"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 17, വെള്ളിയാഴ്‌ച

ആരാണ് ഹിന്ദു: ഹിന്ദു മുസ്ലീം വൈര്യം സവര്‍ണ്ണത്വത്തിന്റെ സൃഷ്ടി - ശശിക്കുട്ടന്‍ വാകത്താനം


ഹിന്ദു മുസ്ലീം വൈര്യം ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ചതും ഹിന്ദുത്വ ശക്തികള്‍ ബോധപൂര്‍വ്വം വളര്‍ത്തിയെടുത്തതുമാണെന്ന് ചരിത്രം തെളിവുകള്‍ തരുന്നു. മുസ്ലീംങ്ങള്‍ക്കെതിരായി ഹിന്ദുത്വ വാദികള്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍

1 മുസ്ലീങ്ങള്‍ വിദേശത്തുനിന്നു വന്നവരാണ്

ഇങ്ങനെ പറയുമ്പോള്‍ അതില്‍ രണ്ടുകാര്യങ്ങള്‍ നിലനില്‍ക്കുന്നു ണ്ട്. ഇസ്ലാം മതം വിദേശമതം ആകുമ്പോള്‍ത്തന്നെ ഇസ്ലാംമതം സ്വീകരിച്ച ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെയാണ് വിദേശീയരാ കുന്നത്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നാല്‍പ്പോര ഇന്ത്യയിലെ മതത്തില്‍ അതും ഹിന്ദുമതത്തില്‍ വിശ്വസിക്കണം എന്നത് എന്തര്‍ത്ഥത്തിലാണ് പറയുന്നത്. രണ്ടാമത്, ഹിന്ദുയിസം എന്നു പറയുന്ന ബ്രാഹ്മണിസം അംഗീകരിക്കുന്ന ചാതുര്‍വര്‍ണ്ണ്യത്തിന്റെ സ്രഷ്ടാക്കള്‍ ഇന്ത്യാക്കാരാണെന്നതിന് എന്തു തെളിവാണുള്ളത്. മധ്യേഷ്യയില്‍ നിന്നു വന്ന ആര്യന്മാരാണ് പിന്നീട് സവര്‍ണ്ണ ഹിന്ദുക്കളായതെന്ന ചരിത്രകാരന്മാരുടെ അഭിപ്രായം മുഖവില യ്‌ക്കെടുക്കുമ്പോള്‍ത്തന്നെ അത് അംഗീകരിക്കാന്‍ ഇവിടുത്തെ ഹിന്ദു തീവ്രവാദികള്‍ തയ്യാറാണോ? രജപുത്രന്മാര്‍ ഇന്ത്യാക്കാ രായിരുന്നില്ല. അവരുടെ പൂര്‍വ്വികര്‍ തുര്‍ക്കികളാ യിരുന്നു. തുര്‍ക്കികള്‍ രാജസ്ഥാന്‍ ആക്രമിച്ചപ്പോള്‍ പൂര്‍വ്വികരെ ന്ന നിലയില്‍ രജപുത്രരെ ഒഴിവാക്കിയിരുന്നില്ല. ഇന്ത്യാക്കാരാണ് ഹിന്ദുക്കളെ ങ്കില്‍ അതിനവകാശികള്‍ ഇവിടുത്തെ പിന്നോക്ക ക്കാരും പട്ടികവര്‍ഗ്ഗക്കാരും ആദിവാസികളുമാണ്. അവരെ തല്ലിക്കൊന്നാണ് ഇപ്പോള്‍ ഹിന്ദുമതം സ്ഥാപിക്കാന്‍ വര്‍ഗ്ഗീയവാദി കള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

