"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 12, ഞായറാഴ്‌ച

അഖിലേന്ത്യാ ചേരി പ്രസ്ഥാനത്തിന്റെ ഭുവനേശ്വര്‍ പ്രഖ്യാപനം


ഭുവനേശ്വര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബസ്തി സുരക്ഷാ മഞ്ചിന്റെ രണ്ടാം സമ്മേളനം 2015 ഡിസംബര്‍ 4, 5 തീയതി കളില്‍ ലോഹ്യ അക്കാദമിയില്‍ വച്ച് നടക്കുകയുണ്ടായി. അതോടൊപ്പം ഡിസംബര്‍ 5 ന് ചേരി നിവാസി കളുടെയും പാര്‍പ്പിട രഹിതരുടെയും അഖിലേന്ത്യാ കണ്‍വെന്‍ഷനും ചേരുകയുണ്ടായി. ഒഡീഷ, കര്‍ണാടക, പശ്ചിമബംഗാള്‍, ഛത്തീസ്ഘട്ട്, തെലുങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാന ങ്ങളില്‍ നിന്നുള്ള ചേരി പ്രസ്ഥാന ങ്ങളുടെയും പാര്‍പ്പിടാവകാശ സമിതി കളുടെയും പ്രതിനിധികളും തൊഴിലാളി, കര്‍ഷക, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇന്ത്യയി ലാകെമാനം പ്രവര്‍ത്തി ക്കുന്ന ചേരി പ്രസ്ഥാന ങ്ങളുടെയും പാര്‍പ്പിട രഹിതരുടെയും ഏകോപന വേദിയെന്ന നിലയില്‍ അഖിലേന്ത്യാ ചേരിപ്രസ്ഥാനം രൂപം കൊടുക്കുകയും'ഭുവനേശ്വര്‍ പ്രഖ്യാപനം' എന്ന പേരില്‍ പ്രഖ്യാപനം അഥവാ പ്രമേയം അംഗീകരിക്കുകയും ചെയ്തു. 

ചേരി നിവാസി കളുടെയും പാര്‍പ്പിട രഹിതരുടെയും പ്രശ്‌നങ്ങള്‍ കേവലം പാര്‍പ്പിടത്തിന്റെ പ്രശ്‌നം മാത്രമല്ലെന്നും, മറിച്ച് ഉപജീവന ത്തിനുള്ള അവകാശ ത്തിന്റെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ത്തിന്റെയും പ്രാഥമിക മനുഷ്യാ വകാശ ങ്ങളായ ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, ശുചിത്വം, മലിനജല നിര്‍മ്മാര്‍ജനം, പൊതുസ്ഥലം, കളിസ്ഥലം, വിദ്യാഭ്യാസ അവകാശങ്ങള്‍, സര്‍വോപരി ഭക്ഷണം തുടങ്ങിയ വയുടെ നിര്‍ബാധമുള്ള ലഭ്യതയും അടങ്ങുന്നതാണെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. 

പാര്‍പ്പിടം അഥവാ വാസസ്ഥലം ഒരു അടിസ്ഥാന മനുഷ്യാ വകാശമെന്ന നിലയ്ക്ക് ദരിദ്ര നഗര വാസികള്‍, താഴ്ന്ന വരുമാന ക്കാര്‍, ദുര്‍ബല വിഭാഗങ്ങള്‍, അസംഘടിത തൊഴിലാളികള്‍, സര്‍ക്കാര്‍ / സ്വകാര്യ മേഖലാ തൊഴിലാളികള്‍, തൊഴില്‍ രഹിതര്‍, ഭവന രഹിതര്‍ തുടങ്ങിയവര്‍ക്കെല്ലാം തൊഴിലിടങ്ങള്‍ ക്കടുത്തു തന്നെ ആവശ്യമായ പാര്‍പ്പിടം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. 

