"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 26, ഞായറാഴ്‌ച

ഹിന്ദുമതത്തിലെ മനുഷ്യത്വ വിരുദ്ധത - ശശിക്കുട്ടന്‍ വാകത്താനംഹിന്ദുമതം എന്നൊരു മതം ഇന്ത്യയില്‍ നിലനിന്നിരുന്നില്ല. ആര്യമതമെന്നോ ബ്രാഹ്മണ മതമെന്നോ വൈദികമതമെന്നോ വിളിക്കേണ്ടതിനെയാണ് ചരിത്രകാരന്മാര്‍ തെറ്റായി ഹിന്ദുമത മെന്നു പ്രയോഗിച്ച് സവര്‍ണ്ണത്വത്തിന് അവര്‍ണരെ കൂട്ടിക്കൊടു ത്തത്. ഏതാണ്ട് 3500, 4000 വര്‍ഷം മുന്‍പ് മദ്ധ്യേഷ്യയില്‍നിന്നും വന്ന ആര്യന്മാരാ (ആര്യഭാഷ - സംസ്‌കൃതം സംസാരിക്കുന്നവരെ യാണ് ആര്യന്മാര്‍ എന്നു വിളിച്ചിരുന്നത്.) ണ് ലോകത്തെ വിടെയും ഇല്ലാത്ത ചാതുര്‍വര്‍ണ്ണ്യം ഇന്ത്യയില്‍ സ്ഥാപിച്ചെടു ത്തത്. ഹിന്ദുമതം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്നതിന്റെ തെളിവാണ് അതില്‍ നിലനില്‍ക്കുന്ന വര്‍ണ്ണ വ്യവസ്ഥയും ജാതീയതയും. ഇതിന്റെ സൈദ്ധാന്തിക രൂപം ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് തുടങ്ങുന്നത്. ഈ വര്‍ണ്ണ വ്യവസ്ഥയും ജാതീയതയും സ്ഥാപിച്ചെടുത്ത സ്മൃതി(നിയമം)യാണ് മനുസ്മൃതി. വര്‍ണ്ണവ്യവസ്ഥയില്‍ താഴെ നില്‍ക്കുന്നവരാണ് ശൂദ്രന്മാര്‍. ശൂദ്രന്മാര്‍ക്കു താഴെ അഞ്ചാമതൊരു വര്‍ണ്ണം ഇല്ലെന്നാണ് മനുസ്മൃതി പറയുന്നത്. 

''ബ്രാഹ്മക്ഷത്രിയവൈശ്യസ്ത്രയോ വര്‍ണാദ്വിജാതയഃ
ചതുര്‍ത്ഥ ഏക ജാതിസ്തു ശൂദ്രോനാസ്തിതു പഞ്ചമ'' 

ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന ജനവിഭാഗങ്ങളെ ഹിന്ദുമതം അംഗീകരിക്കുന്നില്ല. ശൂദ്രരെപോലും ത്രൈവര്‍ണ്ണികര്‍ (ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍) മനുഷ്യരായി അംഗീകരിച്ചി രുന്നില്ല. പണിചെയ്യുന്ന ശൂദ്രന് ശിഷ്ടം വരുന്ന ആഹാരവും പഴകിയ വസ്ത്രങ്ങളും ധാന്യങ്ങളുടെ പതിരും പഴകിയ വീട്ടുപകരണങ്ങളും കൊടുക്കണമെന്നാണ് മനുസ്മൃതി പറയുന്നത്. പണിചെയ്യുന്നവര്‍ക്ക് യാതൊരു സംരക്ഷണവും ചെയ്തുകൊടു ത്തിരുന്നില്ല. 

