"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 23, വ്യാഴാഴ്‌ച

ഫോട്ടോഗ്രാഫര്‍ സതി...!!!!ഫോട്ടോഗ്രാഫറായി ഒരു ജിവിതകാലം വിജയപൂര്‍ണമാക്കിയ വനിതയാണ് സതി. വയനാട്ടിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. മലപ്പുറം ജില്ലയില്‍ കോട്ടക്കലിലെ ഒരു സാധാരണ ആശാരി കുടുംബത്തില്‍ ജനിച്ച സതിയെ, ആര്‍ട്ടിസ്റ്റ് / ഫോട്ടോഗ്രാഫറായ ഗോവിന്ദന്‍ വയനാട്ടിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവരികയായിരുന്നു. യുക്തിവാദിയും പുരോഗമന ചിന്താഗതിക്കാരനുമായ ഗോവിന്ദന്റെ ജീവിതപങ്കാളിയാകുന്നതിന് മുമ്പുതന്നെ സതിയിലും ജാതിമത വിഭാഗീയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. ഗോവിന്ദന്റെ കുടുംബ സുഹൃത്തും ആദര്‍ശ പുരുഷനുമായ പ്രസിദ്ധ ആര്‍ട്ടിസ്റ്റ് / ചിന്തകന്‍ എം വി ദേവന്‍ എന്നും ഇവരുടെ ജീവിത വിജയത്തിനുള്ള പ്രേരക ഘടകവുമായിരുന്നു.

ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ ഗോവിന്ദനില്‍ നിന്ന് സ്വായത്തമാക്കിയ സതി ഫ്രീലാന്റ് ജോലികളിലാണ് ആദ്യം ര്‍േപ്പെട്ടത്. തുടര്‍ന്ന് രണ്ടു പേരും രണ്ടു സ്റ്റുഡിയോകള്‍ സ്ഥാപിച്ച് ജോലി വിജയകരമായി മുന്നോട്ടു നീക്കി. അനലോഗ് കാലത്തെ ഫിലിം ഡെവലപ്പിങ് ജോലികളെല്ലാം സതി തന്നെയാണ് ചെയ്തിരുന്നത്. ഡിജിറ്റല്‍ യുഗത്തിലേക്ക് ഫോട്ടോഗ്രാഫി വഴിമാറിയതിന് ശേഷവും, 2009 വരെ സതി ഈ രംഗത്ത് സജീവമായി നിലനിന്നു. 

സമൂഹമധ്യത്തിലിറങ്ങി ജോലിചെയ്യുന്ന ഏതൊരു സ്ത്രീക്കും ലഭിക്കുന്നത് അടുത്തു നില്‍ക്കുമ്പോള്‍ ആശംസകളും അകലെയാകുമ്പോള്‍ അവമതിയും ആണല്ലോ. സതിയുടെ അനുഭവങ്ങളും വ്യത്യസ്തമായിരുന്നില്ല. എങ്കിലും സ്ത്രീശാക്തീ കരണ പദ്ധതിയുടെ ഭാഗമായി ലഭിച്ച സഹായങ്ങളെയൊന്നും തള്ളിപ്പറയുന്നുമില്ല. ഒരിക്കല്‍ ഒരു പൊതുപരിപാടിക്ക് ഫോട്ടോയെടുക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട മാതൃഭൂമി ലേഖകന്‍ സതിയെക്കുറിച്ച് 'വളയിട്ട കൈകളില്‍ ക്യാമറ' എന്നൊരു ഫീച്ചര്‍ തയാറാക്കി സപ്ലിമെന്റില്‍ പ്രസിദ്ധീകരിക്കു കയുണ്ടായി. മറ്റൊരിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഫോട്ടോ എടുക്കുന്നതിനായി ക്ഷണിച്ചത് മോര്‍ച്ചറി യിലേക്കായിരുന്നു! ഈ വിവരം അവിടെയെത്തിയപ്പോഴാണ് സതി അറിയുന്നത്. ആദ്യമായി ഡാം തുറന്നു വിട്ടപ്പോള്‍, വെള്ളപ്പാച്ചിലില്‍ വീണുമരിച്ച ഒരു ആദിവാസിയുടെ ജഡത്തിന്റെ ഫോട്ടോയാണ് എടുക്കേണ്ടിയിരുന്നത്. ശവം കാണുന്നതു തന്നെ ഭയമായിരുന്നെ ങ്കിലും സതി ചുമതലാബോധ ത്തോടെ ആ ജോലി ചെയ്തു തീര്‍ത്തു. ഇതൊന്നുമാത്രമാണ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ സതിയുടെ ഓര്‍മയിലുള്ള ഒരു ദുരനുഭവം.

ഇപ്പോള്‍ മകനും മകളും വിവാഹിതരായി കുടുംബമായി ജീവിക്കുന്നു. ആര്‍ട്ട് ഡയറക്ടറായ മകനോടൊപ്പം കുറേനാള്‍ ബാംഗ്ലൂര് താമിസിച്ചിട്ടുണ്ട്. അവിടെവെച്ച് ഗോവിന്റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. മകളും കുടുംബവും വയനാട്ടില്‍ തന്നെയുണ്ട്. മരുമകന്‍ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനാണ്. പ്രാരാബ്ധങ്ങള്‍ ഒഴിഞ്ഞതിനാല്‍ ഇപ്പോള്‍ ഫോട്ടോഗ്രാഫി ചെയ്യാറില്ല. ഫോട്ടോഗ്രാഫിയില്‍ സാധ്യതകള്‍ ഏറെയുണ്ട്. ജീവിതമാര്‍ഗമായി പ്രോട്ടോഗ്രാഫി തെരഞ്ഞെടുക്കുന്നവര്‍ക്ക് സതിയുടെ ജീവിതം പ്രോരണയാകു ന്നുണ്ട്.