"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 30, വ്യാഴാഴ്‌ച

'മേക് ഇന്‍ ഇന്ത്യ'യുടെ യഥാര്‍ത്ഥ ദൗത്യം തുറന്നുകാട്ടുന്ന റാഫേല്‍ ഉടമ്പടി


കോര്‍പ്പറേറ്റ് തോഴനായ മോദി അധികാരത്തിലെത്തിയതു മുതല്‍ കേട്ടുവരുന്ന മുദ്രാവാക്യമാണ് 'മേക് ഇന്‍ ഇന്ത്യ'. എന്നു വെച്ചാല്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ പിന്തുടര്‍ന്നു പോന്ന ഇറക്കുമതിയിലൂന്നുന്ന സമീപനം കയ്യൊഴിച്ച് എല്ലാം ആഭ്യന്തരമായി ഉല്പാദിപ്പിക്കുക. അതിനായി ബഹുരാഷ്ട്ര, നാടന്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് സര്‍വതന്ത്രസ്വാതന്ത്ര്യം അനുവദിക്കുക, ഇതിനായി പരിസ്ഥിതി നിയമങ്ങളും തൊഴില്‍ നിയമങ്ങളും കുത്തകള്‍ക്കനുകൂലമായി പൊളിച്ചെഴുതുക, അങ്ങനെ ഭാരത മാതാവിന്റെ അന്തസ്സ് ലോകമെങ്ങും ഉയര്‍ത്തിപ്പിടിക്കുക എന്നതായി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതിന്റെ ഭാഗമായി ബി.ജെ.പി. ബുദ്ധിജീവികള്‍ പ്രചരിപ്പിച്ചത് ഈ പരിപാടിയുടെ നേട്ടം പ്രതിരോധ മേഖലയിലാകും ഉടന്‍ പ്രത്യക്ഷപ്പെടുക എന്നതായിരുന്നു. അതായത് പതിനായിരക്കണക്കിനു കോടി രൂപയുടെ ആയുധ ഇടപാടുകളും അതിന്റെ ഭാഗമായ ആയിരക്കണക്കിനു കോടി രൂപയുടെ ആയുധക്കോഴയിടപാടുകളും അവസാനിക്കുമെന്നും രാജ്യത്തിനാവശ്യമുള്ള യുദ്ധോപകരണങ്ങളെല്ലാം രാജ്യത്തു തന്നെ ഉണ്ടാക്കുമെന്നും സംഘപരിവാറുകാര്‍ ഗീര്‍വാണം മുഴക്കി വരികയായിരുന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ബോഫോഴ്‌സ് ഇടപാടും ബി.ജെ.പി ഭരണകാലത്തു നടന്ന രണ്ടായിരത്തിലധികം കോടി രൂപയുടെ ശവപ്പെട്ടി കുംഭകോ ണവും മറ്റും പഴങ്കഥയാകുമെന്ന് സംഘികള്‍ പ്രചരിപ്പിച്ചു. 

എന്നാലിപ്പോഴിതാ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ സാക്ഷാല്‍ മോദി നേരിട്ട് കരാര്‍ ഒപ്പുവെച്ച റാഫേല്‍ യുദ്ധവിമാന ഉടമ്പടി വലിയ വിവാദമായിരിക്കുന്നു. ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട അവിഹിത ഇടപാടുകള്‍ വര്‍ദ്ധിതമാകുന്നുവെന്നു മാത്രമല്ല 'മേക്ക് ഇന്‍ ഇന്ത്യ' അഥവാ ഇന്ത്യയില്‍ നിര്‍മ്മിക്കു എന്ന മുദ്രാവാക്യം തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് സാമ്രാജ്യത്വ സേവ നടത്താനുള്ള പുകമറ മാത്രമാണെന്നും വ്യക്തമാക്കിയിരിക്കുന്നു. 24000 കോടി രൂപ ചെലവില്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ദസ്സാദ് എന്ന ഫ്രഞ്ചു കമ്പനിയില്‍ നിന്നും രാജ്യരക്ഷയെ മുന്‍നിര്‍ത്തി അടിയന്തിരമായി വാങ്ങാനാണ് ഉടമ്പടി. 1,20,000 കോടി രൂപ ചെലവില്‍ ആകെ 126 വിമാനങ്ങള്‍ വാങ്ങാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗം കൂടിയാണ് ഉടമ്പടി. മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായി യുദ്ധോപകരണങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുമെന്നു മേനി നടിക്കുന്ന മോദി ഒപ്പു വെച്ച ഈ ഉടമ്പടിയിലാകട്ടെ റാഫേലിന്റെ സാങ്കേതിക വിദ്യ ഉടനെയൊന്നും ഇന്ത്യക്കു കൈമാറാനുള്ള വ്യവസ്ഥ ഇല്ലെന്നു മാത്രമല്ല വിമാന നിര്‍മ്മാണം ഫ്രാന്‍സില്‍ തന്നെയാണു നടക്കാന്‍ പോകുന്നതും. 

