‍ഷക മുതലാളി വര്‍ഗ്ഗം ആവിര്‍ഭവിക്കുന്ന തരത്തില്‍ മുതലാളിത്ത ഭൂബന്ധങ്ങള്‍ 1960 കളില്‍ തന്നെ ഉദയം ചെയ്തു കഴിഞ്ഞിരുന്നു വെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. എന്നാല്‍ അതീവ രാഷ്ട്രീയ പ്രാധാന്യമുള്ളതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതുമായ ഈ മാറ്റങ്ങള്‍ കാണാനോ അപഗ്രഥിക്കാനോ 1970 ലെ സിപിഐ(എംഎല്‍) പാര്‍ട്ടി പരിപാടിക്ക് കഴിയുക യുണ്ടായില്ല. ഒറ്റപ്പെട്ട ഒന്നായിരുന്നില്ല ഈ സമീപനം. ഇതേ കാലയളവില്‍ ഇന്ത്യയുടെ മേലുള്ള അമേരിക്കന്‍ പുത്തന്‍ അധിനിവേശവും ഇന്ത്യന്‍ ഭരണ വര്‍ഗ്ഗങ്ങളുടെ ദല്ലാള്‍ സ്വഭാവവും ശരിയായി വിലയിരുത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലും ഇന്ത്യയുടെ വിപ്ലവ പാത ആവിഷ്‌കരി ക്കുന്നതില്‍ നിര്‍ണായകമായ ഭൂബന്ധങ്ങളിലെ ഈ മാറ്റത്തെ അവഗണിക്കുക യാണുണ്ടായത്. ഉദാഹരണത്തിന് 1960 കളില്‍ ഇന്ത്യയിലേ ക്കുള്ള യാങ്കി കടന്നുകയറ്റം തീവ്രമായ സന്ദര്‍ഭത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്രകാരം കുറിച്ചു; ''തീര്‍ച്ചയായും, ഇന്ത്യയില്‍ ഔപചാരിക മായി ഒരു ''ഈസ്റ്റ് ഇന്ത്യ കമ്പനി'' അമേരിക്ക സ്ഥാപിച്ചിട്ടി ല്ലെന്നത് വസ്തുതയാണ്. എന്നാല്‍, കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മേല്‍ അമേരിക്ക ക്കുള്ള നിയന്ത്രണവും കൊള്ളയും ഇന്ത്യയെ മൂന്നു നൂറ്റാണ്ടുകാലം കോളനിയാക്കി വെച്ച ബ്രിട്ടന്റെ ആധിപത്യ വുമായി താരതമ്യപ്പെടു ത്താവുന്നത്ര തലത്തിലു ള്ളതാണ്. ഇന്ത്യയിലേക്കു കടന്നുകയറുന്ന അമേരിക്കന്‍ കുത്തക മൂലധനം ഊഹാതീതമായ ലാഭം കടത്തിക്കൊണ്ടു പോകുന്ന തോടൊപ്പം ''വിദഗ്ധര്‍'' ''ഉപദേശകര്‍'' തുടങ്ങിയ വേഷങ്ങളില്‍ ആയിരക്കണക്കിന് അമേരിക്കക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക, സാംസ്‌കാരിക മണ്ഡലങ്ങളിലേക്കു നുഴഞ്ഞു കയറി ഇന്ത്യയെ കാല്‍ക്കീഴിലാക്കി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ അമേരിക്ക ഊറ്റിയെടുക്കു കയാണ്. അമേരിക്കന്‍ ചരക്കുകള്‍ അട്ടിയിടാനുള്ള ഒരു വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു. അമേരിക്കയുടെ ''മിച്ച'' കാര്‍ഷികോല്പന്നം ഇന്ത്യയില്‍ അട്ടിയിട്ടതുവഴി മാത്രം ഇന്ത്യന്‍ നാണയ ശേഖരത്തിന്റെ പകുതിയും ധനകാര്യ - ബാങ്കിങ്ങ് മേഖലകളും അമേരിക്ക നിയന്ത്രിക്കുന്നു. അമേരിക്ക ഇന്ത്യയുടെ കാര്‍ഷിക പ്രതിസന്ധിയെ ആഴത്തിലാക്കുകയും പട്ടിണി വ്യാപകമാക്കുകയും ചെയ്യുന്നു. പ്രതിവര്‍ഷം ദശലക്ഷങ്ങളാണ് പട്ടിണി മൂലം ഇന്ത്യയില്‍ മരിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ മേലുള്ള രക്തമൂറ്റുന്ന, നിര്‍ദ്ദാക്ഷിണ്യമായ ചൂഷണ ത്തിന് ഇതില്‍ പരം തെളിവെന്തു വേണം?'' ഇന്ത്യയെ സംബന്ധിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പൊതു പ്രസ്താവന, പക്ഷേ ഇന്ത്യയില്‍ ദൂരവ്യാപക പ്രത്യാഘാത മുളവാക്കാന്‍ പോന്നതും അമേരിക്കന്‍ ഫിനാന്‍സ് മൂലധനം നടപ്പാക്കി തുടങ്ങിയിരി ക്കുന്നതുമായ ഹരിത വിപ്ലവത്തെയും ഭൂബന്ധ ങ്ങളില്‍ അത് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെയും കുറിച്ച് നിശ്ശബ്ദതയാണ് പുലര്‍ത്തിയത്. നക്‌സല്‍ബാരി ഉയിര്‍ത്തെഴു ന്നേല്പിന് മുന്നോടിയായി കിസാന്‍ സഭ അംഗീകരിച്ച പ്രമേയവും ഇന്ത്യന്‍ ഭരണ വര്‍ഗ്ഗങ്ങളുടെ ദല്ലാള്‍ സ്വഭാവ ത്തെയും കാര്‍ഷിക രംഗത്തെ ഫ്യൂഡല്‍ മര്‍ദ്ദനത്തെയും സംബന്ധിച്ച് വിശദമായി പ്രതിപാദി ക്കുമ്പോഴും ഹരിതവിപ്ലവം ഉള്‍പ്പെടെ ഇന്ത്യയുടെ കാര്‍ഷിക രംഗത്ത് പ്രകടമായി ക്കൊണ്ടി രുന്ന ആഴത്തിലുള്ള പ്രവണതകളെ തീര്‍ത്തും അവഗണിക്കുക യായിരുന്നു.

കാര്‍ഷിക വിപ്ലവമടക്കം ഇന്ത്യയുടെ വിപ്ലവപാത നിര്‍ണയിക്കു ന്നതില്‍ ഗുരുതരമായ പിഴവാണ് ഇതു വരുത്തിവെച്ചത്. സമൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ച് ഇന്ത്യന്‍ കാര്‍ഷിക ഘടന വിപ്ലവ പൂര്‍വ ചൈനക്കു സമാനമായി അര്‍ദ്ധ ഫ്യൂഡലാണെന്ന് വിലയിരുത്തിയത് കര്‍ഷക ജനതയുടെ രോഷവും രാഷ്ട്രീയ ചെറുത്തു നില്പും മുഖ്യ പ്രവണത യല്ലാതായി ക്കൊണ്ടിരുന്ന ഫ്യൂഡലിസ ത്തിനെതിരെ തിരിച്ചു വിടുന്നതിലേക്കു മാത്രം കേന്ദ്രീകരിച്ചു. 1940 കളില്‍ ചൈനയില്‍ നടപ്പായ 'ദീര്‍ഘകാല ജനകീയ യുദ്ധ'ത്തിന്റെ പാത ഇന്ത്യയുടെ വിമോചന മാര്‍ഗ്ഗമായി യാന്ത്രികമായി പ്രതിഷ്ഠിക്ക പ്പെടുകയും അതിനാവശ്യ മായ കേഡര്‍മാരെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പി ക്കുകയും ചെയ്യുന്ന ഒരു രഹസ്യ പാര്‍ട്ടി സങ്കല്‍പ്പം അംഗീകരിക്ക പ്പെടുകയും ചെയ്തു. വിരോധാഭാസ മെന്നു പറയട്ടെ, സഖാവ് ചാരു മജുംദാറു മായുള്ള കനുസന്യാല്‍ പോലുള്ള സഖാക്കളുടെ അഭിപ്രായ വ്യത്യാസം സമൂര്‍ത്ത സാഹചര്യങ്ങളെ വിലയിരുത്തി ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ഗ്ഗസ്വഭാവം നിര്‍ണയിക്കുന്ന കേന്ദ്ര രാഷ്ട്രീയ പ്രശ്‌നത്തെ സംബന്ധിച്ചാ യിരുന്നില്ല, മറിച്ച് ,കേവലം സാങ്കേതികമായ കാര്യങ്ങളിന്മേല്‍ മാത്രമായിരുന്നു. ഉദാഹരണത്തിന്, 'തെരായ് കര്‍ഷപ്രസ്ഥാന റിപ്പോര്‍ട്ട്' എന്ന പേരില്‍ നക്‌സല്‍ബാരി സമരത്തെ വിലയിരുത്തി ക്കൊണ്ട് കനു സന്യാല്‍ തയ്യാറാക്കിയ രേഖയില്‍ ജനങ്ങളുടെ സ്വാത്മ പ്രചോദനത്തെ അമിതമായി ആശ്രയിച്ച് അവരെ സായുധ സേനയിലേക്ക് എടുത്തതാണ് നക്‌സല്‍ബാരി സമരത്തിന്റെ മുഖ്യപരാജയ കാരണമായി ചൂണ്ടിക്കാട്ടുന്നത്. തെരുവുതെണ്ടി കളെയും മറ്റും പ്രസ്ഥാന ത്തിന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതും ശക്തമായ ജനകീയ അടിത്തറ ഉണ്ടാക്കാത്തതും പിടിച്ചെടുത്ത ഭൂമി വിതരണം ചെയ്യുന്നതിന് മുന്‍ധാരണ യില്ലാതെ പോയതും മറ്റും പരാജയ കാരണങ്ങളായി പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശക്തിയെ കുറച്ചു കണ്ടത് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സൈനിക ദൗര്‍ബല്യമായി കനുസന്യാല്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 

ഇന്ത്യയുടെ ഭൂബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ പോയതിനൊപ്പം 1970 ലെ പരിപാടിയില്‍ ഇന്ത്യ ''അര്‍ദ്ധകൊളോണിയല്‍'' ആണെന്ന് വിലയിരുത്തിയതും ഗുരുതരമായ പിഴവായിരുന്നു. രണ്ടാം ലോകയുദ്ധാനന്തരമുള്ള സാമ്രാജ്യത്വ ഫിനാന്‍സ് മൂലധനാധി പത്യത്തെ വിശകലനം ചെയ്യുന്നതിനും സാമ്രാജ്യത്വത്തിന്റെ തന്ത്രവും അടവുകളും അനാവരണം ചെയ്യുന്നതിനും ലെനിനിസ്റ്റ് നിലപാടുകളുടെ അടിസ്ഥാനത്തില്‍ പുത്തന്‍ കൊളോണി യലിസം എന്ന സംവര്‍ഗ്ഗം മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തില്‍ ഉള്‍പ്പെടുത്തിയത് മാവോയുടെ നേതൃത്വത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാ യിരുന്നു. 1970 ലെ പാര്‍ട്ടി പരിപാടിയാകട്ടെ, ഇന്ത്യയെ ഒരേസ മയം ''അമേരിക്കന്‍ സാമ്രാജ്യത്വ ത്തിന്റെയും സോവിയറ്റ് സോഷ്യല്‍ സാമ്രാജ്യത്വ ത്തിന്റെയും പുത്തന്‍ കോളനിയായി'' വിശേഷിപ്പി ക്കുകയും ചെയ്തു. എന്നാല്‍ അതോടൊപ്പം ചരിത്രപരമായി ഉപയോഗി ക്കാനാവാത്ത ''അര്‍ദ്ധ കൊളോ ണിയല്‍'' എന്ന വിശേഷണവും അത് ഇന്ത്യക്കു നല്‍കി. തീര്‍ച്ചയായും പുത്തന്‍ കൊളോണിയ ലിസത്തെ മനസ്സിലാക്കു ന്നതിലുണ്ടായ പാളിച്ചകളാണ് ഇതിനു കാരണം. 1963 ല്‍ പുത്തന്‍ കൊളോണിയ ലിസത്തെ സംബന്ധിച്ച നിലപാടു മുന്നോട്ടു വച്ചതല്ലാതെ അന്ന് സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തി ലായിരുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത് സമൂര്‍ത്തമായി വിശകലനം ചെയ്ത് പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളുടെ വര്‍ഗ്ഗ ഘടനയില്‍ അത് എന്തെന്തു മാറ്റങ്ങള്‍ വരുത്തിയെന്ന് പരിശോധിക്കു ന്നതിനൊന്നും തയ്യാറായില്ല. സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിനിസ്റ്റ് നിലപാടുകളുടെ വികാസത്തിന് അത് സഹായകര മാകുമായിരുന്നു. എന്നാല്‍, സാംസ്‌കാരിക വിപ്ലവകാലത്ത് ലിന്‍ബിയാ വോയുടെ നേതൃത്വത്തില്‍ ഇടതു വിഭാഗീയ, അരാജ പ്രവണതകള്‍ ശക്തി പ്പെടുകയും 1969 ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 9-ാം കോണ്‍ഗ്രസ്സില്‍ ഈ പ്രവണത ആധിപത്യ ത്തിലേക്കു വരികയും, വര്‍ത്തമാന യുഗം ''സാമ്രാജ്യത്വ ത്തിന്റെയും തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തി ന്റേതു''മാണെന്ന ലെനിനിസ്റ്റ് നിലപാടില്‍ നിന്നു വ്യത്യസ്തമായ ''സാമ്രാജ്യത്വ ത്തിന്റെ സര്‍വനാശ ത്തിന്റെയും സോഷ്യലിസ ത്തിന്റെ ലോകവ്യാപക വിജയത്തി ന്റേതു'' മാണെന്ന വീക്ഷണം അവതരിപ്പിക്ക പ്പെടുകയുമാണു ണ്ടായത്. മരണാസന്നമായ സ്ഥിതിക്ക് പുത്തന്‍ കൊളോണിയല്‍ ഘട്ടത്തിലെ സാമ്രാജ്യത്വത്തെ സംബന്ധിച്ച പഠനങ്ങളുടെ ആവശ്യം തന്നെയില്ലായെന്ന നിലയിലേക്കു കാര്യങ്ങളെത്തി. അപ്രകാരം ''കൊളോണിയ ലിസത്തിന്റെ അപ്രത്യക്ഷമാകല്‍'' എന്ന സൈദ്ധാന്തീ കരണത്തോടെ സാമ്രാജ്യത്വം ദുര്‍ബലമായി എന്ന് വലതുപക്ഷത്തു നിന്ന് വാദിച്ച ക്രൂഷ് ചേവിയന്‍ തിരുത്തല്‍ വാദത്തെപോലെ തന്നെ ലിന്‍ബിയാവിസം (ഇന്നത്തെ മാവോയിസം) ഇടതു വിഭാഗീയതയില്‍ നിന്നു കൊണ്ട് അതേ നിലപാട് ആവര്‍ത്തിക്കു കയായിരുന്നു. ചുരുക്കത്തില്‍, പുത്തന്‍ കൊളോണിയലിസത്തെ സമൂര്‍ത്തമായ പഠനത്തിനു വിധേയമാ ക്കാതെ വന്ന സാഹചര്യത്തില്‍, പല എംഎല്‍ പാര്‍ട്ടികളും ഒരേ സമയം 'പുത്തന്‍ കൊളോണിയല്‍' എന്നും 'അര്‍ദ്ധകൊളോണിയല്‍' എന്നും വ്യാഖ്യാനിക്കുന്ന രീതി തുടര്‍ന്നു. 1970 ലെ പാര്‍ട്ടി പരിപാടിയില്‍ സങ്കരവാദ പരമായി പുത്തന്‍ കൊളോണിയല്‍ എന്നും അര്‍ദ്ധകൊ ളോണിയല്‍ എന്നും പ്രയോഗിച്ചത് ഈ തെറ്റിന്റെ പ്രതിഫലനമായിരുന്നു. 

ഇവിടെ ഏറ്റവും പ്രസക്തമായ വിഷയം രണ്ടാം ലോകയു ദ്ധാനന്തര ഘട്ടത്തില്‍ ആഗോള മൂലധന വ്യാപനവുമായി ബന്ധപ്പെട്ടു ണ്ടായ ഗുണപരമായ മാറ്റങ്ങളെ വിശകലനം ചെയ്യാന്‍ അര്‍ദ്ധ കൊളോണിയല്‍ എന്ന പ്രയോഗം ഉചിതമാണോ എന്നതാണ്. ലെനിനിസ്റ്റ് വീക്ഷണ മനുസരിച്ച് യുദ്ധാനന്തര കാലത്തെ സാമ്രാജ്യത്വ ആധിപത്യത്തെ അര്‍ദ്ധകൊ ളോണിയല്‍ എന്ന പദപ്രയോഗത്തിലൂടെ വിശദീകരിക്കുന്നത് ചരിത്രപരമായി ശരിയല്ലെന്നു കാണാം. 