"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 26, ഞായറാഴ്‌ച

സമാന്തര ആത്മീയതയുടെ ആവശ്യകത - സജി വള്ളോത്യാമല'Even through i was born in hindu Religion. I will not die in the hindu religion' 

ഡോ. അംബേദ്ക്കര്‍ 1935-ല്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനമാണ് ഇത്. ഇന്‍ഡ്യയിലെ അടിസ്ഥാനവര്‍ഗ്ഗവിമോചന പോരാട്ടങ്ങള്‍ക്ക് ആത്മീയത ഒരു വലിയ ഘടകമാണ് എന്നു ലോകത്തോടു വിളിച്ചു പറയുകയാണ് അദ്ദേഹം. 19 നൂറ്റാ ണ്ടിന്റെ മധ്യകാലഘട്ടത്തില്‍ ഗോബിനോ (Gobinew) യൂറോപ്പിലെ തകര്‍ന്നു കൊണ്ടിരിക്കുന്ന കുലീന പ്രഭുത്വത്തെ ഉദ്ധരിക്കുന്ന തിനായി മറ്റുവംശങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന, സംസ്‌കാ രങ്ങളുടെ സൃഷ്ടിയ്ക്കും വ്യാപനത്തിനും കാരണക്കാരായ, വിശിഷ്ടവംശ മേല്‍മയുള്ള ആര്യന്‍ എന്ന സങ്കല്പവുമായി ബന്ധപ്പെടുത്തി രചിക്കപ്പെട്ട ഗ്രന്ഥം യൂറോപ്പിലാകമാനം പ്രത്യേകിച്ച് ജര്‍മ്മിനി യിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി . ആദ്യകാല ഇന്‍ഡ്യന്‍ ചരിത്രമെന്നു പറയപ്പെടുന്നത്. യൂറോപ്യന്‍ ധാരണകളെപകര്‍ത്തുന്നതിനുള്ള മേഖലയാക്കി മാറ്റിയ എഡ്‌വേര്‍ഡ് സെയ്ദ് തുടങ്ങിയവരുടെ പൗരസ്ത്യ പഠനങ്ങളുടെ സ്വഭാവം ഈ വിധമായിരുന്നു. വേദങ്ങളെക്കുറിച്ച് ആധികാരിക പഠനം നടത്തിക്കൊണ്ടിരുന്ന മാക്‌സ്മുള്ളര്‍ ശ്രേഷ്ഠ ആര്യവംശം മേന്മകുറഞ്ഞ തദ്ദേശിയ ജനതയെ കീഴിപ്പെടുത്തിയെന്ന തത്ത്വം ആത്മീയതയുടെ അംശവുമായി ബന്ധപ്പെടുത്തി അവതരി പ്പിച്ചപ്പോള്‍ ചരിത്രപഠനം തന്നെ ഇവിടെ വഴിതെറ്റി. തദ്ദേശീയ ചരിത്രകാരന്‍മാരായ കേശവ ചന്ദ്രസേനന്‍ അതുകൊണ്ടാണ് ബ്രിട്ടീഷ് ആഗമനത്തെ പിരിഞ്ഞുപോയ മച്ചുനന്‍മാരുടെ പുനര്‍ ആഗമനമായിരുന്നെന്ന് അഭിപ്രായപ്പെട്ടത്. മോട്ടിമര്‍ വിലര്‍ (Mortimer Wheeler) സൈന്ധവനഗരങ്ങള്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്ത്വം അതുകൊണ്ടാണ് ഇന്ദ്രനില്‍ ആരോപിക്കുന്നത് എന്നാല്‍ തകര്‍ച്ചയുടെ കാരണമെന്നു പറയുന്നത് ഏകമാത്രമല്ല. പലഘട്ടങ്ങളായുള്ള അധിനിവേശമാണ് എങ്കിലും ആത്മീയത ഇതില്‍ ഒരു വലിയ ഘടകമാണ് എന്നുളളതാണ് ശരി. ഇതു മനസ്സിലാക്കിയതു കൊണ്ടാണ് ഡോ. അംബേദ്ക്കര്‍ 1956 - ഒക്‌ടോബര്‍ 14 ന് മൂന്നു ലക്ഷത്തോളം അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധനൊഴിച്ച് മറ്റെല്ലാ മതസ്ഥാപകരും മോഷദാതാക്കളാണെന്നും തങ്ങള്‍ക്കു തെറ്റുപറ്റുകയില്ലെന്നും അവകാശപ്പെട്ടപ്പോള്‍ ബുദ്ധനാകട്ടെ താനൊരു മാര്‍ഗ്ഗദര്‍ശിമാത്ര മാണെന്നും അതില്‍ കവിഞ്ഞൊന്നുമല്ലെന്നുമാണ് പ്രഖ്യാപിച്ചത്. ബുദ്ധമതം സദാചാരം മാത്രമാണ് ബുദ്ധമതം സമത്ത്വത്തിനു വേണ്ടി നിലകൊള്ളുന്ന മതമാണ് എന്നും ഡോ. അംബേദ്ക്കര്‍ വിലയിരുത്തി. 