എല്ലാ നഗര കേന്ദ്രങ്ങളിലും ഏറ്റവും കുറഞ്ഞത് 40 ശതമാനം ഭൂമിയെങ്കിലും ദുര്‍ബല വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പദ്ധതികളുടെ പേരില്‍ നഗര - ഗ്രാമ വ്യത്യാസ മില്ലാതെ എല്ലാ നിര്‍ബന്ധിത കുടിയൊഴി പ്പിക്കലും നിരോധി ക്കുന്നതിന് സമഗ്രമായ നയം കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവിഷ്‌കരി ക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 

ബസ്തി സുരക്ഷാ മഞ്ചിന്റെ രണ്ടാം സമ്മേളനം 2015 നവംബര്‍ മാസം ഒഡീഷ സംസ്ഥാന നിയമസഭ ജനാധിപത്യ വിരുദ്ധമായ പാസ്സാക്കിയ 'ഭൂമി കവര്‍ന്നെടുക്കല്‍ നിയമം' പിന്‍വലി ക്കണമെന്ന് ഒരു പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു. 
ബസ്തി സുരക്ഷാ മഞ്ചിന്റെ സമ്മേളനം താഴെപ്പറയുന്നവ ആവശ്യപ്പെട്ടു.

1. ഭുവനേശ്വര്‍, കട്ടക്, പുരി ഉള്‍പ്പെടെ ഒഡീഷയിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സമയബന്ധിതമായ പുനരധിവസിപ്പിക്കുക.

2. നിലവിലുള്ള എല്ലാ ചേരികളെയും നിയമപരമായ വാസസ്ഥലങ്ങളായി അംഗീകരിച്ച് ക്രമപ്പെടുത്തുകയും എല്ലാ രാഷ്ട്രീയ, പൗരാവകാശങ്ങളും ജീവിത സൗകര്യങ്ങളും അവിടങ്ങളില്‍ ഉറപ്പുവരുത്തുകയും ചെയ്യുക. 

3. പാര്‍പ്പിടവും ഉപജീവനവും അഥവാ നിത്യവത്തിയും എല്ലാ പൗരന്മാരുടെയും മൗലികാവകാശമാക്കികൊണ്ടുള്ള പഴുതുകളില്ലാത്ത നിയമം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാസ്സാക്കുക. 

4. നീതിഷ്ഠവും സമാധാനം പുലരുന്നതുമായ ഒരു സമൂഹത്തില്‍ പാര്‍പ്പിടവും ഉപജീവനവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അനുപേക്ഷണീയ ഘടകമായി അംഗീകരിക്കുക. 

5. ചേരിനിവാസി കളുടെയും വഴിയോര ങ്ങളില്‍ അന്തിയുറ ങ്ങുന്നവരുടെയും പുറമ്പോക്കു നിവാസി കളുടെയും തെരുവു വാണിഭ ക്കാരുടെയും അഗതി കളുടെയും നാടോടികളുടെയും മറ്റും കാര്യത്തില്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യ ചികിത്സ, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ മനുഷ്യരായി ജീവിക്കാനാ വശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുക. 

6. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പാര്‍പ്പിട നയത്തില്‍ ചേരി നിവാസികളും ഇതര പാര്‍പ്പിട രഹിതരും അഗതികളും ലൈംഗികന്യൂനപക്ഷങ്ങളും എല്ലാമടങ്ങുന്ന മര്‍ദ്ദിതരും പാര്‍ശ്വവല്‍കൃതരുമായ ജനവിഭാഗങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കി അവരുടെ ജനാധിപത്യാവകാശങ്ങള്‍ ഉറപ്പുവരുത്തുക. 

ഇതിന്റെ തുടര്‍ച്ചയായി 2015 ഡിസംബര്‍ 5 നു ചേര്‍ന്ന ചേരി പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ കണ്‍വെന്‍ഷന്‍ ചേരികളെ മെച്ചപ്പെടു ത്തുന്നതും കുടിയൊഴി പ്പിക്കലുകള്‍ അവസാനി പ്പിക്കുന്നതുമായ ഒരു പൊതു നയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്ക ണമെന്ന് ആവശ്യപ്പെട്ടു. സമൂഹ ത്തിന്റെ വിശാല താല്പര്യങ്ങളെ മുന്‍നിര്‍ത്തി കുടിയൊഴി പ്പിക്കലുകള്‍ അനിവാര്യ മാകുന്ന സന്ദര്‍ഭങ്ങളില്‍ അതിനു വിധേയരാകു ന്നവരുമായി എല്ലാ തലങ്ങളിലും കൂടിയാലോ ചനകള്‍ നടത്തി അവരുടെ സമ്മതത്തോടെ മാത്രമേ അതു നടപ്പാക്കാവൂ എന്ന് ഉറപ്പുവരുത്തണം. 

