"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 30, വ്യാഴാഴ്‌ച

ജോണ്‍ യേശുദാസന്‍ - എം എല്‍ ചോലയില്‍


സമുദായോദ്ധാരകനും സമുദായ സ്ഥാപക നേതാവുമായ ജോണ്‍ യേശുദാസന്‍ നെയ്യാറ്റിന്‍കര ടൗണിനടുത്തുള്ള ഗ്രാമത്തില്‍ 1876 സെപ്തംബര്‍ 2 ആം തിയതി ജനിച്ചു. 'പൂവ'യും 'വില്ലി'യു മായിരുന്നു മാതാപിതാക്കള്‍. പാരമ്പര്യമനുസരിച്ചുള്ള കായികാ ഭ്യാസം കരസ്ഥമാക്കിയ ഈ യുവാവ് ആജാനുബാഹു വായിരു ന്നു. വാക്‌സന്‍ സായിപ്പിന്റെ മേല്‍നോട്ടത്തില്‍ ക്രിസ്തീയ നാമം സ്വീകരിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മിഷനിലെ ബി ഡി ബിരുദം നേടിയ ഇദ്ദേഹം നാഗര്‍കോവിലിനടുത്തുള്ള ഒരു സഭയില്‍ പുരോഹിതനായി ജീവിതമാരംഭിച്ചു. വിവാഹിതനായ ശേഷവും സന്തുഷ്ടനായി 24 വര്‍ഷം ക്രിസ്തുസഭയില്‍ സേവനം അനുഷ്ഠിച്ചു. അക്കാലത്തു സാധുജന സംരക്ഷക്കായി 'വിദ്യാഭി വര്‍ധിനി' എന്ന ഒരു സംഘടനയും ഉണ്ടാക്കി.

തോമസച്ചന്റെ അഗ്രാസനത്തില്‍ ആ സംഘടന നടത്തിവരുമ്പോള്‍ ക്രിസ്ത്യാനികളായ പുലയ ജാതിക്കാരെ മാറ്റിനിര്‍ത്തിയ കൂട്ടത്തില്‍ അയ്യനവരേയും ഉള്‍പ്പെടുത്തി. അതില്‍ പ്രതിഷേധിച്ചു കൊണ്ട് ജോണ്‍ യേശുദാസന്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് എനവരെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഈ സംഭവം കൊല്ലവര്‍ഷം 1090 ന് മുമ്പായിരുന്നു. തുടര്‍ന്ന് അയ്യനവര്‍ക്കായി പ്രത്യേകം സഭയുണ്ടാക്കി അവരെ ബോധവാന്മാരാക്കാന്‍ പരിശ്രമിച്ചു. വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടുള്ള സാഹസിക പ്രവര്‍ത്തനമായിരുന്നു. ഈ വാര്‍ത്തയറിഞ്ഞ സായിപ്പ് ഒന്നും ചിന്തിക്കാതെ കര്‍ണേജപന്മാരുടെ പ്രേരണയാല്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സ്വതന്ത്ര ചിന്തകനായ ജോണ്‍ യേശുദാസന്‍ ഇത്തരം ഭീഷണികൊണ്ടൊന്നും കുലുങ്ങിയില്ല. മറിച്ച് അയ്യനവരെ പൂര്‍വാധികം ശക്തരാക്കാ നുള്ള യത്‌നമാണ് തുടര്‍ന്നത്.

