"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 30, വ്യാഴാഴ്‌ച

പരിസ്ഥിതി യുടെ മേലുള്ള കോര്‍പ്പറേറ്റ് കടന്നാക്ര മണത്തെ വെള്ള പൂശുന്ന സുബ്രഹ്മ ണ്യന്‍ കമ്മിറ്റിവര്‍ത്തമാന കാലത്തെ കോര്‍പ്പറേറ്റ് സമ്പത്തു സമാഹരണ ത്തിനുള്ള എളുപ്പമാര്‍ഗ്ഗം ഭൂമിയും പ്രകൃതി വിഭവങ്ങളും ഉള്‍പ്പെടെയുള്ള പരിസ്ഥിതിയുടെ മേലുള്ള അഭൂതപൂര്‍വ്വമായ കൊള്ളയാണെന്നു വന്നിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ അകമഴിഞ്ഞ സാമ്പത്തിക- പ്രചരണ പിന്‍ബലത്തോടെ അധികാരത്തിലെത്തിയ നരേന്ദ്രമോദി അവരെ പ്രീണിപ്പിക്കു ന്നതിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറായിരിക്കുന്നു. കേരളത്തിലെ ആറന്മുള വിമാനത്താവളത്തിന്റെയും പശ്ചിമഘട്ട സംരക്ഷണത്തിന്റയുമൊക്കെ കാര്യത്തില്‍ കണ്ടതുപോലെ, യു.പി.എ ഭരണകാലത്ത് പ്രതിപക്ഷമായിരുന്ന ബിജെപി ഭൂമി ഏറ്റെടുക്കല്‍ അടക്കമുളള കോണ്‍ഗ്രസ്സിന്റെ പല പരിസ്ഥിതി നിയമങ്ങളെയും പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്ന നിലപാടാണ് എടുത്തു പോന്നത്. എന്നാല്‍, ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള അവസരവാദപരമായ നീക്കങ്ങള്‍ മാത്രമാ യിരുന്നു. ഏതാനും കോര്‍പ്പറേറ്റുകളുടെ താല്‍പര്യത്തിനു വേണ്ടി രാജൃത്തെ കോടാനുകോടി ജനങ്ങളുടെ അതിജീവനം പോലും അസാധ്യമാക്കുന്ന തരത്തില്‍ ഏതുഹീനമായ രീതിയിലും രാജ്യത്തിന്റെ പരിസ്ഥിതി സന്തുലനവും ആവാസവ്യവസ്ഥയും അപകടപ്പെടുത്താന്‍ മോദിസര്‍ക്കാരിന് ഒരുളുപ്പുമില്ലെന്ന് ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ തെളിക്കുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് മോദി അധികാരത്തിലെത്തിയതിനു ശേഷം നിയമിക്കപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ പുറത്തു വരികയും ചെയ്തിട്ടുളള ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ കമ്മിറ്റിയെ സംബന്ധിച്ച് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകളും വിലയിരുത്തപ്പെടേണ്ടത്.