അഖിലേന്ത്യാ കണ്‍വെന്‍ഷന്‍ താഴെ പറയുന്ന ആവശ്യങ്ങള്‍ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുമ്പില്‍ താഴെ പറയുന്ന ഡിമാന്റുകള്‍ അടങ്ങുന്ന അവകാശ പത്രിക മുന്നോട്ടു വെച്ചു.. 

1. ചേരി നിവാസികളടക്കം എല്ലാ പാര്‍ശ്വവല്‍കൃത, മര്‍ദ്ദി വിഭാഗങ്ങളുടെയും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകള്‍ നിയമനിര്‍മ്മാണം വഴി അവസാനിപ്പിക്കുക; ഈ വിഭാഗങ്ങളുടെ പാര്‍പ്പിടങ്ങള്‍ / വാസസ്ഥലങ്ങള്‍ ഇടിച്ചു നിരത്തുന്നത് നിയമപരമായി നിരോധിക്കുക.

2. വികസന പദ്ധതികളുടെ പേരില്‍ പരിസ്ഥിതിയുടെ മേലുള്ള എല്ലാ അതിക്രമങ്ങളും വിനാശങ്ങളും അവസാനിപ്പിക്കുക.

3. കുടിയൊഴിപ്പിക്കലുകളെ ചെറുക്കുന്ന ജനകീയ പ്രസ്ഥാന ങ്ങളുടെ മേലുള്ള അടിച്ച മര്‍ത്തലുകള്‍ അടിയന്തരമായി അവസാനി പ്പിക്കുകയും അവക്കെതിരെ നിലവിലുള്ള എല്ലാ കേസുകളും പിന്‍വലിക്കുകയും ചെയ്യുക. 

4. വഴി / വെച്ചുവാണിഭക്കാരെ ഒഴിപ്പിക്കുന്നത് നിരോധിക്കുക

5. ''എല്ലാവര്‍ക്കും വീട്'' എന്ന കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റു കളുടെ പദ്ധതിയില്‍ ''രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് വീടില്ലാത്തവര്‍ മാത്രമാണ് യോഗ്യര്‍'' എന്ന ''യോഗ്യതാ മാനദണ്ഡം'' ഏകപക്ഷീയവും അപ്രായോഗി കവുമാകയാല്‍ റദ്ദാക്കുക. 

6. 2015 ലെ ഒഡീഷ ഭൂമിയേറ്റെടുക്കല്‍ നിയമം റദ്ദു ചെയ്യുക. 

7. നിലവിലുള്ള കേന്ദ്ര ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക. 

8. എല്ലാ ചേരികളെയും പുറമ്പോക്കു വാസത്തേയും വഴിയോര വാസത്തെയും നിയമവല്‍ക്ക രിക്കുകയും ജീവിക്കാനാ വശ്യമായ ഭക്ഷണം, വസ്ത്രം, കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങിയവ എല്ലാവര്‍ക്കും ഉറപ്പുവരുത്തുകയും ചെയ്യുക. 

9. നഗരഭൂമിക്ക് പരിധിയേര്‍പ്പെടു ത്തിക്കൊണ്ടുള്ള നിയമം പാസ്സാക്കുക. 

10. കുടിയേറ്റ തൊഴിലാളികള്‍ അടക്കം അസംഘടിത മേഖലയിലെ മുഴുവന്‍ തൊഴിലാളി കള്‍ക്കും മേല്‍ സൂചിപ്പിച്ച വിധം പാര്‍പ്പിടവും മറ്റു സൗകര്യങ്ങളും നിയമപരമായി ഉറപ്പുവരു ത്തുക. 

11. വീട്ടു വാടക നിയന്ത്രണ നിയമം പാസ്സാക്കുക

12. സര്‍ക്കാര്‍ അഥവാ സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യമായ വര്‍ക്കെല്ലാം വീട്, അല്ലാത്തപക്ഷം താങ്ങാനാവുന്ന വാടക നിരക്കില്‍ വീട് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുക. 

13. നഗരാസൂത്രണ പദ്ധതിയില്‍ ദരിദ്രര്‍ക്കും സാമൂഹ്യമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും വീടിനും മറ്റാവശ്യങ്ങള്‍ക്കുമായി 40 ശതമാനം ഭൂമി മാറ്റിവെക്കുക. 

14. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടി ക്കുകയും ഭൂമി, ജലം, വനം എന്നിത്യാദി മലിനപ്പെടു ത്തുകയും ചെയ്യുന്ന ഇന്നത്തെ കോര്‍പ്പ റേറ്റ് വികസനം ജനങ്ങള്‍ക്ക് ദാരിദ്ര്യവും തൊഴിലില്ലാ യ്മയും പരിസ്ഥിതി വിനാശവും സംജാതമാക്കുകയാല്‍ അതവസാനിപ്പിക്കുക. 

15. നീതിഷ്ഠമായ നഗരവികസന കാഴ്ചപ്പാടില്‍ സ്മാര്‍ട്ട് സിറ്റി പോലുള്ള വികസന സങ്കല്പങ്ങള്‍ ജനവിരുദ്ധമാകയാല്‍ അവ ഉപേക്ഷിക്കുക.

16. സാമൂഹ്യ സേവനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള 'യൂസര്‍ ഫീ', 'ടോള്‍ഫീ' പോലുള്ള സംവിധാനങ്ങള്‍ അവസാനിപ്പിച്ച് മേല്‍ സൂചിപ്പിച്ച അടിസ്ഥാന ആവ ശ്യങ്ങളെല്ലാം സൗജന്യവും സാര്‍വത്രികമാക്കുക. 

17. പൊതു - സ്വാകാര്യ പങ്കാളിത്തം അഥവാ പിപിപി മോഡലിലുള്ള നഗരവികസന പദ്ധതികള്‍ അവസാനിപ്പിക്കുക.

18. ലക്ഷ്യാധിഷ്ഠിത പൊതു വിതരണം എന്ന പേരില്‍ ഭക്ഷ്യ വസ്തുക്കളു ടെയും അവശ്യ വസ്തു ക്കളുടെയും സേവന ങ്ങളുടെയും പൊതുവിതരണം ചുരുക്കി കമ്പോളാടിസ്ഥാനത്തില്‍ അവയെ പുനഃസംഘടി പ്പിക്കാനുള്ള നീക്കം അവസാനി പ്പിക്കുക; പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക.

മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ സൗജന്യമെന്ന നിലയിലോ, ഭുരഹിതാ ശ്വാസമെന്ന നിലയിലോ അല്ല, മറിച്ച് ജനങ്ങളുടെ ജനാധിപത്യാ വകാശമെന്ന നിലയിലാണ് നടപ്പിലാ ക്കേണ്ടത്. ഈ ആവശ്യങ്ങള്‍ നേടിയെടു ക്കുന്നതിന് ഏറ്റവും വിശാലവും വിപുലവുമായ പൊതുവേദി രൂപീകരി ക്കേണ്ടതും പോരാട്ടങ്ങള്‍ സംഘടിപ്പി ക്കേണ്ടതുമാണ്. 

'ഭുവനേശ്വര്‍ പ്രഖ്യാപനം' എല്ലാ ഇന്ത്യന്‍ ഭാഷകളി ലേക്കും വിവര്‍ത്തനം ചെയ്യാനും പാര്‍പ്പിടാ വകാശത്തിനും ഉപജീവന ത്തിനും അന്തസ്സായി ജീവിക്കു ന്നതിനും വേണ്ടി പോരാടുന്ന എല്ലാ സംഘടന കള്‍ക്കും രാജ്യത്തെ ചേരി പ്രസ്ഥാന ങ്ങള്‍ക്കും എത്തിച്ചു കൊടുക്കാനും ഭുവനേശ്വര്‍ കണ്‍വെന്‍ഷന്‍ തീരു മാനിച്ചു. ഈ രംഗത്ത് വിവിധ സംസ്ഥാന ങ്ങളില്‍ പ്രവര്‍ത്തി ക്കുന്ന സംഘടന കളെയും ജനകീയ പ്രവര്‍ത്ത കരെയും ചേരി പ്രസ്ഥാന ങ്ങളുടെ അഖിലേന്ത്യാ കോര്‍ഡി നേഷനുമായി ബന്ധിപ്പി ക്കാനും തീരുമാനമായി. കോര്‍ഡി നേറ്ററായി ഒഡീഷ യില്‍ നിന്നുള്ള ശിവറാമിനെ തെരഞ്ഞെടുത്തു.

മാറ്റര്‍: സഖാവ് മാസിക, 2016 മെയ് ലക്കം.
ചിത്രം: ഇന്റര്‍നെറ്റില്‍ നിന്നും.