"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 15, ബുധനാഴ്‌ച

ഹിന്ദു എന്ന പ്രഹേളിക - ശശിക്കുട്ടന്‍ വാകത്താനം


ഹിന്ദു എന്ന വാക്ക് തെറ്റിദ്ധരി പ്പിക്കുന്ന ഒന്നാണ്. ചരിത്ര കാരന്മാര്‍ തെറ്റായി ഉപയോഗിച്ചുപോന്ന ഈ വാക്കിലൂടെ ക്രിസ്ത്യാനികള്‍, മുസ്ലീംങ്ങള്‍, പാഴ്‌സികള്‍, സിഖുകാര്‍, യഹൂദര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍ ഒഴികെയുള്ള ജനവിഭാഗങ്ങളെ ഒന്നായി ഹിന്ദു എന്ന പ്രയോഗത്തിലൂടെ സവര്‍ണ്ണര്‍ക്കു കൂട്ടിക്കൊടു ക്കുകയായിരുന്നു ചെയ്തത്. വേദങ്ങളിലോ ഉപനിഷത്തു ക്കളിലോ പുരാണങ്ങളിലോ എവിടെയും ഹിന്ദു എന്ന ഒരു പദം കണ്ടെത്താന്‍ കഴിയുകയില്ല. ഹിന്ദു എന്നു പൊതുവായി പ്രയോഗിക്കു മ്പോള്‍ ആരാണ് ഹിന്ദു എന്ന ചോദ്യം ഉയര്‍ന്നുവരും. ഹിന്ദു എന്നപേരില്‍ ഇപ്പോള്‍ ആധിപത്യം നേടിയിരി ക്കുന്നത് സംഘപരിവാര്‍ ശക്തികള്‍ നേതൃത്വം കൊടുക്കുന്ന ബി ജെ പി ക്കാരാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്, അവിടെ മുസ്ലീംങ്ങള്‍ക്കും ക്രിസ്ത്യാനി കള്‍ക്കും കമ്മ്യൂണിസ്റ്റു കള്‍ക്കും സ്ഥാനമില്ലെന്ന് ആര്‍ എസ്സ് എസ്സ് പണ്ടേ പ്രഖ്യാപിച്ചിരുന്നു. ഹിന്ദു എന്നാല്‍ സവര്‍ണ്ണ ഹിന്ദു എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. അവര്‍ ചാതുര്‍വര്‍ണ്യ ത്തില്‍ വിശ്വസിക്കുന്ന വരാണ്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയുള്ള നാലു വര്‍ണ്ണങ്ങളില്‍ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ എന്നീ ത്രൈവര്‍ണ്ണ്യര്‍ക്ക് ദാസ്യവേല ചെയ്തു കൊടുക്കേണ്ട വരാണ് ശൂദ്രന്‍. വേദം ചൊല്ലുക, വേദവുമായി ബന്ധപ്പെട്ട യാഗങ്ങള്‍ ചെയ്യുക ഇതായിരുന്നു ബ്രാഹ്മണരുടെ തൊഴില്‍. ഭരണം നടത്തുക യായിരുന്നു ക്ഷത്രിയര്‍ ചെയ്യേണ്ടി യിരുന്നത്. വൈശ്യരുടെ തൊഴില്‍ കച്ചവട മായിരുന്നു. ത്രൈവര്‍ണികര്‍ എന്നു പറയുന്ന ഈ വിഭാഗത്തിനു മാത്രമാണ് മാന്യത കല്‍പ്പിച്ചിരുന്നത്. ബാക്കിവരുന്നവര്‍ അസ്പൃശ്യരും ഗ്രാമത്തിനു പുറത്തു താമസിക്കേണ്ട വരുമായിരുന്നു. ഇതായി രുന്നു ഹിന്ദുമതം എന്നു വിവക്ഷിക്കുന്ന മതം ചെയ്തു പോന്നതും. 