പ്രകല്‍പാതസ്യതൈര്‍വൃത്തിഃ സ്വകുടുംബാദ്യഥാര്‍ ഹതഃ
ശക്തിഞ്ചാവേക്ഷ്യദാക്ഷ്യം ച ഭൃത്യാനാം ച പരിഗ്രഹം
ഉച്ഛിഷ്ടമന്നം ദാതവ്യം ജീര്‍ണ്ണാനി വസനാനിച
പുലാ കാശ്ചൈര്‍ ധാന്യാനാം ജീര്‍ണ്ണാഗ്‌ചൈവ പരിച്ഛദം (മനു10 124)

കരകൗശലക്കാര്‍ക്കോ കലകള്‍ക്കോ പ്രോത്സാഹനം കൊടുത്തിരു ന്നില്ല. എന്നാല്‍ സവര്‍ണ്ണന് വേദപഠനത്തിന് ക്ഷേത്രങ്ങളില്‍ സൗകര്യം ഉണ്ടാക്കികൊടുത്തിരുന്നു. ഊട്ടുപുരകള്‍ നിര്‍മ്മിച്ച് സദ്യകള്‍ നമ്പൂതിരിമാര്‍ക്ക് കൊടുത്തിരുന്നു. ഇതിനുവേണ്ടി ക്ഷേത്രങ്ങളിലേക്ക് രാജാക്കന്മാര്‍ സ്വത്തു ദാനം ചെയ്തുകൊണ്ടി രുന്നു. തിരുവല്ല ചേപ്പേടില്‍ ബ്രാഹ്മണരെ ഊട്ടാന്‍വേണ്ടി 12634 കലം വിത്ത് വിതയ്ക്കുന്ന ഭൂമി ഉള്ളതായി പറയുന്നു. തൃക്കൊടിത്താനത്ത് 36 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു. തൃക്കാക്ക രയില്‍ 142 ഏക്കറും നെടുംപുറം തളിക്ഷേത്രത്തിന് 160 ഏക്കറും ഭൂമി ഉണ്ടായിരുന്നു . രാജ്യത്തെ ഉല്‍പാദനത്തിന്റെ സിംഹ ഭാഗവും ഇവരെ തീറ്റിപ്പോറ്റുന്നതിനാണ് ഉപയോഗിച്ചിരുന്നത്. പണിയെടുത്തിരുന്നവര്‍ പണ്ടു മുതല്‍ക്കേ പാപ്പരീകരിച്ചിരുന്നത് ഇത്തരം ഭരണ സംവിധാനത്തിലൂടെയായിരുന്നു. പത്മനാഭ സ്വാമിക്ഷേത്രത്തിലെ തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര സ്വത്തുക്കള്‍ അടക്കം ഇന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിലെ സ്വത്തുക്കള്‍ ഇത്തരത്തില്‍ ജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കിയതാണ്. ക്ഷേത്രങ്ങള്‍ കൊള്ളമുതല്‍ സംരക്ഷിക്കുന്ന സ്ഥലമായതിനാലാണ് യുദ്ധകാലങ്ങളില്‍ രാജാക്കന്മാര്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചത്. ക്രിസ്ത്വാബ്ദം ആദിശതകം മുതല്‍ ഗുപ്തരാജാക്കന്മാരുടെ കാലമായപ്പോഴേക്കും നമ്പൂതിരിമാരുടെ വാസം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. കേരളത്തില്‍ ജന്മി- നാടുവാഴിത്വത്തിന്റേതായ സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍ നമ്പൂതിരിമാര്‍ സുരക്ഷിതരായി. 

