"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 22, ബുധനാഴ്‌ച

കേരള ഭൂപരിഷ്‌കരണം; മൂന്നാം ചതി!




കൃഷിഭൂമി തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റിമറിക്കാന്‍ കാലതാമസം നേരിട്ടാല്‍, ഇങ്ങനെ കൃഷിഭൂമിയെ മാറ്റിമറിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നു കാണിച്ച് ഗസറ്റില്‍ പരസ്യം ചെയ്യാന്‍ സാവ കാശം അനുവദിച്ചുകൊണ്ട് ജന്മിമാരെ ഭൂമി വിട്ടുകൊടുക്കുന്ന തില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് കുടിയാന്മാരോട് ചെയ്ത രണ്ടാമത്തെ ചതി.

മൂന്നാം ചതി...!

ജന്മിമാരുടെ സ്വത്തുക്കള്‍ മുഴുവന്‍ കുടുംബട്രസ്റ്റിലേക്ക് മാറ്റുക.

* ഒരു തുണ്ടു ഭൂമി പോലും ഭൂവുടമകള്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഉണ്ടാക്കി വെച്ച ഒരു നിയമമാണ് കുടുംബ ട്രസ്റ്റ്. എത്ര ഏക്കര്‍ സ്വത്തുണ്ടെങ്കിലും കുടുംബക്കാരുടെ ഒരു കുടുംബ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ ഒരു വിധത്തിലും പ്രസ്തുത സ്വത്തുക്കള്‍ നഷ്ടപ്പെടില്ല !

ഓര്‍ക്കേണ്ട വസ്തുത: കേരള ഭൂപരിഷ്‌കരണം എഴുതിയുണ്ടാക്കി യത് താനാണെന്ന് അവകാശപ്പെട്ട വി ആര്‍ കൃഷ്ണയ്യര്‍ തന്നെ തന്റെ ഭൂസ്വത്തുക്കള്‍ സംരക്ഷിച്ചത് കുടുംബ ട്രസ്റ്റിലേക്ക് മാറ്റിയതിലൂടെയാണ്. (സമകാലിക മലയാളം വാരിക. 2010 ഫെബ്രുവരി 19. പേജ് 48)