"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 18, ശനിയാഴ്‌ച

തങ്കമ്മ വിളവു കുന്നില്‍: പച്ചമരു ന്നറിവി ന്റെ ജീവിക്കുന്ന ഇതിഹാസം!
തൃപ്പൂണിത്തുറയിലെ മേക്കര പാടക്കരയില്‍ കര്‍ഷകത്തൊഴി ലാളികളായ കാളുകുറുമ്പനും താരക്കും പിറന്ന ഏക മകളാണ് തങ്കമ്മ. ഇവരുടെ കുടുംബം ചാലിയാത്ത് രാവുണ്ണി മേനോന്‍ എന്ന നായര്‍ ജന്മിയുടെ കുടിയാന്മാരായിരുന്നു. അപ്പൂപ്പനായ തേവി വിളവക്കുന്നില്‍ ഗോത്ര രാജാവുമായിരുന്നു. മന്ത്രവാദ ത്തിലും പച്ചമരുന്നു ചികിത്സയിലും അതുല്യന്‍! വളരെ സത്യസന്ധനും നീതിമാനുമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ കുടിലിന് 'നീതിപീഠം' എന്നാണ് തേവി പേരിട്ടത്. മേക്കര ഇപ്പോള്‍ ദലിത് കോളനിയാണ്. കാളുകുറുമ്പന്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ഭാരവാഹിയാ യിരുന്നു. 1969 കൂലിക്കൂടുതലിന് വേണ്ടിയുള്ള സമരം കാളുകുറുമ്പന്‍ നയിച്ചു. തെക്കുംഭാഗം വില്ലേജിന്റെ കര്‍ഷക ത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായി തങ്കമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ചു.

1963 ല്‍ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും തങ്കമ്മ എസ്എസ്എല്‍സി പാസായി. അഞ്ചാംക്ലാസില്‍ പഠിക്കുന്ന കാലം തൊട്ടേ പാടത്തു പണിക്കും പോകുമായിരുന്നു. അതോടൊപ്പം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സമരങ്ങളിലും തങ്കമ്മ സജീവമായിരുന്നു. 18 വയസുള്ളപ്പോള്‍ മുറച്ചെറുക്കനായ കുഞ്ഞനുമായി തങ്കമ്മയുടെ വിവാഹം നടന്നു. കുഞ്ഞന് അക്ഷ രാഭ്യാസ മില്ലായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് തങ്കമ്മയെ അയച്ചില്ല? പാടത്തുപണിയും സമരവുമായി കുടുംബ ജീവിതം തുടര്‍ന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി സംഘടന യായ എസ് എഫ് ഐ രൂപീകരിക്കുന്നത് തങ്കമ്മയുടെ നേതൃത്വ ത്തിലായിരുന്നു. പക്ഷെ തൃപ്പൂണിത്തുറയില്‍ ഭരണാധികാരി കളായത് വര്‍മ്മാക്കളായിരുന്നു എന്നത് ചരിത്രത്തിലെ വൈരുധ്യാത്മകതയാണ്. അവര്‍ക്ക് അധികാരത്തിന്റെ പദവി മാത്രമേയുള്ളൂ, പുലയര്‍ എന്നു പറയുമ്പോള്‍ അത് അറിവിന്റെ ഉറവിടങ്ങളാണ് എന്ന് തങ്കമ്മ നിരീക്ഷിച്ചു.

അപ്പൂപ്പന്‍ തേവി വിളവക്കുന്നിലിന്റെ പച്ചമരുന്നു ചികിത്സയി ലുള്ള എല്ലാ ശേഷികളും തങ്കമ്മക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. ആയിരത്തിലേറെ പച്ച മരുന്നുകളുടെ പേര് അറിയാം. ഒരു മരുന്നിന് 9,000 തരം പ്രയോജനങ്ങളുണ്ടെന് കണക്കാക്കുന്നു! എല്ലാ മരുന്നുകളും ചുറ്റുവട്ടത്തുള്ളവ തന്നെ. കുഞ്ഞുന്നാളില്‍ അപ്പൂപ്പന്റെ അടുത്ത് ചികിത്സ തേടി എത്തുന്നവര്‍ക്കു വേണ്ട പച്ചമരുന്നുകള്‍ പറിച്ചു കൊണ്ടുവരുന്നതിനുള്ള ചുമതല തങ്കമ്മക്കായിരുന്നു. അവിടെ നിന്നാണ് പച്ചമരുന്നറിവിന്റെ ബാലപാഠം തങ്കമ്മക്ക് ലഭിക്കുന്നത്