ചാതുര്‍വര്‍ണ്ണ്യം

ചാതുര്‍വര്‍ണ്ണ്യം കേരളത്തില്‍ നിലനിന്നിരുന്നില്ല. ബ്രാഹ്മണ രൊഴികെ കേരളത്തില്‍ ക്ഷത്രിയരോ വൈശ്യരോ എന്നു പറയുന്ന വിഭാഗം ഉണ്ടായിരുന്നില്ല. പതിറ്റുപ്പത്തിന്റെ കാലം മുതല്‍ (തമിഴകം എന്നുപറയുന്ന കേരളം ഉള്‍പ്പെട്ട പ്രദേശത്തിന്റെ ഭരണാധികാരി കളെക്കുറിച്ച് ആദ്യമായുണ്ടാകുന്ന പരാമര്‍ശം പതിറ്റുപ്പത്തി ലേതാണ്) ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടുവരെ കേരളത്തില്‍ ഭരണം നടത്തിയിരു ന്നവരില്‍ ക്ഷത്രിയരായി ആരും ഉണ്ടായിരുന്നില്ല. മാര്‍ത്താണ്ഡ വര്‍മ്മയാകട്ടെ 'ഹിരണ്യഗര്‍ഭം' എന്ന കര്‍മ്മം വഴി ക്ഷത്രിയനായിട്ടാണ് ഭരണത്തിലേറിയത്. (തിരുവി താംകൂര്‍ ചരിത്രം എം. പി ശങ്കുണ്ണി മേനോന്‍)അതിനു മുന്‍പോ അതിനു ശേഷമോ ക്ഷത്രിയന്‍ എന്നൊരു വിഭാഗം കേരളത്തില്‍ ഉണ്ടായിട്ടില്ല. (പേരിനോടു വര്‍മ്മ ചേര്‍ത്ത് പിന്നീട് പലരും ക്ഷത്രിയരാകുക യാണുണ്ടായത്).കേരളത്തില്‍ കച്ചവട ത്തിനായി ആദ്യകാലം മുതല്‍ വന്നിരുന്നത് പല വിഭാഗക്കാരാണ്. അറബികള്‍, ഗ്രീക്കുകാര്‍, ചൈനക്കാര്‍ തുടങ്ങിയവരുടെ വരവിനു ശേഷമാണ് മുസ്ലീംങ്ങളും ക്രിസ്ത്യാനികളും യഹൂദ ന്മാരും കച്ചവടത്തിനായി വരവു തുടങ്ങിയത്. അതിനു ശേഷമാണ് കേരളത്തില്‍ കച്ചവട വിഭാഗങ്ങള്‍ രൂപംകൊള്ളു ന്നതുതന്നെ. കച്ചവടം തൊഴിലാക്കിയ വൈശ്യന്മാര്‍ കേരളത്തിലു ണ്ടായിരുന്നില്ല. തരിസാപ്പള്ളി പ്പട്ടയത്തില്‍ പറയുന്ന അഞ്ചുവണ്ണം, മണിഗ്രാമം, നാനാദേശികള്‍ എന്നീ കച്ചവട സംഘങ്ങള്‍ ഏതു വിഭാഗത്തില്‍ പെട്ടവരാണെന്ന തെളിവുകള്‍ നിലവിലില്ല. ശൂദ്രരെന്നു കരുതാവുന്ന കേരളത്തിലെ വിഭാഗം നായന്മാരായാണ് കണക്കാക്കേ ണ്ടുന്നത്. അവര്‍ക്കാണ് പണ്ടുമുതല്‍ക്കേ നമ്പൂതിരി മാരുമായി കൂടുതല്‍ അടുപ്പമുണ്ടാ യിരുന്നത്. എന്നിരുന്നാലും നായരില്‍ വരുന്ന സവര്‍ണര്‍ക്കു മാത്രമേ നമ്പൂതിരിമാരുമായി അടുപ്പമുണ്ടാ യിരുന്നുള്ളൂ. ബാക്കി വരുന്ന പണിയെടുക്കുന്ന വരെല്ലാം 'ദൃഷ്ടിയില്‍പെപ്പട്ടാല്‍ ദോഷമുള്ളോ' രായിരുന്നു. 

