"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 19, ഞായറാഴ്‌ച

കര്‍ക്കിടക ക്കഞ്ഞി: മരുന്നുകളും തയാറാക്കുന്ന വിധവും - തങ്കമ്മ വിളവുകുന്നില്‍


2010 ല്‍ ഐക്യരാഷ്ട്രസഭ ജൈവവൈവിധ്യ വര്‍ഷമായി ആചരിച്ചു. ജൈവവൈവിധ്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനും അവയെ ഉപയോഗിക്കുവാനും സംരക്ഷിക്കുവാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ രംഗത്ത് പഠനം നടത്തിയത്.

21 കൂട്ടം മരുന്നുകളുടെ സമാഹാരമാണ് മരുന്നുകഞ്ഞിയുടെ കണക്ക്. അവയില്‍ ഈശ്വര സങ്കല്പമുള്ള ദശപുഷ്പങ്ങളുടെ 10 കൂട്ടവും മറ്റ് 11 ഇനം മരുന്നുകളുമാണ് ഉള്ളത്. 

ദശപുഷ്പങ്ങളും - ഈശ്വരസങ്കല്പങ്ങളും

1. കയ്യുണ്യം - വരുണന്‍
2. കറുക - ബ്രഹ്മാവ്
3. മുക്കൂറ്റി - ശ്രീപാര്‍വതി
4. തിരുതാളി - ഉണ്ണികൃഷ്ണന്‍
5. നിലപ്പന - കാമദേവന്‍
6. പൂവാംകുറുന്നില - ശ്രീഭഗവതി
7. മുയല്‍ചെവിയന്‍ - ശിവന്‍
8. വെള്ളിഉഴിഞ്ഞ - ഇന്ദ്രന്‍
9. ചെറുകൂവളം - യമന്‍
10. കൃഷ്ണക്രാന്തി - ഗണപതി

മറ്റുള്ളവ

1. ചെറുകടലാടി
2. കുടങ്ങല്‍
3. നിലംപരങ്ങ
4. പാലുവള്ളി
5. കുടല്‍ചുരുക്കി
6. പിഷാരണി
7. കുറുന്തോട്ടി
8. കല്ലുരുക്കി
9. കീഴാര്‍ നെല്ലി
10 തഴുതാമ
11. ഉണക്കലരി

തയാറാക്കുന്ന വിധം

മരുന്നുകള്‍ കഴുകി വൃത്തിയാക്കി അരിഞ്ഞെടുത്ത് മിക്‌സിയില്‍ അരക്കുക. അരച്ച മരുന്നുകള്‍ വെള്ളത്തില്‍ കലക്കി തുണിയില്‍ അരിച്ച് നീരെടുക്കുക. ആവശ്യാനുസരണം വെള്ളം ഉപയോഗി ക്കുക. ഒരു കിലോ ഉണങ്ങലരി കഞ്ഞിവെക്കുന്നതിന് ഒന്നര കിലോ മരുന്നിന്റെ നീര്, രണ്ട് നാളികേരം, ഒരു സ്പൂണ്‍ ഉപ്പ്, ജീരകം ഉലുവ എന്നിവ ആവശ്യമാണ്. 

മരുന്നിന്റെ നീരില്‍ പാകത്തിന് വെള്ളം ചേര്‍ത്ത്, അരി വെന്തതിന് ശേഷം തേങ്ങ, ഉപ്പ്, ജീരകം, ഉലുവ എന്നിവ ചേര്‍ത്ത് ത്‌ളപ്പിച്ചു വാങ്ങി ചൂടോടെ ഉപയോഗിക്കാം. മരുന്നുകഞ്ഞി ഉപയോഗം മഴക്കാല രോഗങ്ങളേയും മാരകമായ മറ്റുരോഗങ്ങളേയും പ്രതിരോധിച്ച് ശമനം നല്കി ശരീരത്തെ രക്ഷിക്കുന്നു.