"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 17, വെള്ളിയാഴ്‌ച

ജെ. എന്‍. യു വിനു മേലുള്ള സംഘപരിവാര്‍ കടന്നാക്രമണം


ഹൈദ്രാബാദ് സര്‍വകലാശാലയിലെ രോഹിത് വെമൂലയുടെ മരണത്തിനു കാരണക്കാരായ ആര്‍ എസ് എസ് പരിവാറും അതു നയിക്കുന്ന മോദി സര്‍ക്കാരും ഇന്ത്യയിലെ മഹാഭൂരി പക്ഷം വരുന്ന ദളിതരും മര്‍ദ്ദിതരും അവര്‍ണരുമടങ്ങുന്ന സാധാരണ ജനങ്ങളുടെ ശത്രുപക്ഷത്താണെന്ന് തുറന്നു കാട്ടപ്പെട്ട പശ്ചാത്തലത്തില്‍ ദേശസ്‌നേഹത്തിന്റെ കൊടിക്കൂറയുമായി മുഖം രക്ഷിക്കാന്‍ ഇവര്‍ നടത്തുന്ന ഭ്രാന്തന്‍ നീക്കങ്ങളാണ് ഇപ്പോള്‍ ജെ. എന്‍. യു സംഭവ വികാസങ്ങളിലേക്കെത്തി ച്ചിരിക്കുന്നത്. തങ്ങള്‍ താലോലിക്കുന്ന മ്ലേച്ഛമായ ചാതുര്‍വര്‍ണ്യ ബ്രാഹ്മണ്യത്തിന് ഹൈദരാബാദിലും പൂനെയിലും ചെന്നൈയിലു മടക്കം ഉന്നത ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാ ലകളിലും പ്രബുദ്ധരായ അക്കാദമിക് സമൂഹത്തില്‍ നിന്നു കിട്ടിക്കഴിഞ്ഞ മുഖമടച്ചുള്ള പ്രഹരണങ്ങള്‍ക്ക് മുമ്പേതന്നെ ടാര്‍ജറ്റ് ചെയ്തിരുന്ന ജെ. എന്‍. യുവില്‍ ഇടപെട്ടുകൊണ്ട് മറുപടി നല്‍കാന്‍ നടത്തിയ നീക്കങ്ങള്‍ സംഘികളെയും മോദി ഭരണത്തെയും കൂടുതല്‍ കുഴപ്പങ്ങളില്‍ ചാടിച്ചിരിക്കുന്നു. മാനവശേഷി മന്ത്രിയായ സ്മൃതി ഇറാനിയെ ഉപയോഗിച്ചു കൊണ്ടാണ് മുമ്പു കാമ്പസുകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിച്ചതെങ്കില്‍, ഇപ്പോള്‍ മോദി മന്ത്രി സഭയിലെ മുന്‍നിരക്കാ രനും മുന്‍ ബിജെപി പ്രസിഡന്റുമായിരുന്ന ആഭ്യന്തര മന്ത്രി രങ്കനാഥ് സിങ്ങിനെ മുന്നില്‍ നിര്‍ത്തി ഗീബല്‍സിയന്‍ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടും ജര്‍മ്മനിയിലും ഇറ്റലിയിലും 1920 കളിലും 30 കളിലും പ്രകടമായിരുന്നപോലെ മാധ്യമ - നിയമ - പോലീസ് മേഖലകളിലെ ഫാസിസ്റ്റു ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധന്മാരെയും കയറൂരി വിട്ടുകൊണ്ടും സര്‍വോപരി ഭരണകൂടത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുമാണ് ജെ. എന്‍. യു വിനെ തകര്‍ക്കുകയോ വരുതിയിലാക്കുകയോ ചെയ്യാന്‍ നീക്കങ്ങള്‍ നടത്തുന്നത്. 

ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥകാലത്ത് പ്രവേശനം അസാധ്യമായിരുന്ന ജെ. എന്‍. യുവിനെ ദേശവിരുദ്ധരുടെ കൂടാരമായി ആര്‍. എസ്. എസ് ചിത്രീകരിച്ചുവരുന്നതോടൊപ്പം അത് അടച്ചുപൂട്ടണമെന്ന അഭിപ്രായവുമായി തീവ്രഹിന്ദുത്വവാദി കളായ സുബ്രഹ്മണ്യസ്വാമിയെ പോലുള്ളവര്‍ രംഗത്തുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന ദേശസ്‌നേഹത്തിന്റെ ചാമ്പ്യന്മാരായി സര്‍വകലാശാലകളുടെ അക്കാദമിക് സ്വയംഭരണത്തിന്മേല്‍ കുതിരകേറുന്ന സംഘികള്‍ കൊളോണിയല്‍ കാലത്തും അധികാരകൈമാറ്റത്തിനു ശേഷമുള്ള പുത്തന്‍ കൊളോണിയല്‍ കാലത്തും സാമ്രാജ്യത്വ - കോര്‍പ്പറേറ്റ് മൂലധനത്തിന് രാജ്യത്തെ ഒറ്റുകൊടുത്തു പോരുന്ന ചരിത്രത്തിനാണ് അവകാശികള്‍. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയും ദേശീയപതാകയ്ക്കു പകരം കാവിക്കൊടിയും പ്രതിഷ്ഠിക്കണമെന്നു വാദിച്ചു പോന്നതിന്റെ തുടര്‍ച്ചയായി രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സെയുടെ നാമത്തില്‍ ക്ഷേത്രം പണിതു നടക്കുന്ന യഥാര്‍ത്ഥ രാജ്യദ്രോഹികളായ ഇക്കൂട്ടര്‍ നിയമപരമായി ഒരു തരത്തിലും നീതീകരിക്കാനാവാത്ത 'ഭരണകൂടകൊലപാതക' മെന്നു വിശേഷിപ്പിക്കപ്പെടുന്ന അഫ്‌സല്‍ഗുരു വധത്തെ അനുസ്മരിച്ചതി ന്റെ പേരില്‍ ദേശീയ വാദികള്‍ക്കെതിരെ കൊളോണിയല്‍ ശക്തികള്‍ പ്രയോഗിച്ച അതേ ഭീകര കരിനിയമം ഇന്നു പ്രയോഗിക്കുന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും നിരോധിച്ച വധശിക്ഷക്കെതി രെയും അയല്‍രാജ്യങ്ങളുടെ മേല്‍ കടന്നുകയറുന്ന സങ്കുചിത ദേശസ്‌നേഹത്തിനെതിരെയും ഇന്ത്യയിലെ വിവിധ ദേശീയതക ളുടെ സ്വയം നിര്‍ണയത്തെ സംബന്ധിച്ചും മറ്റും മാത്രമല്ല മറിച്ച്ജാതി വ്യവസ്ഥക്കെതിരെയും രാജ്യത്തിന്റെ സമസ്ത മേഖലകളും വിദേശ കോര്‍പ്പറേറ്റ് മൂലധനത്തിന് തീറെഴുതുന്നതി നെതിരെയും സ്ത്രീകള്‍ക്കും മര്‍ദ്ദിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും മേലുള്ള തീവ്ര വലതു കടന്നാക്രമണങ്ങള്‍ക്കെതിരെയും മറ്റുമാണ് ഇന്ന് ജെഎന്‍യുപോലുള്ള കാമ്പസുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 

ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെയെന്നപോലെ, വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ യാന്ത്രിക നിലപാടുകളെ കൂടി തുറന്നുകാട്ടു ന്ന ഇത്തരം സംവാദങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത് മുന്‍കാലത്തേതുപോലെ മധ്യ ഉപരിവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നു വരുന്നവരല്ല. മറിച്ച് രോഹിത് വെമൂലയെയും കനയ്യ കുമാറിനെയും പോലുള്ള ദളിത് - ദരിദ്ര പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഉശിരരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളുമാണ്. കോര്‍പ്പറേറ്റ് ഫാസിസത്തിന്റെ നാനാരൂപങ്ങള്‍ക്കുമെതിരെ ഇപ്രകാരമുയര്‍ന്നുവരുന്ന ചെറുത്തുനില്പുകള്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് - സവര്‍ണ്ണകോട്ടകളെ തച്ചുതകര്‍ക്കുമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് കേവലഭൂരിപക്ഷമുണ്ടായിട്ടും ഭരണത്തിന്റെ സുസ്ഥിരതയില്‍ മോദിക്കുതന്നെ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നത്. എന്നാലതേ സമയം, ദേശസ്‌നേഹി കളും ദേശവിരുദ്ധരും എന്ന ദ്വന്ദങ്ങളായി പരസ്പരം അവകാശ പ്പെട്ടും ആരോപിച്ചും നടക്കുന്ന ചര്‍ച്ചകള്‍ രാജ്യത്തെ മര്‍ദ്ദിത ജനകോടികള്‍ അഭിമൂഖീകരിക്കുന്ന കേന്ദ്രവിഷയങ്ങളെ തമസ്‌കരിക്കുകകൂടി ചെയ്യുന്നുണ്ട്. കോര്‍പ്പറേറ്റ് മൂലധന വ്യവസ്ഥയെയും ജാതിവ്യവസ്ഥയെയും എല്ലാ പിന്തിരിപ്പന്‍ ശക്തികളെയും തച്ചു തകര്‍ത്ത് ജനാധിപത്യവും ജനപക്ഷവികസ നവും ഉറപ്പാക്കുന്ന ദിശയില്‍ രാഷ്ട്രീയ പോരാട്ടങ്ങളായി കാമ്പസുകളിലെ ചെറുത്തു നില്പുകള്‍ വളര്‍ന്നു വരുന്ന വിധം പുരോഗമന ജനാധിപത്യ ശക്തികളുടെ ഇടപെടല്‍ ഊര്‍ജ്ജിതമാ കേണ്ട സന്ദര്‍ഭമാണിത്.