മധ്യകാലത്തോടുകൂടി ഇസ്ലാംമതം ഇന്ത്യയില്‍ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനു മുന്‍പുതന്നെ ജൂതന്മാരും ക്രിസ്ത്യാനികളും ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ മുഗളന്മാരുടെയും സുല്‍ത്താന്മാരുടെയും ഭരണത്തോടെയാണ് മുസ്ലീങ്ങള്‍ ശക്തരായിത്തീര്‍ന്നത്. ഇസ്ലാം പണ്ഡിതന്മാരായ സൂഫികളാണ് മതപ്രചരണം നടത്തിയിരുന്നത്. ഇതുവഴി മതപരിവര്‍ത്തനവും നടന്നുകൊണ്ടിരുന്നു. ഇന്ത്യയില്‍ നിലനിന്ന ബഹുദൈവ വിശ്വാസത്തിനും അദ്വൈത ദര്‍ശനത്തിനും ഇതു തിരിച്ചടിയായി. ബ്രാഹ്മണാധിപത്യത്തിനെതിരായ ബുദ്ധമത ദര്‍ശനങ്ങളുടെ തുടര്‍ച്ച എന്ന നിലയിലുള്ള സൂഫി ദര്‍ശനത്തിന്റെ കടന്നുവരവ് ഒരു വെല്ലുവിളിയായതും സവര്‍ണ്ണരുടെ മുസ്ലീം വിരോധത്തിനു മറ്റൊരു കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭക്തിപ്രസ്ഥാനം കടന്നു വരുന്നത്. സവര്‍ണ്ണാധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഭക്തിപ്രസ്ഥാനം ഉയര്‍ന്നു വരുന്നത്. 18-ാം നൂറ്റാണ്ടോടുകൂടി നിലവില്‍വന്ന പാശ്ചാത്യ മുതലാളിത്തംഇന്ത്യയുടെ സാമ്പത്തിക സാമൂഹ്യ ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ ജനാധിപത്യം, ദേശീയബോധം, മതനിരപേക്ഷത മുതലായവ പ്രചാരം നേടുകയും ചെയ്തതോടെ നവോത്ഥാന ചിന്തകള്‍ ഉയര്‍ന്നുവരികയുണ്ടായി.

മതാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ സൃഷ്ടിച്ച ഇന്ത്യയില്‍ ഭരണത്തില്‍ വന്നവര്‍ ആരും തന്നെ മതത്തിന്റെ മനുഷ്യത്വ വിരുദ്ധമായ സമീപനത്തെ എതിര്‍ക്കാനോ മതം ഭരണത്തില്‍ ഇടപെടുന്നത് തടയാനോ തയ്യാറായില്ല. മതേതരത്വത്തെ തെറ്റായി വ്യാഖ്യാനിച്ച് മതത്തിന് എവിടെയും ഇടപെടാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തു. അതിലൂടെ വളര്‍ന്നു വന്നത് വര്‍ഗ്ഗീയത യായിരുന്നു. വര്‍ഗ്ഗീയതയെ ചെറുക്കാന്‍ ഏക ഉപാധിയായ വര്‍ഗ്ഗ സമരത്തെ മുന്നോട്ടു കൊണ്ടുവരാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞതുമില്ല. 

മുകളില്‍ സൂചിപ്പിച്ചതുപോലെ വേദകാലം മുതല്‍ ഇവിടെ നടന്ന ഓരോ സംഘട്ടനങ്ങളും ഉള്ളവര്‍ ഇല്ലാത്തവരെ അടിച്ചമര്‍ത്താനും അവരുടെ അദ്ധ്വാനശക്തിയെ പിടിച്ചുവാങ്ങാനും നടത്തിയ ശ്രമങ്ങളായിരുന്നു ഇന്ത്യയില്‍ നടന്ന കലാപങ്ങള്‍ എല്ലാം തന്നെ. ഇതിനെ ജാതിയുടെയും വര്‍ണ്ണത്തിന്റെയും പേരിലാണ് പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇത്തരം സംഘട്ടന ങ്ങളില്‍ ഇവിടുത്തെ ഒരു സവര്‍ണ്ണന്‍ പോലും കൊലചെയ്യ പ്പെട്ടിരുന്നില്ല. യാതൊരു വിധത്തിലും ഭരണത്തിലെത്താന്‍ കഴിയാത്തവരും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കു ന്നതില്‍ പ്രത്യേക താല്‍പര്യങ്ങള്‍ ഇല്ലാത്തവരും അസംഘടി തരുമായി തെരുവില്‍ കഴിയുന്നവരും അതിനനുസരണമായും ജീവിക്കുന്നവരുമാണ് വര്‍ഗ്ഗീയ കലാപങ്ങളില്‍ കൊലചെയ്യ പ്പെടുന്നത്. അതിനാല്‍ ഇന്ത്യയില്‍ ജാതിക്കെതിരായ സമരം തന്നെയാണ് വര്‍ഗ്ഗസമരം. ഇതുകണ്ടെത്തിയ വ്യക്തിയായിരുന്നു അംബേദ്കര്‍. ജാതിനിര്‍മൂലധന പ്രസ്ഥാനവും തൊഴിലാളി സംഘടനകളും ഉണ്ടാക്കാന്‍ അംബേദ്കറെ പ്രേരിപ്പിച്ച ഘടകം ഇതായിരുന്നു. അംബേദ്ക്കറുടെ ഈ നിലപാടുകളെ കണ്ടെത്തു ന്നതിനും അംബേദ്ക്കറെ അംഗീകരിക്കുന്നതിനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയാതെ പോയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്നോട്ടു പോക്കിന്റെ പ്രധാന കാരണങ്ങളി ലൊന്നായിരുന്നു. 

