"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 30, വ്യാഴാഴ്‌ച

മീനാകുമാരികമ്മീഷന്‍ റിപ്പോര്‍ട്ടും മത്സ്യമേഖലയും - ജയഘോഷ്


ഡോ. മീനാകുമാരി അദ്ധ്യക്ഷയായ ആഴക്കടല്‍ മത്സ്യബന്ധന നയത്തിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും സമഗ്രമായ പുനരവലോകനത്തിനുള്ള വിദഗ്ധ സമിതി (Expert Committy Constituted for Camparitensive Review of the DeepseaFishing Policy and Guidelines)കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഇന്ത്യയിലെ കോടിക്കണക്കിനു മത്സ്യത്തൊഴി ലാളികളെയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ്. 

ഇന്ത്യയുടെ തനതായ സാമ്പത്തിക മേഖലയിലെ (Exclusive Economic Zone)-കടലിനെ 200 മീറ്റര്‍ വരെ ആഴമുള്ള തീരമേഖല, 200 നും 500 നും മീറ്ററിനിടയിലുള്ള ആഴത്തിലുള്ള സ്പര്‍ശമേഖല( ആൗളളലൃദീില)), 500 മീറ്ററിനുമേല്‍ ആഴമുള്ള ആഴക്കടല്‍ മേഖല എന്നിങ്ങിനെ വേര്‍തിരിക്കുന്നതിനാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. ഇതില്‍ 200 മീറ്ററിനും 500 മീറ്ററിനും ഇടയിലുള്ള ബഫര്‍സോണില്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളെ നിരോധിക്കണമെന്നാണ് പ്രധാന ശുപാര്‍ശ. അതോടൊപ്പം വിദേശ മൂലധന ബന്ധമുള്ള മത്സ്യബന്ധന കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ മത്സ്യബന്ധനം നടത്താനുള്ള അനുമതിയും ശുപാര്‍ശചെയ്യപ്പെട്ടിരിക്കുന്നു.

കേന്ദ്രസര്‍ക്കാരാകട്ടെ മീനാകുമാരി കമ്മീഷനെതിരെ മത്സ്യ തൊഴിലാളികളില്‍നിന്നും മത്സ്യമേഖലയിലെ വിദഗ്ധരില്‍നിന്നും ഉയര്‍ന്നു വന്നിട്ടുള്ള പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും മറികടക്കാനുള്ള സൂത്രപ്പണി എന്ന നിലയില്‍ മീനാകുമാരി കമ്മീഷന്‍ ശുപാര്‍ശകള്‍ എന്നു പരാമര്‍ശിക്കാതെ അതിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള ഉത്തരവുകള്‍ ഇറക്കിക്കഴിഞ്ഞു. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക എന്ന മത്സ്യത്തൊഴികളുടെ ആവശ്യങ്ങളെ നിരാകരിക്കുന്നതിനായി തങ്ങള്‍ ആ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുത്തിട്ടില്ല എന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മോദി ഗവണ്‍മെന്റ്. യഥാര്‍ത്ഥത്തില്‍ മീനാകുമാരികമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കാള്‍ ഒരുപടികൂടി കടന്ന് വിദേശമത്സ്യബന്ധന കപ്പലുകളുടെ എണ്ണത്തില്‍പ്പോലും യാതൊരു നിയന്ത്രണവു മില്ലാതെ അനുവദിക്കുകയാണ് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇപ്രകാരം സമുദ്രമേഖലകൂടി വിദേശ മൂലധന ശക്തികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. 

ട്യൂണ(ചൂര)വര്‍ഗ്ഗത്തിലുള്ള മത്സ്യങ്ങള്‍ ധാരാളമായി ഇന്ത്യയുടെ സമുദ്രമേഖലയില്‍ ഉണ്ടെന്നും ഇവ പിടിക്കപ്പെടാതെ പോകുന്നതിനാല്‍ ഇന്ത്യക്കു വന്‍തോതില്‍ വിദേശ നാണ്യം നഷ്ടപ്പെടുന്നുവെന്നുമാണ് വിദേശ മത്സ്യബന്ധന കപ്പലുകളെ ഇന്ത്യന്‍ കടലില്‍ അനുവദിക്കുന്നതിനു പറയുന്ന ന്യായം. ഇതു പൂര്‍ണ്ണമായും തെറ്റാണെന്നു കണക്കുകള്‍ പറയുന്നു. ഇ ങ എഞക(കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനം) നല്‍കുന്നകണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ മത്സ്യബന്ധനം നടത്തുന്ന വിദേശകപ്പലുകള്‍ പിടിച്ച ട്യൂണയുടെ അളവ് വര്‍ഷത്തില്‍ 1900 ടണ്‍ ആണ്. എന്നാല്‍ കന്യാകുമാരി ജില്ലയിലെ തൂത്തുര്‍ ഗ്രാമത്തിലെ പരമ്പരാഗത മീന്‍പിടുത്തക്കാര്‍ വര്‍ഷത്തില്‍ 45,000 ട്യൂണവരെ പിടിച്ചിട്ടുണ്ട്. ഇതില്‍നിന്നുതന്നെ വിദേശകപ്പലുകളെ അനുവദിക്കുന്നതിനായി പറയുന്ന ന്യായം തെറ്റാണെന്നു കാണാം. 