ലോകത്തിലെ ഏതു ജനതയുടെയും ചരിത്രം പഠിച്ചു നോക്കു മ്പോള്‍ സാമൂഹിക, രാഷ്ട്രീയ, മതപരമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രം ഒളിഞ്ഞിരിക്കുന്നതായി മനസ്സിലാക്കാം. ഇവയൊക്കെ തന്നെ മതമായോ മതത്തോടു ചേര്‍ന്നു നിലനില്‍ക്കുന്നതായോ നമുക്കു മനസ്സിലാക്കാം. ചര്‍വ്വാകന്‍, ബുദ്ധന്‍, കുണബി ഏകനാഥ്, കബീര്‍, തുക്കറാം ഇളങ്കോവടികള്‍, മീര, നാനാക്ക്, തിരുവള്ളരടക്കമുള്ള ഒരു വലിയ ചിന്താമണ്ഡലം ഇന്‍ഡ്യയിലുടനീളം തദ്ദേശവാസി കളില്‍ രാഷ്ടസാമൂഹിക അതിജീവന നിര്‍മ്മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിടുന്നതിന് ശ്രമിക്കുകയും ജനാധിപത്യം നന്‍മ, പരസ്പരസഹായം, കരുണ, മൈത്രി, നീതിദാനം തുടങ്ങിയ മൂല്യങ്ങളെ പ്രചരിപ്പിക്കുന്നിതിനും ശ്രമിച്ചിട്ടുണ്ട്. ആധുനിക ദാര്‍ശനിക പരിവര്‍ത്തന പ്രവര്‍ത്തനങ്ങളുടെ നേതൃത്വനിരയില്‍ ബര്‍സാമുണ്ട, തലയ്ക്കല്‍ ചന്തു, ഫൂലെ, സാഹു അയോദിദാസ്, രെട്ടിമലെ ശ്രീനിവാസന്‍, പണ്ഡിറ്റ് കറുപ്പന്‍, ശ്യാം സുന്ദര്‍, നാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, പൊയ്കയില്‍ ശ്രീ.കുമാരഗുരുദേവന്‍, ജോണ്‍ ജോസഫ് പാമ്പാടി, അയ്യന്‍കാളി, അംബേദ്ക്കര്‍, കറുമ്പന്‍ ദൈവത്താന്‍, വെള്ളിയക്കര ചോതി, കാവരികുളം കണ്ഠന്‍കുമാരന്‍, ഗുരുക്കന്‍മാരുടെ ഗുരുവായിരുന്ന തൈക്കാട്ടു അയ്യാസ്വാമി അടക്കമുള്ള മഹാരഥാന്‍മാരുടെ പ്രവര്‍ത്തനങ്ങളും നാമോര്‍ക്കേണ്ടതാണ്. എന്നാല്‍ നാം മനസ്സിലാക്കേണ്ടുന്ന വസ്തുത ഇവിടെ നിലനില്‍ക്കപ്പെടുന്ന വ്യവസ്ഥിതി രണ്ടു ഇസങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് എന്നുള്ളതാണ്. ബ്രാഹ്മണി്‌സത്തിലുന്നിയുള്ള സവര്‍ണ്ണ പ്രത്യേയശാസ്ത്രവും നിലനില്‍പ്പിനായുള്ള ആദി ജനതയുടെ ദലിതിസവും. ഇന്‍ഡ്യയിലെ എല്ലാ മതങ്ങളും രാഷ്ട്രീയപ്രസ്ഥാ നങ്ങളും സാമുദായിക പ്രവര്‍ത്തനങ്ങളും ഇവയിലെതിനെയെ ങ്കിലും അടിസ്ഥാനമാക്കിയാണ് ചമയ്ക്കപ്പെട്ടത്.