2 ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
മധ്യകാലം മുതല്‍ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ നിരന്തരം സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്ന തെറ്റായ ധാരണ പരത്താന്‍ ഹിന്ദു തീവ്രവാദികള്‍ ബോധപൂര്‍വ്വം ശ്രമം നടത്തിയിരുന്നു. അധികാരത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ എല്ലാക്കാലത്തും എവിടെയും നടന്നിരുന്നു. അതിന് ജാതിയോ മതമോ ഒരു വിഷയമായിരുന്നില്ല. മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ഒരു ഏകശിലാരൂപമായിരുന്നില്ല. ഡല്‍ഹി സുല്‍ത്താന്മാരുടെയും മുഗള്‍ ചക്രവര്‍ത്തിമാരുടെയും ചരിത്രം പരിശോധിച്ചാല്‍ ഇതു കാണാവുന്നതാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ സിംഹാസന ത്തിലേറിയത് സഹോദരങ്ങളെ വധിച്ചുകൊണ്ടാണ്. ഷാജഹാന്റെ മൂന്നാമത്തെ പുത്രന്‍ ഔറംഗസീബ് തന്റെ രണ്ടു സഹോദരന്മാരെ കൊലപ്പെടുത്തിയ ശേഷം പിതാവിനെ ജീവപര്യന്തം ജയിലില്‍ അടച്ചുകൊണ്ടുമായിരുന്നു അധികാരത്തില്‍ വന്നത്. കേരളത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയും എട്ടുവീട്ടില്‍ പിള്ളമാരുമായി നിരന്തരം കലാപം നടത്തിയത് അധികാരം നിലനിര്‍ത്താന്‍വേണ്ടിയായിരുന്നു.

ഡല്‍ഹി സുല്‍ത്താന്മാര്‍ മുസ്ലീങ്ങളായിരുന്നു. അക്കാലത്തെ വിജയനഗര രാജാക്കന്മാരും അവരുടെ പിന്‍ഗാമികളും രജപു ത്രരും മറാത്ത, സിഖ്, ജാട്ട് ഭരണാധികാരികളുമായിരുന്നു. മുസ്ലീം ഭരണം നിലനിന്നിടത്ത് ഹിന്ദുക്കള്‍ക്ക് ഭരണത്തില്‍ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. അക്ബറിന്റെ കാലം മുതല്‍ രജപുത്രര്‍ മുഗള്‍ഭരണത്തിന്റെ ഭാഗമായി. അക്ബര്‍ ഭരണ ത്തിന്റെ അവസാന കാലത്ത് ഉയര്‍ന്നു വന്ന മുഗള്‍പ്രഭു രാജാ മാന്‍സിങ്ങായിരുന്നു. റാണാപ്രതാപന്റെ സൈനികമേധാവി ഹക്കിം ഖാന്‍ സുറുവും ശിവജിയുടെ സൈനികമേധാവി ഇബ്രാഹിം ഗാര്‍ഡിയും ആയിരുന്നു. പോര്‍ട്ടുഗീസ് ആധിപത്യ ത്തിനെതിരെ കലാപം നടത്തിയ കുഞ്ഞാലിമരയ്ക്കാരെ ഒറ്റുകൊ ടുത്തത് സാമൂതിരിയായിരുന്നു. 

3 ക്ഷേത്രക്കൊള്ള

മുസ്ലീങ്ങള്‍ ക്ഷേത്രം കൊള്ളയടിച്ചു എന്നാണ് മറ്റൊരു ആരോപ ണമായി ഹിന്ദു തീവ്രവാദികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രതിയായി അവതരിപ്പിക്കുന്നത് ടിപ്പു സുല്‍ത്താനെയാണ്. 1791 ല്‍ മറാത്ത കുതിരപ്പടയാളികള്‍ ശൃംഗേരി ക്ഷേത്രം കൊള്ളയടിച്ചതിനു ശേഷം അവിടെ ശാരദാദേവിയുടെ പ്രതിഷ്ഠ സ്ഥാപിക്കുവാന്‍ സാമ്പത്തിക സഹായം ചെയ്തത് ടിപ്പു സുല്‍ത്താനായിരുന്നു. പ്രശസ്തമായ രംഗനാഥക്ഷേത്രം ടിപ്പു സുല്‍ത്താന്റെ കൊട്ടാരത്തിനു 100 വാര സമീപമാണ് സ്ഥിതിചെയ്തിരുന്നത്. കാസര്‍ഗോഡ് മല്ലികാര്‍ജ്ജു നക്ഷേത്രം പണിക്കായി ടിപ്പുസുല്‍ത്താന്‍ വലിയ സഹായം ചെയ്തിരുന്നു. (ആധുനിക ഇന്ത്യ-ബിവന്‍ചന്ദ്ര)ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരായിരുന്നതുകൊണ്ടാണ് ടിപ്പുസുല്‍ത്താനെ ആര്‍ എസ് എസ്സ് ശത്രുവായി കണ്ടിരുന്നത്. ക്ഷേത്രങ്ങള്‍ ആക്രമിച്ച ഹിന്ദു രാജാക്കന്മാര്‍ നിരവധിയാണ്. ഗുജറാത്ത് ആക്രമിച്ച ശുഭത് വര്‍മ്മന്‍(എഡി 1193-1210) ദാഭോയിലേയും കാംബേയിലേയും ജൈനക്ഷേത്രങ്ങള്‍ തകര്‍ത്തു. കാശ്മീരിലെ ഹര്‍ഷന്‍ നിരവധി ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചാണ് ഖജനാവ് സമ്പന്നമാക്കിയത്.16-ാം നൂറ്റാണ്ടില്‍ ഭക്തിപ്രസ്ഥാനത്തിന്റെ കാലത്ത് വൈഷ്ണവരും ശൈവരും തമ്മില്‍ നടന്ന ഏറ്റുമുട്ടലു കള്‍ നിരവധി ക്ഷേത്രങ്ങളുടെ നാശത്തിനു കാരണമായിട്ടുണ്ട്. ഹിന്ദു മുസ്ലീം കലാപത്തിന്റെ കാര്യം പറയുന്നവര്‍ ഇതിനെ ന്യായീകരിക്കുകയാണു ചെയ്യുന്നത്.