മത്സ്യ ലഭ്യത കൂട്ടുവാന്‍ ലക്ഷ്യം പ്രഖ്യാപിച്ചാണ് മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 200 മീറ്ററിനും 500 മീറ്ററിനും ഇടയില്‍ ആഴമുള്ള കടലിനെ ബഫര്‍സോണായി കണക്കാക്കി മത്സ്യബന്ധന നിരോധന മേഖലയായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്തിരി ക്കുന്നത്. ഈ നിര്‍ദ്ദിഷ്ഠമേഖല വളരെ വളരെ വിശാലമാണ്. ഇത് ഇന്ത്യയുടെ കടലിലെ തനതു സാമ്പത്തികമേഖലയുടെ 10 ശതമാനം വരും. ഇത്ര വിശാലമായ മേഖലയില്‍ നിരീക്ഷണം നടത്തുന്നതിനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ ഉള്ള സംവിധാനങ്ങള്‍ രാജ്യത്തിനില്ല. ഫലത്തില്‍ ഇന്ത്യന്‍ മത്സ്യത്തൊ ഴിലാളികളെ കരയില്‍നിന്നുതന്നെ തടയുമ്പോള്‍ വിദേശ കപ്പലുകളുടെ തേര്‍വാഴ്ചയായിരിക്കും ഇന്ത്യന്‍ കടലില്‍ നടക്കുക. 60 കിലോമീറ്ററില്‍ അധികം നീളമുള്ള വലകള്‍ ഉപയോഗിക്കുന്ന വിദേശ മത്സ്യബന്ധന കപ്പലുകളെ അനുവദിക്കു ന്നതിലൂടെ ഇന്ത്യയുടെ മത്സ്യ സമ്പത്ത് പൂര്‍ണ്ണമായും വിദേശ മൂലധനശക്തികളുടെ കൈകളിലായിരിക്കും എത്തിച്ചേരുക

മത്സ്യസമ്പത്തു സംരക്ഷിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് പ്രത്യേ സമുദ്ര ജൈവ വ്യസ്ഥ (Exclusive  Marine Eco System) യുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇതിനു വിരുദ്ധമായ ബഫര്‍സോണ്‍ തിരിക്കല്‍ തികച്ചും അശാസ്ത്രീയമാണ്. 

ലോക സമുദ്രങ്ങളിലെ ഫിഷിങ്ങ് ഗ്രൗണ്ടുകള്‍ എന്നറിയപ്പെടുന്ന വന്‍തോതില്‍ മത്സ്യം ലഭ്യമാകുന്ന മേഖലകള്‍ പ്രതിവര്‍ഷം ശോഷിച്ചു വരികയാണ്. ആഗോള താപനം, വ്യാവസായിക മലിനീകരണം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വന്‍തോതില്‍ ജലത്തില്‍ ലയിക്കുന്നത്, അമിതമായ മത്സ്യബന്ധനം എന്നിവ മൂലമാണ് ഈ ശോഷണം സംഭവിക്കുന്നത്. യൂറോപ്പിലെ ഫിഷിങ്ങ് ഗ്രൗണ്ടുകള്‍ വന്‍തോതില്‍ ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. അവിടെ പല ഇനം മത്സ്യങ്ങളുടെയും ഓരോ വര്‍ഷവും ലഭിക്കുന്ന അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് മത്സ്യബന്ധനരംഗത്ത് മുതല്‍ മുടക്കിയിട്ടുള്ള മൂലധനശക്തികളം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ ഇനിയും നശിച്ചിട്ടില്ലാത്ത ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുള്ള ഫിഷിങ്ങ് ഗ്രൗണ്ട്‌മേഖലകള്‍ ചൂഷണം ചെയ്യേണ്ടത് വിദേശ മൂലധന ശക്തികള്‍ക്ക് ആവശ്യമായിവന്നിരിക്കുകയാണ്. ഇന്ത്യയുടെ തനതു സാമ്പത്തികമേഖലയില്‍വരുന്ന ഈ ഫിഷിങ്ങ ്ഗ്രൗണ്ടുകള്‍ മറ്റുമേഖലകള്‍ എന്നതുപോലെ വിദേശമൂലധന ശക്തികള്‍ക്ക് അടിയറവക്കുന്നതിനാണ് നരേന്ദ്രമോദിയുടെ രാജ്യദ്രോഹസര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മത്സ്യാഹാരം വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ജന്തുപ്രോട്ടീന്‍ ( Animal Protein)ലഭ്യമാക്കുന്ന മത്സ്യം ഇന്ത്യന്‍ ജനതക്ക് അപ്രാപ്യമാക്കുക യായിരിക്കും ഈ മേഖലയെ വിദേശ മൂലധനശക്തികള്‍ക്ക് അടിയറവക്കുന്നതിലൂടെ ചെയ്യുന്നത്. അതിനെതിരെ മത്സ്യതൊഴി ലാളികളുടേയും മറ്റു വിശാല ജനവിഭാഗങ്ങളുടേയും ഐക്യനിര പടുത്തുയര്‍ത്തി ഈ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.