"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 24, വെള്ളിയാഴ്‌ച

യുവാക്കള്‍ വളര്‍ന്നു വരാത്ത തിന്റെ കാരണവും ലക്ഷ്യബോധ മില്ലായ്മയും - സജി വള്ളോത്യാമല


ലക്ഷ്യബോധമില്ലായ്മ 

നമ്മുടെ യുവനേതൃത്തങ്ങളുടെ ആരംഭശുരത്ത്വവും ലക്ഷ്യബോധ മില്ലായ്മയും വിമോചനപാതയില്‍ നിന്നു നമ്മെ വളരെയക റ്റുന്നുണ്ട് എന്നുള്ളതാണ് ശരി.

ടൊക്കനിസവും പ്രൗധനിസവും വഴിയില്‍ പതിയിരിക്കുന്ന സര്‍പ്പത്തെപ്പോലെ നേതൃത്വത്തെ കാത്തിരിക്കുമ്പോള്‍ സ്വന്തം വ്യക്തിപരമായുള്ള നേട്ടവും ചിലപ്പോള്‍ ഒരു ജോലിയും തന്റെ സമുദായത്തെ വഞ്ചിക്കുന്നനിലപാടു സ്വീകരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നു. അധികാരപങ്കാളിത്വത്തിലൂടെയല്ലാതെ നമ്മുക്കൊരു മോചനമില്ല. ഇതുനാം മനസ്സിലാക്കിയില്ലെങ്കില്‍, തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം എല്ലാ കാലത്തും വെള്ളം കോരുന്നവരും വിറകുവെട്ടുന്നവരുമായി കഴിയേണ്ടിവരും എന്നാണ് ലോക ചരിത്രം തന്നെ പറയുന്നത്. 

അംബേദ്ക്കര്‍ വിഭാവന ചെയ്ത അധികാര പങ്കാളിത്വവും വിദ്യാഭ്യാസവും മനസ്സിനെ ഏകാഗ്രമായി ലക്ഷ്യത്തിലെത്തിക്കു ന്നതിനു കഴിയുന്ന പക്വതയും ദൃഡതയും നമ്മുടെ തലമുറയ്ക്കാ വശ്യമാണ്. അയ്യന്‍കാളിയടക്കമുള്ള ജന്മസിദ്ധമായ ശേഷിയുള്ള വര്‍ക്ക് വിദ്യാഭ്യാസം ഒരു അനിവാര്യ ഘടകമല്ലെങ്കിലും കറുമ്പന്‍ദൈവത്താന്‍, വെള്ളിക്കര ചോതി, കാവാരികുളം കണ്ഠന്‍ കുമാരനടക്കമുള്ളവര്‍ തങ്ങള്‍ക്കു കിട്ടിയ വിദ്യാഭ്യാസം വേണ്ട രീതിയില്‍ ഉപയോഗിച്ചതു വഴിയാണ് നമുക്ക് ഇന്നു കിട്ടിയ നേട്ടങ്ങളില്‍ പലതിനും കാരണം. സമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന ആര്യഹിന്ദുത്വത്തിന്റെ വിദ്യാ സങ്കല്‍പങ്ങളെ നീക്കം ചെയ്തിട്ട് സമത്വത്തിന്റെ, സാഹോദര്യത്തിന്റെ അഹിംസയുടെ സര്‍വ്വോപരി ജ്ഞാന ത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ബുദ്ധന്റെയോ ഡോ. അംബേദ്കറിന്റെയോ ജന്മദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി വിദ്യാഭ്യാസം ഒരു ലക്ഷ്യമാക്കി നാം പ്രഖ്യാപിക്കണം. നമ്മുടെ നേതൃത്വ നിരയുടെ പക്വതയില്ലായ്മ വളരെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പടിക്കല്‍ കൊണ്ടു കലമുടയ്ക്കുന്ന രീതിയില്‍ അവസാനിക്കാറുണ്ട്. എടുക്കുന്ന തീരുമാനത്തിന് ഉറപ്പുണ്ടാകുന്നതിന് യോഗ അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ നേതൃത്വ നിര പരീക്ഷിക്കാവുന്നതാണ്. നമ്മുടെ വീക്ഷണങ്ങള്‍ക്ക് ഒരു പൊളിച്ചെഴുത്തു തന്നെയാണ് ഇവിടെ ആവശ്യപ്പെടുന്നത്. 