മതസമന്വയം

ചരിത്രം മനുഷ്യന്റെയാണ് എന്നു തിരിച്ചറിയാന്‍ വര്‍ഗ്ഗീയവാ ദികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അവര്‍ ചരിത്രത്തെ ജാതികളാ യി തിരിക്കുകയും അതുവഴി ലോകാരംഭംമുതല്‍ തങ്ങള്‍ ഉണ്ടായിരുന്നുവെന്നും സംസ്‌കാരസമ്പന്നരായ തങ്ങളെക്കാള്‍ മോശപ്പെട്ടവരാണ് മറ്റുള്ളവരെന്നുമാണ് പറഞ്ഞു പോരുന്നത്. എല്ലാ ജനവിഭാഗത്തിലെയും സമ്പന്നരും ഭൂപ്രഭുക്കന്മാരും കച്ചവടക്കാരും ഒരേവര്‍ഗ്ഗമായാണ് എല്ലാക്കാലത്തും നിലനിന്നി രുന്നത്. അവര്‍ക്കിടയില്‍ ജാതിയുടേയോ വര്‍ഗ്ഗീയതയുടേയോ മതത്തിന്റെയോ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നതാണ് വസ്തുത. ഇവര്‍ക്കു താഴെ വരുന്ന ദരിദ്രനും അടിമയും കറുത്തവനും പട്ടികജാതിക്കാരനും ആദിവാസിയും വേര്‍തിരി ഞ്ഞു നില്‍ക്കുകയും അവരെ വര്‍ഗ്ഗീയവാദികള്‍ ഉപയോഗി ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ കലാപങ്ങളിലൂടെ കൊല്ലപ്പെടുന്നത് ഇവര്‍ മാത്രമാണ്. 

1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുന്‍പു വരെയും ഇന്ത്യയില്‍ ഹിന്ദു മുസ്ലീം കലാപം എന്ന തരത്തില്‍ ഏതെങ്കിലും കലാപം നിലനിന്നിരുന്നില്ല. ബഹദൂര്‍ഷായും താന്തിയോതോപ്പിയും ഝാന്‍സി റാണിയും ഒരുമിച്ചുനിന്നു ബ്രിട്ടീഷുകാരെ പൊതുശത്രു വായിക്കണ്ട് പോരാടുകയാണുണ്ടായത്. ഇവര്‍ക്കിടയില്‍ ഛിദ്രവാസന വളര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിലനില്‍ക്കാ നാവില്ല എന്ന കണ്ടെത്തലാണ് ഹിന്ദു മുസ്ലീം കലാപത്തിലേക്ക് എത്തിച്ചത്. ഇതിന് സഹായകമായി നിന്നത് ഹിന്ദുക്കളെന്നു വിളിക്കുന്ന സവര്‍ണ്ണ വിഭാഗങ്ങളും അവരുടെ പിന്‍പറ്റുകാരു മായിരുന്നു.