'എനവരെ'ന്നാണ് ഈ ജാതിക്കാരെ മറ്റുള്ളവര്‍ വിളിച്ചിരുന്നത്. ആ പേരിന്റെ തുടക്കം കണ്ടുപിടിക്കാനായിരുന്നു അടുത്ത ശ്രമം. ഹജൂരാപ്പീസിലെ ദിവാന്‍ സൂപ്രണ്ടായിരുന്ന ജ്ഞാന ജോഷ്വാ ബി എ എന്ന മനുഷ്യസ്‌നേഹിയുടെ സഹായം തേടി. അദ്ദേഹത്തിന്റെ ഉപദേശാനുസരണം 1901 ലെ മദ്രാസ് സെന്‍സസ് റിപ്പോര്‍ട്ട് പഠിച്ച് എനവരെ സംബന്ധിച്ചുള്ള രേഖകള്‍ കണ്ടെത്തി. എയിനര്‍, ഐയ്യനാര്‍ എന്നീ നാമങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇവരെ തെക്കന്‍ തിരുവിതാംകൂറിലെ അയ്യനവരായി ഗവ ണ്മെന്റും അംഗീകരിച്ചു. നിരന്തരമായ അശ്രാന്ത പരിശ്രമ ഫലമായിട്ടാണ് അയ്യനവര്‍ ജാതിസംഘടന ഉടലെടുത്തത്.

യാത്രാസൗകര്യങ്ങള്‍ വിരളമായിരുന്ന ഒരു കാലഘട്ടം. കാടും മേടുമായിക്കിടന്ന ഭൂപ്രദേശങ്ങളിലെ ഒറ്റയടിപ്പാതയിലൂടെ സഞ്ചരിച്ച് ചിതറിക്കിടന്ന അയ്യനവരെ സംഘടിപ്പിക്കുക ക്ലേശകരം തന്നെയായിരുന്നു. സമുദായ പ്രവര്‍ത്തകരായി അന്ന് ശ്രീനാരാ യണ ഗുരുദേവനും അയ്യന്‍കാളിയും ജോണ്‍ യേശുദാസനും പ്രസിദ്ധരായിരുന്നു. ഈഴവരും പുലയരും അവരവരുടെ നേതാക്കളെ വാഴ്ത്തിപ്പാടി. അവര്‍ ലോക പ്രശസിദ്ധരുമായി. പില്ക്കാലത്ത് ലോക ചരിത്ര പുരുഷന്മാരായും പ്രകീര്‍ത്തി ക്കപ്പെട്ടു. 

ജോണ്‍ യേശുദാസനാകട്ടെ പേരും പെരുമയും ഗണ്യമാക്കാതെ തനിക്ക് സ്വന്തമായി കോക്കോതമംഗല ത്തുണ്ടായിരുന്ന 12 ഏക്കര്‍ ഭൂമി നഷ്ടപ്പെടുത്തിക്കൊണ്ടാണ് സമുദായ പ്രവര്‍ത്തനം നടത്തി യത്. വെല്ലൂരും ആമ്പൂരും സന്ദര്‍ശിച്ച് പൂര്‍വികരെ സംബന്ധി ച്ചുള്ള വിവരണങ്ങള്‍ ശേഖരിച്ചു. ത്യാഗോജ്വലവും നിസ്വാര്‍ത്ഥ വുമായ ഒരു സേവനമാണ് അദ്ദേഹം സമുദായത്തിനു വേണ്ടി കാഴ്ചവെച്ചത്. ഇദ്ദേഹത്തോടൊപ്പം ഒരു നിഴല്‍ കണക്കെ അക്കാലത്തു തന്നെ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന മറ്റൊരു സമുദായ സ്‌നേഹിയാണ് പി ഡി ലൂക്കോസ്.