'അര്‍ദ്ധകൊ ളോണിയല്‍' എന്ന പ്രയോഗം ലെനിന്‍ ഉപയോഗിച്ചത് പൂര്‍ണമായ കോളനിവല്‍ക്കര ണത്തിനു വിധേയമാകാത്ത 'പരിവര്‍ത്തന പ്രക്രിയ'യിലായിരുന്ന, അഥവാ 'മധ്യഘട്ട' ത്തിലായിരുന്ന രാജ്യങ്ങളെ സൂചിപ്പിക്കുന്നതിനു വേണ്ടിയാ യിരുന്നു. ഉദാഹരണത്തിന്, ചൈന ഒരു അര്‍ദ്ധകോ ളനിയും ഇന്ത്യ ഒരു കോളനിയുമായിരുന്നു. അര്‍ദ്ധകൊളോ ണിയല്‍ രാജ്യങ്ങള്‍ പൂര്‍ണ്ണകോളനികളാതെ ആ നിലയില്‍ തുടര്‍ന്നത്, ചൈനയുടെ ഉദാഹരണം വ്യക്തമാക്കു ന്നതുപോലെ, കൊള്ളമുതല്‍ പങ്കുവെക്കുന്നതില്‍ വിവിധ സാമ്രാജ്യത്വ ശക്തികള്‍ പരസ്പരം മത്സരിച്ചതു കൊണ്ടായിരുന്നു. അര്‍ദ്ധകൊളോണിയല്‍ രാജ്യങ്ങളുടെ വിവിധ മേഖലകള്‍ ഒരേ സമയം പല സാമ്രാജ്യത്വ ശക്തികളുടെയും നിയന്ത്രണത്തി ലായിരുന്നു; ഫ്യൂഡല്‍ - യുദ്ധപ്രഭുക്കന്മാര്‍ മറ്റു മേഖലകള്‍ നിയന്ത്രിച്ചിരുന്നു. സാമ്രാജ്യത്വ ശക്തികള്‍ക്കിടയിലെ കിട മത്സരം രൂക്ഷമാകുന്ന മുറക്ക് അര്‍ദ്ധകോളനികള്‍ ഏതെങ്കിലുമൊരു സാമ്രാജ്യത്വ ശക്തിയുടെ കോളനിയാ കാനുള്ള പ്രവണത സജീവമായി നിലനില്‍ക്കു ന്നുവെന്നും ലെനിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
 
ഇപ്പറഞ്ഞതി നര്‍ത്ഥം, അര്‍ദ്ധകോളനികള്‍ എന്നത് കോളനിക ളെപ്പോലെ തന്നെ സാമ്രാജ്യത്വത്തിന്റെ കൊളോണിയല്‍ ഘട്ടത്തിനു ബാധകമായ ചരിത്ര സംവര്‍ഗ്ഗ മാണെന്നാണ്. ഒന്നുകൂടി വിശദമാക്കിയാല്‍, അര്‍ദ്ധകോളനി എന്ന പദപ്രയോഗം പ്രസക്ത മാകുന്നത് കോളനിവല്‍ക്കര ണത്തിന്റെ ഘട്ടത്തിലായിരുന്നു. കോളോണിയല്‍ കാലത്തെ പരിവര്‍ത്തന പ്രവണതയെ വിശദീക രിക്കാനാണ് ലെനിന്‍ ഈ വിശേഷണം ഉപയോഗിച്ചത്. ആയതിനാല്‍ കൊളോണിയല്‍ ഘട്ടത്തെക്കാള്‍ ഗുണപരമായി വ്യത്യസ്തമായ പുത്തന്‍ കൊളോണിയല്‍ ഘട്ടത്തില്‍ അര്‍ദ്ധകോളനി എന്ന പദം തുടര്‍ന്നും ഉപയോഗിക്കുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല എന്നു കാണാം. സമൂര്‍ത്ത യാഥാര്‍ത്ഥ്യാ ങ്ങളിലുണ്ടായ മാറ്റങ്ങള്‍ തിരിച്ചറിയാതെ, അമൂര്‍ത്തവും യാന്ത്രികവുമായി പഴയ രൂപവല്‍ക്കര ണങ്ങള്‍ ആവര്‍ത്തി ക്കുന്നത് യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിനും മാറ്റിത്തീര്‍ക്കു ന്നതിനും തടസ്സമാണ്. അതായത്, അര്‍ദ്ധ കൊളോണിയല്‍ ചട്ടക്കൂടിനുള്ളില്‍ വിപ്ലവപൂര്‍വ ചൈനയെ യാന്ത്രികമായി അനുകരിച്ചുകൊണ്ട് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഷ്ഠിക്കുന്നത് അധികാര ക്കൈമാറ്റത്തിനു ശേഷമുണ്ടായ ഫിനാന്‍സ് മൂലധനത്തിന്റെ സര്‍വതല സ്പര്‍ശിയായ ആധിപത്യത്തെ കാണാതെ പോകുന്ന തിലേക്കാണ് നയിക്കുക. ഇതാകട്ടെ, യുദ്ധാനന്തര ഘട്ടത്തിലെ പുത്തന്‍ കൊളോണിയ ലിസത്തെയും അതിന്റെ പരസ്പരം ഇഴുകിച്ചേര്‍ന്ന സാമ്പത്തിക, രാഷ്ട്രീയ, സൈനിക, സാംസ്‌കാരിക ഘടകങ്ങളെയും അപ്രധാനമായി കാണുന്ന നിലപാടിലേക്കാവും എത്തിക്കുക. നക്‌സല്‍ബാരി സമരത്തിനുശേഷം രൂപം കൊണ്ട പാര്‍ട്ടി പരിപാടിയുടെ ദൗര്‍ബല്യമായിരുന്നു ഇത്. 