ഹിന്ദുക്കളില്‍ പൂണൂലിട്ടവരും പൂണൂലിടാത്തവരും ഉണ്ട്. തറ്റുടുത്തവരും തറ്റുടുക്കാത്തവരുമുണ്ട്. ഉച്ചിയില്‍ കുടുമ ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. വാലുപോലെ മുടി കെട്ടി ബാക്കിഭാഗം വടിച്ചവരും വടിക്കാത്തവരുമുണ്ട്. നെറ്റിയില്‍ നേരെയും കുറുകയും കുറി തൊടുന്നവരുണ്ട്. ഇങ്ങനെ വേഷഭൂ ഷാദികളെക്കൊണ്ട് ഉന്നതരെന്നോ അവര്‍ക്കു താഴെ ഉള്ളവരെന്നോ നിശ്ചയിക്കപ്പെടുന്നു. യാഗം ചെയ്യുന്നവരും ചെയ്യാത്തവരും ഉണ്ട്. വേദം ചൊല്ലുന്നവരും ചൊല്ലാത്തവരും ഉണ്ട്. ഇവരില്‍ ആരാണ് ഹിന്ദു, ആരാണ് അഹിന്ദു എന്നു പറയാന്‍കഴിയാതെ 'വാളെടുത്തവരെല്ലാം ഇന്നു വെളിച്ചപ്പാടന്മാരാ'യി തീര്‍ന്നിരിക്കുക യാണ്.

ആര്യന്മാരെന്നുപറയുന്ന വിഭാഗം മധ്യേഷ്യയില്‍നിന്നു വന്നവരും ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാഗോത്രത്തില്‍പ്പെട്ട സംസ്‌കൃതഭാഷ സംസാരിക്കുന്നവരുമായിരുന്നു. ഈ ഭാഷപോലും പിന്നീട് മിശ്രസംസ്‌കാരത്തിന്റെ ഭാഷയായി പരിണമിച്ചു. അങ്ങനെ രൂപംകൊണ്ട ഭാഷയാണ് ഉറുദു. തുര്‍ക്കികള്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളുടെ ഇടപഴകലുകളി ലൂടെ രൂപപ്പെട്ടതാണ് ഉറുദു. ഉറുദു ഭാഷയില്‍ കവിത എഴു തിയി രുന്ന ഗാലിബ് 19-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഹിന്ദുക്കളുടെ പുണ്യ പ്രദേശം എന്നു പറയുന്ന ബനാറസിനെക്കു റിച്ച് 'ബനാറസിലെ പുല്ലുപോലും ഒരു ഉദ്യാനമാണെന്നും അവിടത്തെ പൊടി ആത്മാവിന്റെ സത്തയാണെന്നും എഴുതി യിരിക്കുന്നു.

ഹോളി, ദീപാവലി എന്നിവ മുഗള്‍ ദര്‍ബാറുകളില്‍ അതിന്റെ എല്ലാ പകിട്ടോടെയും വര്‍ണശബളതയോടെയും ആഘോഷിച്ചി രുന്നു. ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പേര്‍ഷ്യന്‍ ഭാഷയിലേക്കും അറബിയിലേക്കും വിവര്‍ത്തനം ചെയ്യുകകൂടി ഉണ്ടായിട്ടുണ്ട്. ഖുറാന്‍പോലെ പവിത്രമായി ഇതു സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ വ്യത്യസ്ത വിഭാഗങ്ങള്‍ പുലര്‍ത്തിപ്പോന്ന സൗഹാര്‍ദ്ദങ്ങളെ ഉടച്ചടുക്കാനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് സവര്‍ണ്ണ വിഭാഗങ്ങള്‍ സഹകരിച്ച് മുന്നോട്ടുപോയത്. ബ്രിട്ടീഷുകാര്‍ ഉദ്ദേശിച്ചതുപോലെ തന്നെ അത് ഹിന്ദു മുസ്ലീം കലാപമായിത്തീ രുകയും അത് ഇന്നും കെട്ടടങ്ങാതെ തുടരുകയും ചെയ്യുന്നു എന്നതാണ് വസ്തുത.

ചരിത്രത്തെ പുനര്‍വായനയ്ക്കു വിധേയമാക്കാതെ, ആസൂത്രിതമാ യി നടത്തുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് സാധുത സൃഷ്ടിക്കാന്‍ ചരിത്രത്തെ തെറ്റായി ഉപയോഗിക്കുകയാണ് സംഘപരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.