ഇന്തൃയുടെ മുന്‍ കാബിനറ്റ് സെക്രട്ടറിയായിരുന്ന ഏറ്റവും ഉന്നതനായ ബ്യൂറോക്രറ്റിന്റെ നേതൃത്വത്തില്‍ രാജൃത്തിന്റെ കോര്‍പ്പറേറ്റ്‌വല്‍ക്കരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നത്തോടെടുക്കേണ്ട സമഗ്രവും ആധികാരികവുമായ സമീപനം, അഥവാ വികസനപദ്ധതികളും പരസഥിതിയുമായുളള ബന്ധത്തിലെ അവസാനവാക്ക് എന്ന അര്‍ഥത്തിലാണ് ഇപ്പോള്‍ ടിഎസ് ആര്‍ സുബ്രണ്യന്‍ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നി രിക്കുന്നത്. ഒറ്റവാചകത്തില്‍, ജനങ്ങളെപുര്‍ണ്ണമായും അവഗണിക്കുന്നതും കോര്‍പ്പറേറ്റുകളെ വിശ്വാസത്തിലെടു ക്കുന്നതുമായ ഒരു ബ്യൂറോക്രറ്റിക് റിപ്പോര്‍ട്ടാണ് സുബ്രഹ്മണ്യന്‍ കമ്മിറ്റിയുടേത്. റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടുന്നതോടെ, പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതിനല്‍കുന്നതിനുളള കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അധികാരം മുഴുവന്‍ കോര്‍പ്പറേറ്റ്-ബ്യൂറോക്രസി നിയന്ത്രിക്കുന്ന ദേശീയ പരിസ്ഥിതി മാനേജ്‌മെന്റ് അതോറിറ്റി-(National Environment Management Authority)യില്‍ നിക്ഷിപ്തമാകും. പരിസഥിതി സംരക്ഷണത്തിനായി രൂപം കൊണ്ടിട്ടുളള ദേശീയ ഹരിത ട്രൈബ്യൂ ണല്‍ പോലുളള സംവിധാനങ്ങള്‍ അപ്രസ്‌ക്തമാകും. സംസഥാന തലത്തില്‍ നിലവിലുളള സംസഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ സംസ്ഥാന പരിസ്ഥിതി മാനേജ്‌മെന്റ് അതോറിറ്റികളായി പരിണമിക്കും. അവയെയും ബൃൂറോക്രറ്റുകളാകും നിയന്ത്രിക്കുക. ജനപ്രതിനിധികളോ എന്‍.ജിഒ.പ്രതിനിധികളോ ഈ സമിതിയില്‍ ഉണ്ടാകില്ലെന്നു മാത്രമല്ല, മലിനീകരണവുമായി ബന്ധപ്പെട്ട്‌നി ലവില്‍ ഗ്രാമസഭക്കുളള പരിമിതമായ അധികാരങ്ങള്‍പോലും ഇല്ലാതാക്കപ്പെടും.

ദ്രുതഗതിയില്‍ കോര്‍പ്പറേറ്റ് പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി ലഭ്യമാക്കുന്നതിനും ജനകീയ പ്രതിഷേധങ്ങളെ ബ്യൂറോക്രറ്റിക് രീതിയില്‍ മറികടക്കുന്നതിനുമായി ആവിഷ്‌കരിക്കപ്പെട്ട സുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് ഇന്തൃയുടെ പരിസഥിതി സന്തുലന വുമായി ബന്ധപ്പെട്ട് നിലവിലുളള ആറ് സുപധാന കേന്ദ്ര നിയമങ്ങളെ മറികടന്നിരിക്കുകയാണെന്നു പറയാം.1927 ലെ ബ്രീട്ടിഷ് ഇന്തൃന്‍ വന നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1974 ലെ ജലമലിനീകരണ നിയന്ത്രണനിയമം, 1980 ലെ വനസംരക്ഷണനിയമം, 1981 ലെ വായു മലിനീകരണ നിയന്ത്രണനിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, എന്നീ സുപ്രധാന നിയമങ്ങളാണ് ഇവ. ഈ നിയമങ്ങളെല്ലാം കോര്‍പ്പറേറ്റ് പക്ഷത്തുനിന്നു അവലോകനം ചെയ്ത് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം ദേശീയ പരിസഥിതി മാനേജ്‌മെന്റ് അതോരിറ്റി യും സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും നിയമപരമായി നിലവില്‍ വരുന്നതോടെ പരിസ്ഥിതി രംഗത്തെ കോര്‍പ്പറേറ്റ് രാജ് എല്ലാ അര്‍ഥത്തിലും നടപ്പിലാകുന്നതാണ്.