ഇന്നാകട്ടെ, ഇന്ത്യയുടെ കാര്‍ഷിക മേഖലയെ ബഹുരാഷ്ട്ര അഗ്രി ബിസിനസ്സ് കമ്പനികളുടെ അനുബന്ധമാക്കി മാറ്റുന്നതില്‍ ഹരിതവിപ്ലവം നിര്‍ണായകമായിരുന്നു എന്ന വസ്തുത സംശയലേശമെന്യേ വെളിപ്പെട്ടുകഴിഞ്ഞു. ഒരു ഭാഗത്ത് ശക്തമായി ക്കൊണ്ടിരിക്കുന്ന ഭൂകേന്ദ്രീകരണവും മറുഭാഗത്ത് വ്യാപകമായി ക്കൊണ്ടിരിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ ഭൂരാഹിത്യവും ഹരിതവിപ്ലവത്തിന്റെ ബാക്കിപത്രമാണ്. വിത്തിന്റെയും വളത്തിന്റെയും കീടനാശിനിയുടെയും മേല്‍ മാത്രമല്ല ഉല്പന്ന വിപണിയുടെ മേലും കര്‍ഷകനു നിയന്ത്രണമി ല്ലാതായിരിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട ജൈവവൈവിധ്യവും ജനിതക ദ്രവ്യവും ബഹുരാഷ്ട്ര കാര്‍ഷിക കുത്തകകള്‍ നിയന്ത്രിക്കുന്ന വിത്തു ബാങ്കുകളുടെ നിയന്ത്രമത്തി ലാകുകയും പ്രകൃതി വിഭവ ശോഷണത്തോടൊപ്പം കൊടിയ പരിസ്ഥിതി വിനാശത്തിലേക്കും രാജ്യം എത്തിപ്പെട്ടിരിക്കുന്നു. നവഉദാരഘട്ടത്തില്‍, ഒന്നാം ഹരിതവിപ്ലവത്തിന്റെ തുടര്‍ച്ചയായി കടന്നു വരുന്ന രണ്ടാം ഹരിത വിപ്ലവം ഇന്ത്യയുടെ കാര്‍ഷിക പ്രതിസന്ധിക്കു പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുന്നു. കാര്‍ഷിക സാങ്കേതിക വിദ്യ പൂര്‍ണ്ണമായും അഗ്രി ബിസിനസ്സ് കമ്പനികളുടെ നിയന്ത്രണത്തിലാ യതിനെ ശക്തിപ്പെടുന്ന തരത്തില്‍ ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തു വ്യവസ്ഥകള്‍ക്കും കമ്പോള നിബന്ധനകള്‍ക്കും കൃഷി വിധേയമായിരിക്കുന്നു. തല്‍ഫലമായി രാജ്യത്തിന്റെ കാര്‍ഷിക മേഖല അഭൂതപൂര്‍വമായ കോര്‍പ്പറേറ്റ്‌ വല്‍ക്കരണത്തിന് കീഴടങ്ങി ക്കഴിഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലകള്‍, ടൂറിസം മേഖലകള്‍, ടൗണ്‍ഷിപ്പുകള്‍, വ്യവസായ ഇടനാഴികകള്‍, റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ എന്നിവക്കു പുറമെ കൃഷിയുടെ കോര്‍പ്പറേറ്റ്‌വല്‍ക്കരണം വന്‍കിട ഫാമുകളില്‍ ഭൂമി കേന്ദ്രീകരിക്കുന്നതിനും കര്‍ഷക - ഗ്രാമീണ ജനത വന്‍തോതിലുള്ള കുടിയൊഴി പ്പിക്കലിനും വിധേയമായി ക്കൊണ്ടിരിക്കുന്നു. ഭക്ഷ്യകൃഷി കയറ്റുമതിയിലധിഷ്ഠിതമായ നാണ്യവിള കൃഷിക്കായി പരിവര്‍ത്തി ക്കപ്പെടുന്നു. കര്‍ഷക ജനതയുടെ വമ്പിച്ച ഭൂരാഹിത്യ ത്തിനൊപ്പം കാര്‍ഷിക നിവേശങ്ങളുടെയും കാര്‍ഷികോല്പ ന്നങ്ങളുടെയും വിപണിയും കോര്‍പ്പറേറ്റുകളുടെ പിടിയിലായി രിക്കുന്നു. എല്ലാത്തിനും പുറമെ കര്‍ഷക ജനതയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച ഉറപ്പാക്കുമാറ് ലോകവ്യാപാര സംഘടന നിര്‍ദ്ദേശിക്കുന്ന കാര്‍ഷിക നയങ്ങളും വായ്പാ - വില നയങ്ങളും സബ്‌സിഡി നിര്‍ത്തലാക്കലും താങ്ങുവില സംവിധാനം അവസാനിപ്പി ക്കലുമെല്ലാം രാജ്യമാസകലം കര്‍ഷക ആത്മഹ ത്യകള്‍ പെരുകുന്നതിലേക്കെ ത്തിച്ചിരിക്കുന്നു.