യുവനേതൃത്വം വളര്‍ന്നുവരാത്തത്. 

ഏതു പ്രസ്ഥാനത്തിന്റെയും പതനമെന്നു പറയപ്പെടുന്നത് സ്ഥാപക നേതാവിനു ശേഷം രണ്ടാം നിര ഇല്ല എന്നുള്ളതാണ്. സ്ഥാപകനേതാക്കന്‍മാരോ അടുത്തതായി സ്ഥാനമോഹിയായി രിക്കുന്നവരോ യുവ നേതൃത്വത്തെ ഭീക്ഷണിയായിക്കണ്ട് വളര്‍ച്ചയെ മുരടിപ്പിക്കുവാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് ഇങ്ങിനെസംഭവിക്കുന്നത് എത്ര ഇരുമ്പു ചങ്ങലയില്‍ ബന്ധിച്ചാലും ഏതു കല്‍ത്തുറുങ്കില്‍ അടച്ചാലും പ്രതിഭ അതു പുറത്തു വരേണ്ടുന്ന സമയമാകുമ്പോള്‍ പുറത്തു വരുമെന്നു ള്ളതൊരു ലോകനിയമമാണ്. പ്രതിബന്ധങ്ങളെ ചവിട്ടുപടിയാക്കി വളര്‍ന്നു വരുന്നവനാണ് നേതാവ്. ബോധപൂര്‍വ്വമോ അല്ലാതെയോ അതിനുള്ള പഠനക്കളരി ഉണ്ടാക്കികൊടുക്കുകയാണ് ഇങ്ങനെയുള്ള സങ്കുചിത ചിന്താഗതിയുള്ള ഒന്നാം നിരചെയ്യുന്നത്. രണ്ടാമതായുള്ള കാരണം റിട്ടയറായ ജീവനക്കാരുടെ കടന്നു വരവാണ്. ജോലിയിലായിരുന്ന സമയത്ത് സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായിരുന്ന് സ്വന്തമായൊരു തീരുമാനമെടുക്കാന്‍ പോലും അധികാരമില്ലാതെ ശീലിച്ചുവന്ന ചുറ്റുപാടില്‍ ദലിത്, ദലിത് വിപ്ലവങ്ങളോട,് രാഷ്ട്രീയ (ദലിത് രാഷ്ട്രീയം) പാര്‍ട്ടികളോട് നിസഹകരിക്കുകയും ജീവിതത്തിന്റെ വസന്തം അവസാനിക്കുമ്പോള്‍ ഉണ്ടാവുന്ന സമുദായ സ്‌നേഹവുമാണ് ഇവരുടെ കടന്നു വരവിന് കാരണം. കേരളത്തിലെ സമുദായ സംഘടനകളുടെയും (ദലിതാഭിമുഖ്യമുള്ള) രാഷ്ട്രീയ പ്രസ്ഥാന ങ്ങളുടെയും തകര്‍ച്ചയ്ക്കു ഇവര്‍ ഒരു പരിധിവരെ കാരണമാവുന്നുണ്ട്. ഡോ. അംബേദ്കര്‍ പോലും തന്റെ ശ്രമഫലമായി കിട്ടിയ സംവരണത്തിലൂടെ ജോലിയില്‍ പ്രവേശിച്ചവര്‍, തന്റെ സമുദായത്തെ മറക്കുന്നു എന്നു വിലപിച്ചതായി നമുക്കറിയാം. ആദ്യമായി സാമുദായിക വീക്ഷണത്തില്‍ ഇവര്‍ പുനര്‍ചിന്തിച്ച് യുവനിരയ്ക്കു വളര്‍ന്നു വരുന്നതിനുളള സഹായം ചെയ്തു കൊടുക്കുക ഇവര്‍ ചെയ്യേണ്ടത്.