പശ്ചിമഘട്ടം, പൂര്‍വഘട്ടം, ഹിമലായം അടക്കമുളള ഇന്ത്യയുടെ പരിസ്ഥിതി വിനാശം നേരിട്ടുകൊണ്ടിരിക്കുന്ന മേഖലകളെ അടിയന്തരമായി സംരക്ഷിക്കേണ്ടതെപ്പറ്റി കോടതി വിധികളും നിരവധി കമ്മീഷന്‍/കമ്മിറ്റി റിപ്പോര്‍ട്ടുകളും ആധികാരിക പഠനങ്ങളും വന്നുകഴിഞ്ഞിരിക്കുകയും രാജ്യമാസകലം ജനങ്ങള്‍ അവരുടെ ഉപജീവനത്തിന്റെയും ആവാസവ്യവസ്ഥയുടെയും നിലനില്‍പ്പ് പരിസ്ഥിതി സംരക്ഷണത്തില്‍ അധിഷ്ഠിതമാണെന്ന് തിരിച്ചറിയുകയും ചെയ്തിരിക്കുന്ന വേളയില്‍ തികച്ചും ഏകപക്ഷീയവും ഉദ്യോഗസ്ഥ മേധാവിത്തപരവുമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും അതു നിയമവല്‍ക്കരിച്ച് കോര്‍പ്പറേറ്റ് കൊളളലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ മുന്നോട്ടു വന്നിട്ടുളള മോദി ഭരണം ഇന്ത്യ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും ജനവിരുദ്ധ ഭരണങ്ങളിലൊന്നാണെന്ന് പറയാതെ നിര്‍വാഹമില്ല. ഭാരത മാതാവിനോട് മറ്റാര്‍ക്കുമില്ലാത്ത കൂറിന്റെ പേരില്‍ ചരിത്രത്തെയും വിദ്യാഭ്യാസത്തെയും ശാസ്ത്രഗവേഷണത്തെയും സംസ്‌കാരത്തെയുമെല്ലാം കാവിവല്‍ക്കരിക്കുന്ന ബി.ജെ.പി. ഭരണം എത്ര ദേശ വിരുദ്ധമായാണ് രാജൃത്തിന്റെ ഭൗതിക വിഭവങ്ങളും പ്രകൃതിയും കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതുതെന്ന് സുബ്രമണൃന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വൃക്തമാക്കുന്നു.

ഒരു വേള സുബ്രഹ്മണ്യന്‍ കമ്മിറ്റിയെ ഏറ്റവും ശ്രദ്ധേയമാക്കു ന്നത് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി അതു മുന്നോട്ടുവെക്കുന്ന അപ്രായോഗികവും അസാദ്ധ്യവും വിചിത്രവുമായ രണ്ടു നിര്‍ദേശങ്ങളാണ്. ഒന്നാമത്തേത് ,പദ്ധതിക്കായി കോര്‍പ്പറേറ്റുകള്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പരിസ്ഥിതി സംബന്ധിയായ അനുമതി 10 ദിവസിത്തിനകം ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയിരിക്കണമെന്നതാണ്. അതിനു കഴിയുന്നില്ലെങ്കില്‍ പദ്ധതി നടത്തിപ്പുകാരന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ യുക്തമായ തീരുമാനവുമായി മുന്നോട്ടു പോകാവുന്നതും നിയമപരമായി അതു ചോദൃം ചെയ്യാനാവാ ത്തതുമായിരിക്കും. രണ്ടാമത്തേത്, ഏതൊരു സാമ്പത്തിക സംരംഭത്തെ സംബന്ധിച്ചും പരിസ്ഥിതി ആഘാത വിഷയങ്ങള്‍ അതിന്റെ ആരംഭഘട്ടത്തില്‍ മാത്രമാണ് ബാധമാക്കുക. പദ്ധതി തുടങ്ങിക്കഴിഞ്ഞാല്‍ അതു മുന്നോട്ടു പോകുമ്പോള്‍ എത്ര വിനാശകരമായ പാരിസ്ഥിതിക ആഘാതങ്ങളുണ്ടായാലും തുടര്‍ന്നു നടക്കുന്ന പരിസ്ഥിതി പഠനങ്ങള്‍ക്കൊന്നും ആധികാരികത ഉണ്ടായിരിക്കുന്നതല്ല. ഇവയടക്കം എല്ലാ കാരൃങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത് മേല്‍സൂചിപ്പിച്ച പരിസ്ഥിതി മാനേജ്‌മെന്റ് അതോരിറ്റിയാ യിരിക്കും. ജനങ്ങള്‍ താമസിക്കുന്നത് പദ്ധതി പ്രദേശത്തിനക ലെയാണെങ്കില്‍ (വെളളത്തില്‍കൂടിയും വായുവില്‍കൂടിയും മണ്ണില്‍കൂടിയും മലിനീകരണം പെട്ടെന്ന് ആവാസ കേന്ദ്രങ്ങളി ലെത്തുന്ന സന്ദര്‍ഭമാണ് എവിടെയുമുളളത്) അപ്രകാരമുളള പദ്ധതികള്‍ക്ക് പൊതുജനങ്ങളുടെ അഭിപ്രായം തേടേണ്ടതില്ലെന്ന വിചിത്രമായ നിര്‍ദേശമടക്കം ഒട്ടെറെ കോര്‍പ്പറേറ്റനുകൂല നിര്‍ദേശങ്ങള്‍ സുബ്രഹ്മണ്യന്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നു. ഇതുപ്രകാരം തമിഴ്‌നാട് തേനി ജില്ലയിലെ നിര്‍ദ്ദിഷ്ട ന്യൂ്രടിനോ പദ്ധതി, കേരളത്തിലെ ആറന്മുള പദ്ധതി, അതിവേഗ റെയില്‍ ഇടനാഴി, ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി, എക്‌സപ്രസ്സ് വേകള്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയവയ്‌ക്കൊന്നും പരിസ്ഥിതി ആഘാത പഠനങ്ങളോ സാമൂഹ്യ പ്രത്യാഘാത പഠനങ്ങളോ ആവശ്യമില്ലാത്ത ഘട്ടത്തിലേക്കാണ് സുബ്രഹ്മണ്യന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ കൊണ്ടെത്തിക്കുക. ഒരു നിമിഷം പോലും വെച്ചുപൊറുപ്പിക്കരുതാത്ത ഈ ജനവിരുദ്ധ റിപ്പോര്‍ട്ടിനെതിരെ സര്‍വ്വശക്തിയുമുപയോഗിച്ച് ജനങ്ങള്‍ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. യാണ് മോദി ഗവണ്‍മെന്റ്. യഥാര്‍ത്ഥത്തില്‍ മീനാകുമാരികമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കാള്‍ ഒരുപടികൂടി കടന്ന് വിദേശമത്സ്യബന്ധന കപ്പലുകളുടെ എണ്ണത്തില്‍പ്പോലും യാതൊരു നിയന്ത്രണവു മില്ലാതെ അനുവദിക്കുകയാണ് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇപ്രകാരം സമുദ്രമേഖലകൂടി വിദേശ മൂലധന ശക്തികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. 