'തോട്ടിപ്പണി ഒരു പുണ്യകര്‍മ്മമാണ് ആ പുണ്യകര്‍മ്മത്തില്‍നിന്ന് ഹരിജനങ്ങള്‍ വഴിതെറ്റി മന്ത്രിയും വ്യവസായിയും മറ്റുമായി പാപത്തില്‍ പതിക്കാതിരിക്കുന്നതിനാണ് ഗാന്ധി ശ്രമിച്ചത്. 'ഒരു ഷുരകനോ, ചെരിപ്പുകുത്തിയോ കോളേജ് വിദ്യാഭ്യാസത്തിനു പോയാല്‍ അയാള്‍ തന്റെ തൊഴില്‍ ഉപേക്ഷിക്കുവാന്‍ പാടില്ല''.

( M.K.Gandhi -1921April-27, YoungIndia)
( M.K.Gandhi-1935-June-26 -Harijan)

എന്നു പറയുന്നതിന്റെ കാരണം ഗാന്ധിയുടെ ഇസമെന്നറിയ പ്പെടുന്നതിന്റെ അടിസ്ഥാനം വര്‍ണ്ണവ്യവസ്ഥയിലധിഷ്ഠിതമായ ആര്യ ഹിന്ദുത്ത്വമാണ്.

'കേരളത്തിനു മാത്രമല്ല ഇന്ത്യയ്ക്കാകെ തന്നെ ആര്യബ്രാഹ്മണരില്‍ നിന്നുകിട്ടിയ വലിയ യൊരു സംഭാവനയാണ് ജാതി '.

( ഇ. എം. എസ്. കേരളം മലയാളികളുടെ മാതൃഭൂമി പേജ് -51)

' പെരുമാള്‍ ഭരണക്കാലത്തും അതിന്റെ അവസാന കാലഘട്ടത്തി ലുമായി ജാതി, ജന്‍മി, നാടുവാഴി, മേധാവിത്ത്വം നിലവില്‍വന്നു. കേരളത്തിലെ സമൂഹത്തെയും സംസ്‌ക്കാരത്തെയും വളര്‍ത്തു വാന്‍ ഇതു വളരെ സഹായിച്ചു. ഈ ജാതി വ്യവസ്ഥയുടെ കീഴിലാണ് മലയാളികള്‍ സ്വന്തം വ്യക്തിത്ത്വമുള്ള ജനതയായി രൂപം പ്രാപിച്ചത്.

( ഇ. എം. എസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ജ276)
'ഇന്‍ഡ്യക്കാരായ നമ്മുക്ക് അഭിമാനകരമായ ഈ സംസ്‌ക്കാരം രൂപപ്പെടുത്തിയവരെ 'ആര്യന്‍മാര്‍ ' എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. ജാതി സമ്പ്രാദായം അന്ന് ഉളവായിരുന്നില്ലെങ്കില്‍ ഇന്നത്തെ മലയാളികളുടെ അഭിമാനപത്രമായ കേരളസംസ്‌ക്കാരം ഉയരുമായിരുന്നില്ല ' 

( ഇ. എം. എസ്. വേദങ്ങളുടെ നാട് P8)