ഇതിലേറെ ഗൗരവമുള്ളത് റാഫേല്‍ വിമാനത്തിന്റെ കാര്യക്ഷമതയും രാജ്യത്തിന്റേയും വിമാനം പറത്തുന്ന ജവാന്മാരുടെയും സുരക്ഷയും ആയി ബന്ധപ്പെട്ട വിഷയമാണ്. കാലഹരണപ്പെട്ട സാങ്കേതിക വിദ്യയിലും രൂപകല്പനയിലും അധിഷ്ഠിതവും കാര്യക്ഷമത ഇല്ലാത്തതു60 വര്‍ഷത്തിനുശേഷം മാത്രമെ ലാഭവിഹിതം കിട്ടൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കുന്ന തുകയില്‍ 1635 കോടി രൂപ അദാനിക്കുള്ള ഗ്രാന്റും വയബിലിറ്റി ഫണ്ടുമായിരിക്കും. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 817.8 കോടി രൂപയുടെ വയബിലിറ്റി ഫണ്ട് പദ്ധതി ലാഭത്തിലായാല്‍ 40 വര്‍ഷം കഴിയുമ്പോള്‍ അദാനി തിരിച്ചുനല്‍കുമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതു കണക്കുകളിലൂടെ മറികടക്കാന്‍ അദാനിക്കു കഴിയും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റാകട്ടെ തിരിച്ചുനല്‍കേണ്ടതുമില്ല. 'തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി' എന്നതുപോലെ, മുന്‍കാലത്തൊന്നും രംഗത്തില്ലാതിരുന്ന അദാനി സര്‍ക്കാര്‍ ഖജനാവില്‍നിന്നും സഹസ്രകോടികള്‍ അടിച്ചുമാറ്റിയും രാജ്യത്തിന്റെ തന്ത്ര പ്രധാനവും പരിസ്ഥിതിപ്രാധാന്യവുമുള്ളതുമായ മേഖലകള്‍ കൈവശപ്പെടുത്തിയും റോക്കറ്റ് വേഗത്തില്‍ തടിച്ചുകൊഴുക്കു ന്നതിന്റെ ഒരുദാഹരണം മാത്രമാണിത്.

മോദി-ജെയ്റ്റ്‌ലി ദ്വയം നേതൃത്വം കൊടുത്തുനടപ്പാക്കുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ വിഴിഞ്ഞവും കടന്നുവരുന്നത്. സ്വകാര്യ-പൊതു-പങ്കാളിത്ത(PPP)മെന്ന ലേബലില്‍ നടപ്പാക്കുന്ന ഈ പദ്ധതിയും ഇതര പിപിപി പദ്ധതികളെപോലെ, പൊതുഖജനാവിലെ ജനങ്ങളുടെ നികുതിപ്പണവും രാജ്യത്തിന്റെ പ്രകൃതിസമ്പത്തും കയ്യടക്കി സമ്പത്തു സമാഹരിക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ്. പൊതുപണവും വിഭവങ്ങളും ഉപയോഗിച്ച് പൂര്‍ത്തീകരിക്കുന്ന ഇത്തരം പദ്ധതികളുടെ ഉപയോക്താക്കളില്‍ നിന്നും ഉപയോഗച്ചെലവുകള്‍(user fees) എന്ന പേരില്‍ അമിത ചാര്‍ജ് ഈടാക്കി ലാഭം കൊയ്യാനും അതിന്റെ ഒരു ഭാഗം രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുമായി പങ്കുവെക്കാനും കോര്‍പ്പറേറ്റുകള്‍ ഇവിടെ തയ്യാറാവുന്നു. മോദി ഭരണത്തില്‍ ബഹുരാഷ്ട്രക്കുത്തകകളും കോര്‍പ്പറേറ്റുകളുമെല്ലാം അടിസ്ഥാന സൗകര്യനിര്‍മ്മാണമെന്ന പേരില്‍ കടന്നുവരുന്നതിന്റെ രഹസ്യം ഇതാണ്. ഇതു കൂടാതെ നിരവധി വര്‍ഷങ്ങളോളം നീങ്ങി നില്‍ക്കുന്ന നികുതിയിളവുകളും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും യാതൊരു ഈടുമില്ലാതെ പതിനായിര ക്കണക്കിനു രൂപയുടെ ഉദാരമായ വ്യവസ്ഥകളോടെയുള്ള വായ്പകളും കോര്‍പ്പറേറ്റുകള്‍ക്കു നല്‍കിവരുന്നു. ഇതിന്റെയെല്ലാം കമ്മീഷനുകള്‍ യഥാസമയം ഭരണകേന്ദ്രങ്ങളില്‍ എത്തുകയും ചെയ്യും. 

ഇപ്പോള്‍ പിപിപി അടിസ്ഥാനത്തില്‍ ലോകത്തേറ്റവുമധികം പദ്ധതികള്‍ നടപ്പാക്കപ്പെടുന്ന രാജ്യം ഇന്ത്യയാണെന്നു പറയാം. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയിട്ടുള്ള കണക്കുകള്‍ പ്രകാരം ഏകദേശം ആയിരത്തോളം പിപിപി പദ്ധതികള്‍ ഒരേ സമയം ആവിഷ്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തേറ്റവും വലിയ പിപിപി മാര്‍ക്കറ്റാണ് ഇന്ത്യ. ഇന്ത്യയുടെ മേല്‍ നടന്നുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് അധിനിവേശത്തിന്റെ സുഗമമായ മാര്‍ഗ്ഗമായി അപ്രകാരം പിപിപി മാറിയിരിക്കുന്നു. ഒരു ദശാബ്ദക്കാലത്തെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള മോദി ഭരണക്കാലത്ത് ഇത്തരം പദ്ധതികളിലൂടെ പ്രധാനപ്പെട്ട തുറമുഖങ്ങളും തീരദേശമേഖലകളും അദാനി കൈവശപ്പെടു ത്തിക്കഴിഞ്ഞു. കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തില്‍ മോദിയെ മാതൃകയാക്കുന്ന ഉമ്മന്‍ ചാണ്ടിയും അദാനിയുടെ വക്കാലത്തു മായി രംഗത്തുവന്നിരിക്കുന്നത് ഈ അര്‍ത്ഥത്തില്‍ നോക്കിക്കാ ണേണ്ടിയിരിക്കുന്നു.