 
കൃഷിയുടെ കോര്‍പ്പറേറ്റ് വല്‍ക്കരണ ത്തിന്റെ ഫലമായി ദരിദ്ര - പാര്‍ശ്വവല്‍കൃത കര്‍ഷകര്‍ ഉള്ള ഭൂമി കൂടി കോര്‍പ്പറേറ്റു കള്‍ക്കും ഗ്രാമീണ വരേണ്യവര്‍ഗ്ഗത്തിനും കൈമാറി നഗരങ്ങളിലെ ചേരികളിലേക്കു പലായനം ചെയ്യുന്ന പ്രവണത ശക്തിപ്പെട്ടിരി ക്കുന്നു. ഗ്രാമങ്ങളില്‍ അവശേഷിക്കുന്നവര്‍ കോര്‍പ്പറേറ്റ് ഫാമുകളില്‍ കര്‍ഷകത്തൊഴി ലാളികളായി മാറുന്നു. നഗരങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയോടൊപ്പം ചേരികളുടെ ദയാനകമായ കുതിച്ചുയരലും പാര്‍പ്പിട രാഹിത്യവും തൊഴില്‍ രാഹിത്യവും വ്യാപകമാകുന്നതും കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണ വുമായി നേരിട്ടു ബന്ധപ്പെട്ടു തന്നെയാണ്. കുടിയൊഴിപ്പി ക്കപ്പെടുന്ന കര്‍ഷക ജനതയാണ് ചേരികളിലെ ''അനൗപചാരിക തൊഴിലാളി വര്‍ഗ്ഗ''മായി ഇന്ത്യയില്‍ വളര്‍ന്നുകൊ ണ്ടിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും കെട്ടിട നിര്‍മ്മാണ - റിയല്‍ എസ്റ്റേറ്റ് മേഖലകളി ലേക്കുമുള്ള ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പലായനം. ഉദാഹരണത്തിന്, ഇന്ത്യയുടെ ഒരു ശതമാനം ഭൂവിസ്തൃതിയും മൂന്നേകാല്‍ കോടി ജനങ്ങളുമുള്ള കേരളത്തിലേക്കു മാത്രം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 40 ലക്ഷത്തിലധികം അസംഘടിത തൊഴിലാളികളാണ് എത്തിച്ചേരുന്നത്. ഇതിന്റെ 45 ശതമാനം ബംഗാളില്‍ നിന്നു മാത്രമാണ്. ഒരു നൂറ്റാണ്ടിനിടയില്‍ ആദ്യമായി ഇന്ത്യയുടെ നഗര ജനസംഖ്യ ഗ്രാമീണ ജനസംഖ്യയെ അപേക്ഷിച്ച് പിന്നിട്ട ദശാബ്ദത്തില്‍ വളര്‍ന്നതും ഇതുമായി ബന്ധപ്പെട്ടതു തന്നെയാണ്. 

ഉപസംഹാരം

ഊന്നിപ്പറയാന്‍ ശ്രമിക്കുന്നത്, ഇന്ത്യന്‍ സമൂഹത്തെ 'അര്‍ദ്ധ ഫ്യൂഡല്‍, അര്‍ദ്ധകൊ ളോണിയല്‍' എന്നു വിശേഷിപ്പിക്കുന്നത് സമൂര്‍ത്ത യാഥാര്‍ത്ഥ്യ ങ്ങളുമായി പൊരുത്ത പ്പെടുന്നതല്ലെന്നാണ്. ഇപ്പോഴും അര്‍ദ്ധഫ്യൂഡല്‍ വ്യാഖ്യാനത്തെ പിന്‍പറ്റി ഗ്രാമങ്ങളില്‍ ഗറില്ലായുദ്ധവും ചുവപ്പന്‍ താവള പ്രദേശങ്ങളും വിമോചിത മേഖലകളും സൃഷ്ടിക്കാമെന്നു ദിവാസ്വപ്നം കാണുന്നവര്‍ നവഉദാര - പുത്തന്‍ കൊളോണിയല്‍ കാലത്തെ മൂലധന ത്തിന്റെയും സമൂഹത്തിന്റെയും ചലനക്രമങ്ങളെ സംബന്ധിച്ച് തികഞ്ഞ അജ്ഞത പുലര്‍ത്തു ന്നവരാണ്. ഇന്ത്യന്‍ ദല്ലാള്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും അടിസ്ഥാന സൗകര്യ വികസനം, തൊഴിലുറപ്പു പദ്ധതി, മൈക്രോ ഫിനാന്‍സ്, ലോകബാങ്കു ഫണ്ടു ചെയ്യുന്ന ശാക്തീകരണ പദ്ധതികള്‍ എന്നിത്യാദികളുമായി കാര്‍ഷിക - ഗ്രാമീണ മേഖലയെ കോര്‍പ്പറേറ്റ് ഫിനാന്‍സ് മൂലധനവുമായി ഉദ്ഗ്രഥിക്കുമ്പോള്‍, മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കു ന്നുവെന്ന് പറയുന്ന ഇടങ്ങള്‍ പോലും ചുരുങ്ങിക്കൊണ്ടി രിക്കുകയാണ്. ഇത്തരം