"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 19, ഞായറാഴ്‌ച

എങ്ങനെ നല്ല ഒരു ഫുഡ്‌ബോള്‍ കളിക്കാരനാകാം: പാഠം 7 - ഡോ. കെ എം കര്‍മചന്ദ്രന്‍



ത്രോകള്‍ - കളിക്കിടെ ഗ്രൗണ്ടിന്റെ വശത്തുള്ള വരക്കു പുറത്തേക്കു റഫറിയുടെ നിര്‍ദ്ദേശപ്രകാരം പന്തു കളത്തിനകത്തേ ക്ക് കളിക്കാരന്‍ ത്രോ ചെയ്യേണ്ടതാണ്. ത്രോ ഇന്‍ ചെയ്ത് പരിശീലിക്കുന്നതിന് മുമ്പായി കളിക്കാരന്റെ കൈകള്‍ക്കും കാലുകള്‍ക്കും അരക്കെട്ടിനും നടുവിനും ലഘുവായ വ്യായാമമെ ങ്കിലും ലഭിച്ചിരിക്കേണ്ടതാണ്.

ഗ്രൗണ്ടിന്റെ സൈഡ്‌ലൈനില്‍ കാല്‍തൊടാതെ ലൈനിനു പുറത്തു നിന്നുകൊണ്ടാണ് ത്രോ ചെയ്യേണ്ടത്. ഇതിനായി രണ്ടുകൈകൊ ണ്ടും പന്ത് എടുത്ത് തലക്കു മുകളിലൂടെ കഴിയുന്നത്ര പുറകോട്ട് ഇരു കൈകളിലുമായി ഒന്നിച്ചു കൊണ്ടുവന്ന ശേഷം പന്ത് പിടിച്ച് ഇരു കൈകളിലുമായി ഒന്നിച്ചു കൊണ്ടുവന്നശേഷം പന്തു പിടിച്ച ഇരു കൈകള്‍കൊണ്ടും തലക്കു മുകളിലൂടെ ഗ്രൗണ്ടിന കത്ത് സഹ കളിക്കാരന്റെ അടുത്തേക്ക് എറിഞ്ഞു കൊടുക്കുക. യഥാര്‍ത്ഥമായ കളിയുടെ ഭാഗമായി ത്രോകള്‍ ചെയ്യുമ്പോള്‍ ഓഫ്‌സൈഡ് നിയമം ബാധകമല്ല. വളരെ ദൂരത്തേക്ക് എറിയു വാന്‍ കഴിയുന്ന ഒരു കളിക്കാരന്റെ ത്രോ ഇന്‍ പലപ്പോഴും ഒരു കോര്‍ണര്‍ കിക്കിന്റെ ഫലം ചെയ്‌തേക്കാം. നിങ്ങളില്‍ നിന്നും പന്തു ലഭിച്ച കളിക്കാരനാണ് കളി തുടരേണ്ടത്. ആവശ്യമായ ശക്തിയും ദൂരവും പരിശീലനത്തിലൂടെ കൈവരിക്കേണ്ടതാണ്.

ശ്രദ്ധിക്കുക, ത്രോ ഇന്‍ ചെയ്യുമ്പോള്‍ പന്ത് കൈകളില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിന് മുമ്പായി നിങ്ങളുടെ കാല്‍ നിലത്തു നിന്നും പൊങ്ങുവാന്‍ പാടുള്ളതല്ല. ത്രോ ഇന്‍ ചെയ്യുമ്പോള്‍ കാല്‍ പൊക്കുകയോ പന്ത് തലക്ക് പുറകിലേക്ക് കോണ്ടുവരാതെ ഇരുന്നാലോ ഫൗള്‍ ത്രോ നിങ്ങളുടെ ടീമിനെതിരായി വിധിക്ക പ്പെടും. ത്രോ ഇന്‍ ചെയ്യുവാന്‍ അറിയാത്ത കളിക്കാരന്‍ ടീമിനൊരു ബാധ്യതയാണ്. കളിക്കാരന്റെ കൈകള്‍ക്കും അരക്കെട്ടിനും നടുവിനും നല്ലൊരു വ്യായമം കൂടിയാണ് ത്രോ ഇന്‍.