എയ്യനവരെക്കുറിച്ചു പൂര്‍ണമായ തെളിവ് ശേഖരിക്കാന്‍ ഡിവിഷന്‍ പേഷ്‌കാരുടെ ഉത്തരവനുസരിച്ച് പാര്‍വത്യക്കാര്‍ (ഇന്നത്തെ വില്ലേജാഫീസര്‍) എയ്യനവരുടെ വീടുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതനായി. പാര്‍വത്യക്കാ രാകട്ടെ പ്രതികൂലമായ റിപ്പോര്‍ട്ടാണ് നല്കിയത്. ഇതുകൊ ണ്ടൊന്നും ജോണ്‍ യേശുദാസനും പ്രവര്‍ത്തകരും നിരാശരായില്ല. ക്ലേശകരമായ അധ്വാനം തുടര്‍ന്നുകൊണ്ടേയിരുന്നു. ആ റിപ്പോര്‍ട്ട് സഹസീല്‍ദാര്‍ക്ക് സ്വീകാര്യമായില്ല. അന്ന് നെയ്യാറ്റിന്‍കര തഹസീല്‍ദാരായിരുന്ന വേലുപ്പിള്ള ബി എ ബി എല്‍ അയ്യനവരുടെ നിജസ്ഥിതി ഗ്രഹിക്കാന്‍ ഒരു ശ്രമം നടത്തി. അദ്ദേഹം കാരക്കോണത്തു എച്ച് ജി വി സ്‌കൂളില്‍ വെച്ച് അയ്യനവരുടെ ഒരു പൊതുയോഗം സംഘടിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്തു. അധ്യക്ഷന്‍ അദ്ദേഹം തന്നെയായിരുന്നു. 1095 ആം മാണ്ട് ഇടവമാസം 23 ആം തിയതിയാണ് ആ യോഗം നടന്നത്. പ്രസ്തുത യോഗത്തില്‍ കോട്ടിയക്കോണത്ത് ഗോവിന്ദപ്പിള്ള അയ്യനവരുടെ ആദിമ ചരിത്രവും ആധുനിക സ്ഥിതിഗതികളും വിശദീകരിച്ചു. തഹസീല്‍ദാര്‍ ഐയ്യനവര്‍ ഒരു പ്രത്യേക ജാതിക്കാരനാണെന്ന് റിപ്പോര്‍ട്ടു നല്കി.

നാണുപ്പിള്ള ദിവാന്റെ പുത്രന്‍ കൃഷ്ണന്‍ നായര്‍ എടവളക്കോട്ടു വീട്ടിലെ പത്മനാഭ പിള്ള പെരുമ്പഴുതൂരിലെ ഗോവിന്ദപ്പിള്ള തുടങ്ങിയ നായര്‍ സമുദായ പ്രമാണിമാര്‍ ഈ സംഘത്തിന്റെ ബാല്യ ദശയിലെ സഹായികളായിരുന്നു.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു വര്‍ഗത്തിനു പുരോഗതിയും സാസ്‌കാരമേന്മയും വളര്‍ത്തിയെടുക്കാന്‍ സാധ്യമാകൂ എന്ന് സ്വന്തം അനുഭവങ്ങളില്‍ നിന്നും പഠിച്ച ക്രാന്തദര്‍ശിയായ ആ ധിഷണാശാലി സമുദായാംഗങ്ങളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ച് വിദ്യാഭ്യാസം നേടാന്‍ സൗകര്യമുണ്ടാക്കി.

ഡോ. അംബേഡ്കറും ഈ തത്വം തന്നെയാണ് സ്വാതന്ത്ര്യത്തിന് ശേഷവും സ്വീകരിച്ചത്. ഹിന്ദുവായിരുന്നതുകൊണ്ട് ഹരിജനോ ദ്ധാരണം (ഹരിജന്‍ എന്ന പ്രയോഗം 1982 ല്‍ ഇന്ത്യാഗവണ്മെന്റ് നിയമം മൂലം നിരോധിച്ചു - ബ്ലോഗര്‍) അസാധ്യമാണെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹം അനുയായികളോടൊപ്പം ബുദ്ധമത ത്തിലേക്ക് പരിവരവര്‍ത്തനം നടത്തിയത്. അതിന്റെ ഗുണഫലം അനുഭവിക്കാനുള്ള ഭാഗ്യം വിധി നല്കിയില്ലെങ്കിലും എതിര്‍പ്പു കള്‍ അവഗണിച്ചുകൊണ്ട് ഹരിജനോന്നതിക്ക് ആവശ്യമെന്നു ബോധ്യമായ നിമിഷം അതംഗീകരിക്കാന്‍ അറച്ചു നിന്നില്ല. ജോണ്‍ യേശുദാസന്റെ കാലത്ത് അത് തോന്നിയതില്‍ അത്ഭുതപ്പെട്ടിട്ടു കാര്യമില്ലല്ലോ. ഇന്നും കൂട്ടത്തോടെയുള്ള മതപരിവര്‍ത്തനം അവശതാ പിരഹാരാര്‍ത്ഥം നടത്തി കോലാഹലം സൃഷ്ടിക്കാ റുണ്ട്.