മരിച്ച ആള്‍ക്കാരെ ജീവിപ്പിക്കുന്ന 'മൃതസഞ്ജീവനി', വന്ധ്യതക്കെ തിരായ ചികിത്സ, ഗര്‍ഭസ്ഥ ശിശുവിനും മാതാവിനും നവജാത ശിശുക്കള്‍ക്കുമുള്ള ആരോഗ്യരക്ഷാ വിധികള്‍ തുടങ്ങി അജ്ഞാ തങ്ങളും അന്യം നിന്നു പോകുന്നതുമായ നിരവധി രക്ഷാമാര്‍ഗ ങ്ങളാണ് തങ്കമ്മയുടെ അറിവില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്! ഋതുമിയാകുന്ന കാലഘട്ടത്തിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കര്‍ക്കിടകകാലത്തെ ആരോഗ്യ പരിപാലനവും അതില്‍ പ്രധാനപ്പെട്ടതാണ്. മനുഷ്യന്റെ ആരോഗ്യം ഏറ്റവും കെടുന്ന കാലം കര്‍ക്കിടക മാസത്തിലാണ്. 21 തരം പച്ചമരുന്നുകള്‍ സമൂലം ഇടിച്ചുപിഴിഞ്ഞ് എടുക്കുന്ന ചാറില്‍ തിളപ്പിക്കുന്ന അരിക്കഞ്ഞി 7 ദിവസം കുടിച്ചാല്‍ ഈ കാലാവസ്ഥാ ദോഷത്തെ അനായാസം മറികടക്കാം.

പച്ചമരുന്നിനങ്ങളെ സംബന്ധിച്ച ഏതാനും കുറിപ്പുകളും തങ്കമ്മ എഴുതിയിട്ടുണ്ട്. ഏതോ പത്രത്തില്‍ അതില്‍ അല്പം പ്രസിദ്ധീ കരിച്ചിട്ടുമുണ്ട്. ദലിത് സമുദായക്കാരിയായതിനാല്‍, തന്റെ സമുദായത്തെ ഒരു തരത്തിലും വിലമതിക്കാത്ത പൊതു സമൂഹം തന്റെ ശശേഷികളേയും വിലകുറച്ചാണ് കാണുന്നത് എന്ന് തങ്കമ്മ തിരിച്ചറിയുന്നു. തന്റെ അറുവുകള്‍ പകര്‍ത്തിവാങ്ങുന്നവര്‍ 'ഇത് തങ്കമ്മ എന്ന പുലയി' നല്കിയതാണ് എന്ന് എങ്ങും രോഖപ്പെടുത്താറില്ല. എങ്കിലും അത് പരിഗണിക്കാതെ, ഇന്നും തിരുമു ചികിത്സക്ക് പോകുന്നു. തങ്ങള്‍ ചോരയും നീരും നല്കി വളര്‍ത്തിയ പ്രസ്ഥാനം തങ്ങളുടെ ആളുകളെ പുറത്താക്കുന്ന ഘട്ടമെത്തിയപ്പോള്‍ അതില്‍ നിന്ന് മറ്റു പലരോടുമൊപ്പം തമ്മയും അകന്നു. 

പച്ചമരുന്നറിവിന്റെ ജീവിക്കുന്ന ഇതിഹാസമായ തങ്കമ്മക്ക് ഇപ്പോള്‍ 69 വയസുണ്ട്. പ്രായം തളര്‍ത്താത്ത ചുറുചുറുക്കും ആരോഗ്യവും തങ്കമ്മയുടെ കൂടെപ്പിറപ്പാണ്. താവഴിയായി കിട്ടിയ പച്ചമരുന്നറിവ് വെറും പാഴല്ല എന്നതിന് തെളിവ് ആയുരാരോഗ്യ ത്തിന്റെ ആള്‍രൂപമായ തങ്കമ്മയുടെ ഉള്ളും ഉടലും തന്നെ! പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ നിര്‍ബ ന്ധിത യായതിനാല്‍ 1963 ല്‍ പത്താം ക്ലാസ് പാസായ ഒരു ദലിത് വനിത എന്തുകൊണ്ടാണ് എങ്ങുമെത്താതെ പോയത് എന്നൊരു ചിന്താഗതി തങ്കമ്മയെ ബാധിച്ചിട്ടില്ല. മൂന്നു മക്കളും വിവാഹിത രായി സ്വകാര്യ - നിര്‍മാണ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്നു. ആണ്‍പിറന്നോന്‍ കുഞ്ഞന്‍ അല്പകാലം മുമ്പ് അന്തരിച്ചു.

ഇ ടി തങ്കമ്മ,
വിളവകുന്നില്‍ (നീതിപീഠം),
തൃപ്പൂണിത്തുറ പി ഒ,
മേക്കര, അയ്യന്‍കാളി റോഡ്,
എറണാകുളം.