തുടങ്ങിയ ഇ. എം. എസിന്റെ വിവാദപരമായുള്ള ചരിത്രപഠ നങ്ങള്‍ ഫ്യൂഡല്‍ കാഴ്ച്ചപ്പാടില്‍ സമൂഹത്തെ നോക്കിക്കണ്ട ആര്യബ്രാഹ്മണനായിരുന്നു അദ്ദേഹമെന്നു നമ്മുക്കു മനസ്സിലാക്കാം. മുകളില്‍ പറഞ്ഞ രണ്ടുപേരും ഇന്‍ഡ്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇസങ്ങളെ സൃഷ്ടിക്കുന്നതില്‍ പിതൃസ്ഥാനീയരും ഇവരുടെ നിലപാടുകളെ തള്ളിപ്പറയുന്നതിന് ഈ രാഷ്ട്രീയ രപാര്‍ട്ടികള്‍ ഒരു കാലത്തും മുതിര്‍ന്നിട്ടില്ല എന്നും നാമോര്‍ക്കേ ണ്ടുന്ന വസ്തുതയാണ്. ഇവര്‍ക്കു മതമുള്ളതുപോലെ ഇവരുടെ ഇസങ്ങള്‍ക്കും, വര്‍ണ്ണവ്യവസ്ഥയുടെതായ ഒരു മതമുണ്ട്. കേരള ത്തിലെ ദലിത് മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമുദായസംഘടന കളുടെ പ്രവര്‍ത്തന മേഖലആകെ പരിശോധിക്കപ്പെടുക യാണെങ്കില്‍ അവ അടിസ്ഥാനമാക്കപ്പെടുന്നത് വര്‍ണ്ണാധിഷ്ഠിത സമുദായമല്ലെങ്കിലും ബ്രാഹ്മണിസം അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടുകളിലാണ് അവ പ്രവര്‍ത്തിക്കുന്നത്. പൊതുവായി ഞങ്ങള്‍ ഹിന്ദുക്കള്‍ എന്നു പറയാനാണ് അവര്‍ ഇഷ്ടപ്പെടാറ്. ഇന്‍ഡ്യയുടെ ആത്മീയ മണ്ഡലത്തില്‍ ബ്രാഹ്മണിസത്തിനു സമാന്തരമായി രോഗം, ദാരിദ്രം, ദു:ഖം, മരണം, തുടങ്ങിയവയുടെ ആത്മീയ പരിഹാരം ( Domestic Parallel Spiritual Zone) ഫലപ്രദമായി വിശകലനം ചെയ്തത് ബുദ്ധനും, ബുദ്ധിസവുമാണ്. കേരളത്തിലെ നവോത്ഥന പ്രസ്ഥാനങ്ങളില്‍ ശ്രീ. നാരായണഗുരു ദേവന്‍ അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠയിലുടെ പൗരോഹിത്വ ബ്രാഹ്മണ വ്യവസ്ഥയ്ക്കു നേരെ വ്യക്തമായൊരു സന്ദേശം നല്‍കിയെങ്കിലും ആ സമുദായം ഹിന്ദു എന്ന ലേബലില്‍ വര്‍ണ്ണ വ്യവസ്ഥയിലധിഷ്ഠിതമായ ആര്യഹിന്ദുത്ത്വത്തില്‍ നില്‍ക്കുവാനാ ണ് ഇഷ്ടപ്പെടുന്നത്. ആധുനിക നവോത്ഥാനനായകരില്‍ ഒട്ടുമി ക്കവരും തങ്ങളുടെ അടിസ്ഥാനപമായുള്ള മതം ആര്യഹിന്ദുത്ത്വ മെന്നുതെറ്റിദ്ധരിക്ക പ്പെട്ടോ ആത്മീയതയുടെ ആവശ്യകതയെ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതിന്റെയോ ഫലമായി അവര്‍ തുടങ്ങിവച്ച പ്രസ്ഥാനങ്ങളെല്ലാം തന്നെ നാമാവശേഷ മാവുകയോ, ചിതറിപ്പോവുകയോ ചെയ്യുന്നതാണ് കണ്ടുവരുന്നത്. എന്നാല്‍ എടുത്തുപറയേണ്ടുന്നതും പ്രത്യാശ നല്‍ക്കുന്നതുമായ വസ്തുത. 1910 ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് നാമകരണം ചെയ്യപ്പെട്ട പൊയ്ക കുട്ടം എന്നറിയപ്പെടുന്ന പൊയ്കകയില്‍ ശ്രീ. കുമാരഗുരുദേവനാല്‍ സ്ഥാപിതമായ പ്രത്യക്ഷ രക്ഷാദൈവസഭയും പ്ലാന്‍ കെട്ടിടവും (രക്ഷാസങ്കേ തവും) എന്ന സമാന്തര ആത്മീയമേഖലയാണ്. ഇവയെക്കുറിച്ചു ള്ള ആധികാരമായുള്ള പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതായുണ്ട്. ക്രിസ്തുമതത്തിലെ പുത്തനെരുശലേംപോലെ, ഇസ്ലാം, ഹിന്ദുമത തുടങ്ങിയ ലോകമതങ്ങള്‍ ദാര്‍ശനികലക്ഷ്യങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ആദിയര്‍ജനതയുടെ നിഴലും പൊരുളുമായു ള്ള രക്ഷാ സങ്കേതത്തിന്റെ (പ്ലാന്‍ കെട്ടിടം) നിര്‍മ്മിതി വലിയ ലക്ഷ്യം നമുക്കു തരുന്നു.