ജാതിയുടെ പേരില്‍ത്തന്നെ പത്തുപേര്‍ക്ക് ഉദ്യോഗം നേടുന്നതിനും അദ്ദേഹത്തിന് അന്ന് കഴിഞ്ഞു വി എസ് എല്‍ സി (പഴയഏഴാം ക്ലാസ്) പാസായ ഏഴുപേരെ അധ്യാപകരായും തോറ്റ മൂന്നു പേരെ ശിപായിമാരായും നിയമിച്ചു സര്‍ക്കാരില്‍ നിന്നും ഉത്തരവുണ്ടായി. ആദ്യമായി അയ്യനവര്‍ ജാതിയില്‍ നിന്നും ഗവണ്മെന്റ് സര്‍വീസില്‍ പ്രവേശനം ലഭിച്ചത് ജെ ലൂക്കോസ് കാട്ടാക്കട, ഡേവിഡ് പാഞ്ചിയറ, എന്‍ ജോയല്‍ എക്കമ്മല്‍, ഗബ്രിയേല്‍ പൊട്ടക്കുഴി, ശാമുവേല്‍ കണ്ടന്‍കുഴി, ചാറത്സ് ആനാവൂര്‍, ജെ പത്രോസ് മാരായമുട്ടം (സ്വാമി പവിത്രാനന്ദന്‍) ഈ ഏഴുപേരും അധ്യാപകരായിരുന്നു. നല്ലതമ്പി മെതുകുമ്മല്‍, ദാവീദ് കോട്ടക്കല്‍, ഗുരുപാദം കണിച്ചിപ്പാറ, ഈമൂന്നു പേര്‍ ശിപായിമാരും. ഇവരില്‍ സ്വാമി പവിത്രാനന്ദന്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. 1923 മുതല്‍ക്കാണ് ഇവര്‍ക്കെല്ലാം ജോലി കിട്ടിത്തുടങ്ങിയത്. ജോണ്‍ യേശുദാസന്റെ ജീവിതകാലം 1876 മുതല്‍ 1930 വരെയായിരുന്നു. (ജൂണ്‍ 17 ന് ്ന്തരിച്ചു) ഇരുണ്ട ഒരു കാലഘട്ടത്തു ഉത്കൃഷ്ട ചിന്തകനായ ഈ മനുഷ്യന്‍ അയ്യനവര്‍ ചരിത്രം പൂര്‍ണമായി ഗ്രഹിക്കാന്‍ ശ്രമിച്ചു. അദ്ദേഹം ഒരു സാമൂഹ്യ ചിത്രം വരച്ചുകാട്ടി. എതിര്‍പ്പിന്റെയും കഷ്ടപ്പാടിന്റെയും വേദനയുടെയും നൂലാമാലയില്‍ ആ ജീവിതം കുരുങ്ങി നിന്നു. അയ്യനവര്‍ ആ പുണ്യപുരുഷനെ ആദരാഞ്ജലി കള്‍ അര്‍പ്പിച്ച് പൂജിക്കുന്നു.
----------------------------------------------
കടപ്പാട്: 1984 ല്‍ എം എല്‍ ചോലയില്‍ എഴുതി എം ലോപസ് പ്രസിദ്ധീകരിച്ച 'അയ്യനവര്‍' എന്ന പുസ്തകത്തില്‍ നിന്നും.

*ഈ പുസ്തകത്തിന്റെ പ്രതി ലഭ്യമാക്കിയത് എം എല്‍ ചോലയിലിന്റെ സുഹൃത്തായ കുന്നുകുഴി എസ് മണിയാണ്. അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.