"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 23, വ്യാഴാഴ്‌ച

ഘര്‍വാപസിയും യോഗയും - ശശിക്കുട്ടന്‍ വാകത്താനം


ഘര്‍വാപസി എന്നാല്‍ ഹിന്ദിഭാഷയില്‍ വീട്ടിലേക്കു മടങ്ങിപ്പോകുക എന്നാണ്. മോദിഭരണത്തിന്റെ തണലില്‍ വിശ്വഹിന്ദു പരിഷത്തും ബജരംഗ്ദളും മറ്റ് ഹിന്ദു സംഘടനകളും ഹിന്ദുത്വ അജണ്ടയുടെ പേരില്‍ ഘര്‍വാപസി എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. 'ബഹുലാവോ ബേട്ടി ബച്ചാവോ' എന്നപേരില്‍ അന്യമതത്തില്‍ നിന്നും പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഹിന്ദുമതത്തില്‍ ചേര്‍ക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ആസൂത്രിതമായ ഒരു രാഷ്ട്രീയ ഗൂഢാലോചനയാണ്. ഒരുവശത്ത് ദളിത് ജനവിഭാഗങ്ങളെ അസ്പൃശ്യരായി ആട്ടിപ്പായിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുകയും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ത്യ വിട്ടുപോകണമെന്നും പറയുന്നവവര്‍ അവരെയെല്ലാം ഹിന്ദുക്കളാക്കി ഉള്‍ക്കൊള്ളാനാണ് ശ്രമിക്കുന്നത്. 

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരുടെ പക്ഷത്തു നില്‍ക്കുകയും ഹിന്ദു ദേശീയതയ്ക്കുവേണ്ടി നിലനില്‍ക്കുകയും ചെയ്തവര്‍ ഇന്ത്യന്‍ ദേശീയതയെ ഇന്നും പുച്ഛത്തോടെയാണ് കാണുന്നത്. മതമൗലികവാദത്തിന്റെ അടിത്തറകളെ ഉറപ്പിക്കു ന്നതും ജനവിരുദ്ധവുമായ ഭരണവര്‍ഗ്ഗ പ്രത്യയശാസ്ത്ര മാണ് ഇതിലൂടെ അടിച്ചേല്‍പ്പിക്കുന്നത്. പ്രലോഭനങ്ങളിലൂടെ സാധിക്കുന്നില്ലെങ്കില്‍ ഭീഷണികൊണ്ടു സാധിപ്പിക്കും എന്ന കാഴ്ചപ്പാടും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇവിടെ മതമല്ല മനുഷ്യനാണു വേണ്ടതെന്ന് ഇനിയും ഇവര്‍ക്കും മനസ്സിലായിട്ടില്ല എന്നാണിതു സൂചിപ്പിക്കുന്നത്.

യോഗ

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കപ്പെട്ടതോടെ യോഗയ്ക്ക് പുതിയൊരു മാനം കൈവരുത്താന്‍ കഴിഞ്ഞു. യോഗ വളരെ മുന്‍പുതന്നെ നല്ലൊരു വില്‍പ്പനച്ചരക്കെന്ന നിലയില്‍ പ്രചാരം നേടിയിരുന്നു. വനിതാ മാസികകളിലും മൂന്നാം തരം വാരികകളിലും ചിത്രങ്ങള്‍ സഹിതം (പ്രത്യേകിച്ച് സ്ത്രീകളുടെ) പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ഏതു രോഗത്തിനുമുള്ള ഒറ്റമൂലി എന്ന നിലയില്‍ മറ്റുല്‍പ്പന്നംപോലെ ഒന്നായി ഇതും മാറിക്കഴി ഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കാം അത് സ്‌കൂള്‍ സിലബസില്‍ മുതല്‍ പാര്‍ട്ടി ഓഫീസുകളില്‍ വരെ നടപ്പിലാക്കാന്‍ ശ്രമം തുടരുന്നത്. 

യോഗ എന്നതിന്റെ നിര്‍വവ്വചനം ചിത്തവൃത്തി നിരോധനം എന്നാണ്. (യോഗശ്ചിത്തവൃത്തി നിരോധതഃ)എന്നാണ്. ബുദ്ധി, അഹങ്കാരം, മനസ്സ് ഇവയാണ് ചിത്തം. വിശ്വമനസ്സ് വ്യക്തിയുടെ ബോധവുമായി ഏകീകരിക്കുന്നതാണ് ചിത്തവൃത്തി നിരോധനം. ഇവിടെ ബോധമനസ്സ് വിശ്വ ചേതസിനോടു ചേരുന്നു. 

അറിവ് ഉള്ളില്‍നിന്നും സ്വയമേവ ഉണ്ടാകുന്നതല്ല. ധ്യാനത്തിലൂടെ സിദ്ധിക്കുന്നതുമല്ല. അത് സാമൂഹ്യമായ ഒരു ഉല്‍പ്പന്നമാണ്. ഏതൊരു തരത്തിലുള്ള അദ്ധ്വാനത്തേയും സര്‍ഗ്ഗാത്മകമായി പുനഃസൃഷ്ടിക്കാന്‍ കഴിയുമ്പോഴാണ് ആനന്ദത്തിലേക്ക് എത്തുന്നത്. എന്നാല്‍ ആത്മീയവാദികള്‍ എല്ലാത്തരം അദ്ധ്വാനത്തോടുമുള്ള നിഷേധമാണ് ആനന്ദമായി വ്യാഖ്യാനിക്കുന്നത്. 

പതഞ്ജലിയുടെ യോഗസൂത്രമാണ് ഇതിന്റെ അടിസ്ഥാന ഗ്രന്ഥം. വൈദ്യശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഇതിനെയാ ണ് ആരോഗ്യ- മാനസിക സന്തോഷത്തിനായി ഉപയോഗിക്കുന്നത്. വിദേശത്തുവരെ ഭാരതീയ കണ്ടുപിടുത്തമായി ഉപയോഗപ്പെടു ത്തിക്കൊണ്ട് പ്രചരണം നടത്തുന്നുണ്ട്. ശ്വാസഗതിയെ നിയന്ത്രി ക്കുകവഴി സന്തോഷമല്ല ഭ്രമാത്മകതയാണ് തലച്ചോറില്‍ ഉണ്ടാകുന്നതെന്നറിയാത്തവരാണ് ഇതിന്റെ പ്രചാരകരായി വരുന്നത്. അതില്‍ അധികവും മതത്തിന്റെ വക്താക്കളാണെ ന്നതുതന്നെ ഇത് ആത്മീയ വ്യാപാരത്തിന്റെ ഭാഗമാണെന്നു കണ്ടെത്താന്‍ വലിയ പ്രയാസമില്ല.