തിരിച്ചടികളെ അടവുപരവും സൈനികവുമായ പരിമിതികളായി വ്യാഖ്യാനിക്കാതെ, ദ്രുതഗതിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സമൂര്‍ത്തമായി പരിശോധിക്കുകയും അതിന്റെയടി സ്ഥ3നത്തില്‍ ജനങ്ങളെ രാഷ്ട്രീയവല്‍ക്ക രിക്കുകയും സമൂഹത്തെ ജനാധിപത്യ വല്‍ക്കരിക്കുകയും ചെയ്യുന്നതില ധിഷ്ഠിതമായി ഭരണവ്യവസ്ഥയെ മറികടക്കാനാവുന്ന ഒരു വിപ്ലവ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കു കയുമാണ് ഇന്നത്തെ ആവശ്യം. അതേസമയം, നക്‌സല്‍ബാരി ഉയിര്‍ത്തെഴുന്നേല്പിന്റെ 50-ാം വാര്‍,ഷികം ആചരിക്കുന്ന ഈ വേളയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ബാധിച്ച റിവിഷണിസത്തെയും വലതു അവസരവാദത്തെയും ചെറുക്കുന്നതിലും വിപ്ലവകരമായ ആവേശം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിലും അതു വഹിച്ച പങ്കിനെ ഉയര്‍ത്തിപിടി ക്കണ്ടതുണ്ട്. എന്നാല്‍ സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്ത വിശകലനമെന്ന മാര്‍ക്‌സിസ്റ്റ് സമീപനം കയ്യൊഴിഞ്ഞത് പ്രസ്ഥാനത്തിനും വിപ്ലവ മുന്നേറ്റ ത്തിനും കനത്ത തിരിച്ചടികള്‍ ഏല്പിക്കുക യുണ്ടായി. ഈ സാഹചര്യത്തില്‍, വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകു ന്നതിനാവശ്യമായ ശാസ്ത്രീയ സമീപനം ഉയര്‍ത്തിപിടി ക്കുകയാണ് പ്രധാന മായിട്ടുള്ളത്. സിപിഐ(എംഎല്‍) റെഡ്സ്റ്റാറിന്റെ പത്താം കോണ്‍ഗ്രസ്സ് അംഗീകരിച്ച സൈദ്ധാന്തിക പ്രമേയം ഇപ്രകാരം പറയുന്നു. ''12. നമ്മുടെ ഭൂതകാലത്തെ സുവ്യക്തവും വിട്ടുവീഴ്ച യില്ലാത്തതും ശാസ്ത്രീയവുമായ പരിശോധനക്ക് നാം വിധേയമാ ക്കേണ്ടതുണ്ട്. ഇതില്ലാതെ വര്‍ത്തമാന കാലത്തെ ശരിയും വസ്തുനിഷ്ഠവുമായ അപഗ്രഥനത്തിന് നമുക്കു വിധേയമാ ക്കാനാവില്ല. അസുഖ കരമായ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലേക്കും നിരവധി ധാരണകള്‍ തിരുത്തുന്നതിലേക്കും ഇതു നയിക്കും. സൈദ്ധാന്തി കമായ മുന്‍കൈ പ്രകടമാക്കുന്ന തിനുപോലും ഇതു കൂടിയേ തീരൂ. ഇത്തരം മുന്‍കൈ എടുക്കുമ്പോള്‍ മുന്‍കാലത്ത് നമ്മള്‍ ഉയര്‍ത്തിപ്പിടിച്ച പല നിലപാടുകളും തെറ്റായിരുന്നു എന്ന നിഗമനത്തി ലേക്കെത്താം. ഇക്കാര്യത്തില്‍, നാം എപ്രകാരം, എന്തുകൊണ്ട് ശരിയായ ദിശയില്‍ നിന്നു വ്യതിചലിച്ചുവെന്നതെ സംബന്ധിച്ച സ്വയം വിമര്‍ശനവും മുന്നോട്ടു വെക്കാന്‍ നാം പ്രാപ്തരാകേണ്ടതുണ്ട്. ഇതിനായി പരസ്പര വിശ്വാസത്തി ന്റെയും സുതാര്യതയുടെയുമായ തുറന്ന സമീപനം പാര്‍ട്ടിക്കു ള്ളില്‍ തന്നെ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. നമ്മുടെ സാഹചര്യ ങ്ങളെ സംബന്ധിച്ച വിശകലനങ്ങള്‍ ഏതു ദിശയി ലേക്കു നമ്മെ നയിക്കുന്നുവോ അവിടേക്കു നീങ്ങാനും നാം മടികാണിച്ചുകൂടാ'' 

- ലേഖനത്തിന്റെ രണ്ടാം ഭാഗമാണ് . 'സഖാവ് മാസിക' 2016 മെയ് ലക്കം.