ജാതിവ്യവസ്ഥ അതി ക്രൂരമായി നിലനിന്നിരുന്ന കേരളം മാറി ചിന്തിക്കുന്നത് നവോത്ഥാനത്തിന്റെ കാലത്തെ തുടര്‍ന്നാണ്. അതിന്റെ ഗുണഫലം അനുഭവിച്ചത് 1957 ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയാണ്. ഇ എം എസ് അധികാരത്തില്‍ വന്നതിനുശേഷം ആദ്യം നടത്തിയ പ്രസ്താവന ഇത്തരത്തിലാ യിരുന്നു. കോണ്‍ഗ്രസ് മന്ത്രിസഭകള്‍ നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസ് നയങ്ങള്‍ നടപ്പില്‍ വരുത്തലാണ്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പില്‍ വരുത്തലല്ല, കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ സമീപനമെന്ന് പ്രഖ്യാപിക്കപ്പെട്ടു (ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1920 - 1998 ഇ എം എസ് ചിന്താ പബ്ലിഷേഴ്‌സ്). കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പിലാക്കി യിട്ടുപോലും 1959 ല്‍ നടന്ന വിമോചന സമരം ഇവിടുത്തെ അധഃകൃത പിന്നോക്കവിഭാഗങ്ങളോടുള്ള വെല്ലുവിളിയായി ഉയര്‍ന്നു വന്നു. 1957 ല്‍ ഇ. എം. എസ്സിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നതും തത്ത്വത്തില്‍ അംഗീകരിച്ചതുമായ വിദ്യാഭ്യാസ ബില്ലിനും ഭൂനയ ബില്ലിനുമെതിരെ മന്ത്രിസഭയെ മറിച്ചിടാന്‍ കോണ്‍ഗ്രസ്സും ഇവിടുത്തെ സവര്‍ണ്ണ മത - ജാതികളും സി ഐ എ ഫണ്ടിന്റെ പിന്‍ബലത്തില്‍ കൂട്ടു ചേര്‍ന്നു നടത്തിയ വിമോചന സമരത്തില്‍ വിളിച്ച മുദ്രാവാക്യം 'തമ്പ്രാനെന്നു വിളിപ്പിക്കും, പാളേല്‍ കഞ്ഞി കുടിപ്പിക്കും' എന്നായിരുന്നു. നൂറ്റാണ്ടുകളായി പുലര്‍ത്തുന്ന മേധാവിത്വം ആധുനിക രാഷ്ട്രീയ സാമ്പത്തികരംഗത്തും സ്ഥാപിച്ചെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു സമ്പന്ന ജാതിവിഭാഗങ്ങള്‍. 1969 ല്‍ കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ വിമോചന സമരത്തില്‍ ഉള്‍പ്പെട്ടവരും മന്ത്രിസഭയില്‍ വന്നു. ഇതോടെ വന്ധ്യം കരണം ചെയ്തുപോയ പാര്‍ട്ടിക്ക് അധികാരഭ്രമ ത്തിനപ്പുറത്തേക്ക് പിന്നീടൊരിക്കലും ഒരിഞ്ചുപോലും ചലിക്കാന്‍ കഴിഞ്ഞില്ല.