കേരളത്തില്‍ വര്‍ണ്ണവ്യവസ്ഥ യായിരുന്നില്ല ജാതിവ്യവസ്ഥ യാ യിരുന്നു അടിച്ചേല്‍പ്പിക്ക പ്പെട്ടിരുന്നത്. ജാതി, നമ്പൂതിരിമാര്‍ക്കു മുന്‍പു തന്നെ കേരളത്തില്‍ നിലനിന്നിരുന്നു എങ്കിലും അത് വ്യവസ്ഥാ പിതമായത് നമ്പൂതിരിമാരുടെ ആധിപത്യത്തോടു കൂടിയായിരുന്നു. ഗോത്ര വ്യവസ്ഥയെ തുടര്‍ന്ന് മിശ്രഗോത്ര വ്യവസ്ഥയും ഇതില്‍നിന്ന് ജാതിയിലേക്കുള്ള പരിവര്‍ത്തനവും നടന്നിരുന്നു. ജന്മി- നാടുവാഴിത്ത ത്തിന്റെ ഈ കാലത്തായിരുന്നു കൃഷിയും കൈത്തൊഴിലും വികാസത്തിലേക്ക് എത്തിയിരുന്നത്. കൃഷിയും കൈത്തൊഴിലും വികാസത്തി ലെത്തുകയും ഉല്‍പാദനം വര്‍ദ്ധമാന മാകുകയും ചെയ്തതോടെ കുടിയേറ്റവും വര്‍ദ്ധിച്ചു. ഈയൊരു സാമൂഹിക സാമ്പത്തിക പശ്ചാത്തല ത്തിലാണ് നമ്പൂതിരി മാരുടെ കുടിയേറ്റം കേരളത്തിലു ണ്ടാകുന്നത്. നാടുവാഴികളുടെ അകമഴിഞ്ഞ സഹായങ്ങള്‍ ഭൂമിക്കുമേലുള്ള ആധിപത്യം ഇവ യിലൂടെ സമൂഹത്തില്‍ തങ്ങളുടെ സ്ഥാനം അടയാള പ്പെടുത്താന്‍ നമ്പൂതിരിമാര്‍ക്കു കഴിഞ്ഞു. നമ്പൂതിരി മാരുടെ ജീവിത രീതികളെ പിന്‍പറ്റി ക്കൊണ്ട് കേരളത്തില്‍ സവര്‍ണ്ണ ക്രിസ്തുമതം രൂപീകരി ക്കുന്നതില്‍ ആദ്യകാല ക്രിസ്ത്യാനികള്‍ വിജയിച്ചു. കച്ചവടക്കാ രായിവന്ന ഇവര്‍ക്കും യഹൂദന്മാര്‍ക്കും ഭൂമി ദാനമായി ലഭിച്ചിരുന്നു.(തരിസാപ്പള്ളി പ്പട്ടയം, വീരരാഘവ പ്പട്ടയം) ബ്രഹ്മസ്വം ദേവസ്വം ചേരിക്കല്‍ ഭൂമിയിലെ പാട്ടക്കുടിയാ ന്മാരില്‍ അധികവും ക്രിസ്ത്യാനി കള്‍ ആയിരുന്നു.

വേദങ്ങള്‍

ഇന്ത്യാചരിത്രത്തിലെ അറിയപ്പെടുന്ന സാഹിത്യ കൃതികളാ യിരുന്നു വേദങ്ങള്‍. ഋക്, യജൂസ്, സാമം, അഥര്‍വ്വം ഇതാണ് നാലുവേദങ്ങള്‍. ഈ വേദങ്ങളുടെ നിര്‍മ്മിതി യുടെയും അതുമായി ബന്ധപ്പെട്ട ആചാരങ്ങ ളുടെയും കാലമായിരുന്നു വേദകാലം. വേദങ്ങള്‍ നാലാണെന്നു പറയുമെങ്കിലും രണ്ടെണ്ണമേ യുള്ളു. ഋഗ്വേദത്തിന്റെ ഭാഗംതന്നെയാണ് യജുസും സാമവും. ഇതിന് പിന്നെയും വിഭജനങ്ങള്‍ ഉണ്ട്. നമ്പൂതിരിമാരില്‍ ഋഗ്വേദികളും യജൂര്‍വേദികളും സാമവേദികളും എന്നിങ്ങനെ തിരിഞ്ഞി രിക്കുന്നു. അഥര്‍വ്വവേദം ഇവര്‍ കൈകൊണ്ടു തൊടില്ലെന്നാണു പറയുന്നത്. അതില്‍ ആഭിചാരക്രിയകളും തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണുള്ളത്.

വേദം (വിദ്)എന്നാല്‍ അറിവ് എന്നാണര്‍ത്ഥം. വേദത്തിനു മുകളില്‍ അറിവില്ലെന്നാണ് ധരിച്ചുവച്ചിരിക്കുന്നത്. എ. ഡി 6-ാം നൂറ്റാണ്ടാണ് ഋഗ്വേദത്തിന്റെ കാലം എന്നു കണക്കാക്കി യിരിക്കുന്നത്. (ബി സി 6-ാം നൂറ്റാണ്ടാണ് എന്ന് ഹിന്ദുപക്ഷ പാതികള്‍ പറയുന്നു) എഴുത്തും വായനയും അക്കാലത്തു നിലവിലില്ലാതി രുന്നതിനാല്‍ കര്‍ണ്ണാകര്‍ണ്ണിയായി പഠിച്ചുപോന്ന വേദങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതു മുന്നില്‍ വച്ചുകൊണ്ട് സര്‍വ്വ വിജ്ഞാന ത്തിന്റെയും ഉറവിടമാണ് വേദങ്ങള്‍ എന്ന് ഇന്നു പണ്ഡിതന്മാരെന്ന് സ്വയം അവകാശ പ്പെടുന്നവരും അവരുടെ പിമ്പേ നടക്കുന്നവരും എഴുതിയും പറഞ്ഞും കൊണ്ടിരിക്കുന്നു.

