"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 25, ശനിയാഴ്‌ച

എം കെ ചന്ദ്രബോസ്



2016 ജൂണ്‍ 21 ന് എം കെ ചന്ദ്രബോസ് അന്തരിച്ചു. കളമശേരി മെഡിക്കല്‍ കോളേജില്‍, ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓപ്പറേഷന് വിധേയനായി ചികിത്സയില്‍ കഴിയവെയാണ് അന്തരിച്ചത്. അതിന് ആറ് ദിവസം മുമ്പ് ഹൃദ്രോഗബാധയെ തുടര്‍ന്ന് ചന്ദ്രബോസിന്റെ അമ്മയും അന്തരിച്ചു. അമ്മ മരിച്ച വിവരം ചന്ദ്രബോസിനെ അറിയിച്ചിരുന്നില്ല.....

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ പെട്ട കാഞ്ഞിരമറ്റത്ത് മേലോത്തുമലയില്‍ കുഞ്ഞന്റേയും ഗൗരിയുടേ യും മകനായി 1965 ലാണ് ചന്ദ്രബോസ് ജനിച്ചത്. ശശി എന്നും ബോസ് എന്നും വിളിപ്പേരുണ്ട്. കീച്ചേരി ഗവ. ജെബിഎസ് ലും തോട്ടറ സംസ്‌കൃത യു പി സ്‌കൂളിലും കാഞ്ഞിരമറ്റം സെ. ഇംഗ്നേഷ്യസ് ഹൈസ്‌കൂളിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തലയോലപ്പറമ്പ് ദേവസ്വംബോര്‍ഡ് കോളേജില്‍ പ്രി - ഡിഗ്രിക്ക് പഠിച്ചുവെങ്കിലും പാസാവുകയുണ്ടായില്ല. 

കുഞ്ഞന്റെ അച്ഛന്‍ പള്ളിപ്പറമ്പില്‍ വളവനാണ്. കുഞ്ഞനുള്‍പ്പെടെ നാല് ആണ്‍മക്കളും മറ്റൊരു ബന്ധത്തില്‍ ഒരു മകളും വളവനു ണ്ട്. കുഞ്ഞന്റെ മൂത്ത സഹോദരന്‍ ഷണ്‍മുഖനും കുഞ്ഞനും സ്വാതന്ത്ര്യ സമരകാലത്ത് നിര്‍ബന്ധിത സൈനിക സേവനത്തിനായി അന്യനാടുകളിലേക്ക് പറഞ്ഞെയക്കപ്പെട്ടു. തിരികെ വന്നപ്പോള്‍ കുഞ്ഞന്‍ പണിതേടി പൂരുമേട്ടിലേക്ക് പോയി. കല്ലറ സുകുമാര നും മറ്റും കുടിയേറി പാര്‍ത്തിരുന്ന ഇടത്താണ് കുഞ്ഞന്‍ എത്തിയത്. കല്ലറ ഭാഗത്തുനിന്നും കുടിയേറിയവരുടെ കൂട്ടത്തില്‍ കാഞ്ഞിരമറ്റത്തു നിന്നും കുടിയേറിയ കുടുംബങ്ങളു മുണ്ടായിരു ന്നു. അക്കൂട്ടത്തില്‍ പെട്ട ഒരു കുടുബത്തിലെ ഗൗരിയെ വിവാഹം ചെയ്തുകൊണ്ട് കുഞ്ഞന്‍ നാട്ടിലേക്ക് മടങ്ങി. അവരോടൊപ്പം ഗൗരിയുടെ സഹോദരന്‍ തേവനും നാട്ടിലെത്തി.

കല്ലറ സുകുമാരന്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടിലെ ത്തുമ്പോള്‍ കുഞ്ഞന്റെ വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്. കല്ലറ സുകുമാരന്‍ അന്തരിക്കുന്നതുവരെ അവരുടെ നല്ല ബന്ധം തുടര്‍ന്നു. 2014 ഡിസംബര്‍ അവസാനം തന്റെ 96 ആം വയസില്‍ കുഞ്ഞനും അന്തരിച്ചു. ഒന്നര വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പേ 6 ദിവസത്തെ വ്യത്യാസത്തില്‍ ആദ്യം ഗൗരിയും ഇപ്പോള്‍ ചന്ദ്രബോസും അന്തരിച്ചു. സൈനിക സേവനത്തിനിടെ സുഭാഷ് ചന്ദ്രബോസിനെ അറിയാനിടയായതിനാലാണ് കുഞ്ഞന്‍ മകന് ആ പേരുതന്നെ ഇട്ടത്.

റേഡിയോ / ടി വി മെക്കാനിക് ജോലി ചെയ്താണ് ചന്ദ്രബോസ് നിത്യച്ചെലവ് നിര്‍വഹിച്ചിരുന്നത്. ഒരു വര്‍ഷക്കാലത്തോളം ബോംബെയില്‍ പോയി ജീവിച്ചു. നാട്ടില്‍ തിരിച്ചുവന്ന് അമ്മവ നായ തേവന്റെ മകള്‍ തങ്കമ്മയെ വിവാഹം ചെയ്തു. രണ്ട് ആണ്‍മക്കളും ഒരു മകളും പിറന്നു. ഇളയ മകന് 6 വയസ് മാത്രമേ പ്രായമാകുന്നുള്ളൂ. 

DCUF ന്റെ പ്രചരണത്തിനായി കുറച്ചുകാലം പാലക്കാട് പ്രവര്‍ത്തിച്ചു. സ്ഥിരമായി ഒരു പ്രസ്ഥാനത്തിലും ചന്ദ്രബോസ് ഉറച്ചുനിന്നിട്ടില്ല. ദലിത് വിമോചന പ്രവര്‍ത്തനത്തില്‍ തീവ്രത പോരെന്നു തോന്നുന്ന ഘട്ടത്തില്‍ പ്രസ്ഥാനം വിടും. ഒരിക്കലും ഒരു വാക്കു തര്‍ക്കത്തിനോ കുറ്റാരോപണങ്ങള്‍ക്കോ വഴിയൊരു ക്കാതെയാണ് ചന്ദ്രബോസിന്റെ ഈ വിട്ടുപോരല്‍ എന്ന വസ്തുത ശ്രദ്ധേയമാണ്. മരിക്കുമ്പോള്‍ ഓട്ടോ റിക്ഷാ തൊഴിലാ ളിയായിരുന്നു.

ചന്ദ്രബോസിന്റെ ജീവിത പങ്കാളി തങ്കമ്മ അങ്കണവാടി ടീച്ചറാണ്. മക്കള്‍; അഭിജിത്, അഭിരാമി, അഭിനാഥ്.

സഹോദരി കുമാരി; വൈക്കം, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുള്ള മുകുന്ദനാണ് വിവാഹംചെയ്തത്.