ട്യൂണ(ചൂര)വര്‍ഗ്ഗത്തിലുള്ള മത്സ്യങ്ങള്‍ ധാരാളമായി ഇന്ത്യയുടെ സമുദ്രമേഖലയില്‍ ഉണ്ടെന്നും ഇവ പിടിക്കപ്പെടാതെ പോകുന്ന തിനാല്‍ ഇന്ത്യക്കു വന്‍തോതില്‍ വിദേശനാണ്യം നഷ്ടപ്പെടുന്നു വെന്നുമാണ് വിദേശ മത്സ്യബന്ധന കപ്പലുകളെ ഇന്ത്യന്‍ കടലില്‍ അനുവദിക്കുന്നതിനു പറയുന്ന ന്യായം. ഇതു പൂര്‍ണ്ണമായും തെറ്റാണെന്നു കണക്കുകള്‍ പറയുന്നു. ഇങഎഞക (കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനം) നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ മത്സ്യബന്ധനം നടത്തുന്ന വിദേശകപ്പ ലുകള്‍ പിടിച്ച ട്യൂണയുടെ അളവ് വര്‍ഷത്തില്‍ 1900 ടണ്‍ ആണ്. എന്നാല്‍ കന്യാകുമാരി ജില്ലയിലെ തൂത്തുര്‍ ഗ്രാമത്തിലെ പരമ്പരാഗത മീന്‍പിടുത്തക്കാര്‍ വര്‍ഷത്തില്‍ 45,000 ടണ്‍ വരെ പിടിച്ചിട്ടുണ്ട്. ഇതില്‍നിന്നുതന്നെ വിദേശകപ്പലുകളെ അനുവദി ക്കുന്നതിനായി പറയുന്ന ന്യായം തെറ്റാണെന്നു കാണാം. 