വേദകാലത്തിനുശേഷം ഉണ്ടായ ഉപനിഷത് കാലവും പുരാണ കാലവും പിന്നിടുമ്പോള്‍ ആശയരംഗത്തും വിശ്വാസരംഗത്തും വലിയ കൂട്ടിച്ചേര്‍ക്കലുകളും പുതിയ സിദ്ധാന്തങ്ങളുടെ രൂപംകൊള്ളലുകളും ഉണ്ടായി. ബ്രാഹ്മണാധി പത്യത്തിന്റെ കാലത്തു നിലനിന്നിരുന്ന യാഗങ്ങളിലൂടെ നൂറുകണക്കിനു മൃഗങ്ങളെ ബലികൊടുക്കുന്നതിനും അനിയന്ത്രിതമായ ജീവിത ത്തിലൂടെ സമൂഹത്തില്‍ സൃഷ്ടിച്ച അരാജകത്വത്തിനും എതിരെ രൂപംകൊ ണ്ടതായിരുന്നു ജൈന- ബുദ്ധമതങ്ങള്‍. ബുദ്ധ-ജൈന മതങ്ങള്‍ മുന്നോട്ടുവച്ച ചിന്താധാരകളെ ഉപയോഗ പ്പെടുത്തു കയും അതുവഴി ബ്രാഹ്മണ മതം അഹിംസയുടെ മതമായി പ്രചരിപ്പി ക്കപ്പെടുകയും ചെയ്തു. ക്രമേണ ജൈന- ബുദ്ധ മതങ്ങള്‍, ബ്രാഹ്മണ മതം എല്ലാം കൂട്ടിച്ചേര്‍ത്ത് ഹിന്ദുമതം എന്നു വ്യവഹരിക്ക പ്പെടുകയും ചെയ്തു. ഇതിന്റെ പ്രചാരകരെന്ന നിലയിലാണ് വിവേകാനന്ദന്‍ അറിയപ്പെട്ടിരുന്നത്. ഇതോടൊപ്പം തന്നെ വേദങ്ങളുടെ ആധികാരികതയെ മുന്‍നിര്‍ത്തി വേദങ്ങളി ലേക്കു മടങ്ങുക എന്നുല്‍ഘോഷിച്ചു കൊണ്ട് ദയാനന്ദ സരസ്വതിയും രംഗത്തെത്തുക യുണ്ടായി. ഇതിനെയാണ് ഇന്ന് ഹിന്ദുപക്ഷ പാതികള്‍ മുറുകെ പിടിച്ചിരിക്കുന്നത്.

പുത്തന്‍ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ അധികാര പ്പോരാട്ടമായി മാറിക്കൊണ്ടി രിക്കുമ്പോള്‍ അതിലൂടെ പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമവും നടത്തിക്കൊ ണ്ടിരിക്കുന്നു. പശു ഇറച്ചിയുടെ പേരിലും ഘര്‍വാപസിയുടെ പേരിലും യോഗയുടെ പേരിലും നടത്തിക്കൊണ്ടി രിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനും ചെറിയ ജാതി സമൂഹങ്ങളെ വരെ ഹിന്ദുവിന്റെ പേരില്‍ തങ്ങളോടു കൂട്ടിച്ചേര്‍ക്കാ നുമുള്ള പദ്ധതികളാണ് ആര്‍എസ്സ്എസ്സ് നടത്തിക്കൊ ണ്ടിരിക്കുന്നത്. അതുവഴി അധികാരത്തെ സ്വപ്നം കാണുകയും ഹിന്ദുവിന്റെ പേരില്‍ സവര്‍ണന് അവര്‍ണനെ ഒറ്റിക്കൊടുക്കുക യുമാണ് ചെയ്തുകൊണ്ടി രിക്കുന്നത്. സംഘപരിവാറി ന്റെയും ബിജെപി യുടെയും ഈ രാഷ്ട്രീയത്തെ തിരിച്ചറിയുക വഴി മാത്രമേ ഹിന്ദുത്വത്തിന്റെ അജണ്ടയെ ഫലപ്രദമായി നേരിടാന്‍ കഴിയുക യുള്ളൂ.