മത്സ്യ ലഭ്യത കൂട്ടുവാന്‍ ലക്ഷ്യം പ്രഖ്യാപിച്ചാണ് മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 200 മീറ്ററിനും 500 മീറ്ററിനും ഇടയില്‍ ആഴമുള്ള കടലിനെ ബഫര്‍സോണായി കണക്കാക്കി മത്സ്യബന്ധന നിരോധന മേഖലയായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തിരി ക്കുന്നത്. ഈ നിര്‍ദ്ദിഷ്ഠമേഖല വളരെ വളരെ വിശാലമാണ്. ഇത് ഇന്ത്യയുടെ കടലിലെ തനതു സാമ്പത്തിക മേഖലയുടെ 10 ശതമാനം വരും. ഇത്ര വിശാലമായ മേഖലയില്‍ നിരീക്ഷണം നടത്തുന്നതിനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തിനോ ഉള്ള സംവിധാനങ്ങള്‍ രാജ്യത്തിനില്ല. ഫലത്തില്‍ ഇന്ത്യന്‍ മത്സ്യത്തൊ ഴിലാളികളെ കരയില്‍നിന്നുതന്നെ തടയുമ്പോള്‍ വിദേശ കപ്പലുകളുടെ തേര്‍വാഴ്ചയായിരിക്കും ഇന്ത്യന്‍ കടലില്‍ നടക്കുക. 60 കിലോമീറ്ററില്‍ അധികം നീളമുള്ള വലകള്‍ ഉപയോഗിക്കുന്ന വിദേശ മത്സ്യബന്ധന കപ്പലുകളെ അനുവദിക്കു ന്നതിലൂടെ ഇന്ത്യയുടെ മത്സ്യ സമ്പത്ത് പൂര്‍ണ്ണമായും വിദേശ മൂലധനശക്തികളുടെ കൈകളിലായിരിക്കും എത്തിച്ചേരുക. 

മത്സ്യസമ്പത്തു സംരക്ഷിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് പ്രത്യേക സമുദ്ര ജൈവ വ്യസ്ഥ ( Exclusive Marine Eco System) യുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇതിനു വിരുദ്ധമായ ബഫര്‍സോണ്‍ തിരിക്കല്‍ തികച്ചും അശാസ്ത്രീയമാണ്. 

ലോക സമുദ്രങ്ങളിലെ ഫിഷിങ്ങ് ഗ്രൗണ്ടുകള്‍ എന്നറിയപ്പെടുന്ന വന്‍തോതില്‍ മത്സ്യം ലഭ്യമാകുന്ന മേഖലകള്‍ പ്രതിവര്‍ഷം ശോഷിച്ചു വരികയാണ്. ആഗോള താപനം, വ്യാവസായിക മലിനീകരണം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വന്‍തോതില്‍ ജലത്തില്‍ ലയിക്കുന്നത്, അമിതമായ മത്സ്യബന്ധനം എന്നിവ മൂലമാണ് ഈ ശോഷണം സംഭവിക്കുന്നത്. യൂറോപ്പിലെ ഫിഷിങ്ങ് ഗ്രൗണ്ടുകള്‍ വന്‍തോതില്‍ ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. അവിടെ പല ഇനം മത്സ്യങ്ങളുടെയും ഓരോ വര്‍ഷവും ലഭിക്കുന്ന അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് മത്സ്യബന്ധനരംഗത്ത് മുതല്‍ മുടക്കിയിട്ടുള്ള മൂലധനശക്തികളം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ ഇനിയും നശിച്ചിട്ടില്ലാത്ത ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുള്ള ഫിഷിങ്ങ് ഗ്രൗണ്ട്‌മേഖലകള്‍ ചൂഷണം ചെയ്യേണ്ടത് വിദേശ മൂലധന ശക്തികള്‍ക്ക് ആവശ്യമായിവന്നിരിക്കുകയാണ്. ഇന്ത്യയുടെ തനതു സാമ്പത്തിക മേഖലയില്‍ വരുന്ന ഈ ഫിഷിങ്ങ ്ഗ്രൗണ്ടുകള്‍ മറ്റുമേഖലകള്‍ എന്നതുപോലെ വിദേശമൂലധനശക്തികള്‍ക്ക് അടിയറവക്കുന്നതിനാണ് നരേന്ദ്രമോദിയുടെ രാജ്യദ്രോഹ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തു ന്നതില്‍ മത്സ്യാഹാരം വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ജന്തുപ്രോട്ടീന്‍ ( Animal Protein)ലഭ്യമാക്കുന്ന മത്സ്യം ഇന്ത്യന്‍ ജനതക്ക് അപ്രാപ്യമാക്കുകയായിരിക്കും ഈ മേഖലയെ വിദേശ മൂലധനശക്തികള്‍ക്ക് അടിയറവക്കുന്നതിലൂടെ ചെയ്യുന്നത്. അതിനെതിരെ മത്സ്യതൊഴിലാളികളുടേയും മറ്റു വിശാല ജനവിഭാഗങ്ങളുടേയും ഐക്യനിര പടുത്തുയര്‍ത്തി ഈ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.