"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 20, തിങ്കളാഴ്‌ച

മഹാനായ അയ്യന്‍കാളി; വള്ളിക്കര ചോതി - ദലിത്ബന്ധു ന്‍െ കെ ജോസ്


തിരുവല്ല ഭാഗത്ത് ഉല്‍പതിഷ്ണുക്കളെന്ന് അഭിനയിച്ച സവര്‍ണ്ണ ക്രൈസ്തവര്‍ അന്ന് ചില വിട്ടുവീഴ്ചകളെല്ലാം പുലയരോടും പുലയക്രൈസ്തവരോടും കാണിച്ചു. അതിലൊന്ന് പുറമറ്റം പുത്തന്‍ചന്തയില്‍ കയര്‍ കെട്ടി വേര്‍തിരിച്ച ഒരു ഭാഗത്ത് പുലയര്‍ക്ക് പ്രവേശിക്കുകയും അവരുടെ വക എന്തെങ്കിലും സാധനങ്ങള്‍ വില്‍ക്കാനായി കൊണ്ടുവരികയും ചെയ്യാമെന്നാ യിരുന്നു. പക്ഷെ അങ്ങനെ കൊണ്ടുവരുന്ന സാധനങ്ങള്‍ അവിടത്തെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സവര്‍ണര്‍ എടുത്തുകൊണ്ട് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിലനല്‍കും. വിലപേശിയാല്‍ മര്‍ദ്ദനമായിരിക്കും ഫലം. സാധനം നഷ്ടപ്പെടു കയും ചെയ്യും. 

ആ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന ഒരു പുലയ യുവാവാണ് വെള്ളിക്കര ചോതി. പില്‍ക്കാലത്ത് അയ്യന്‍കാളിയുടെ വലംകൈ യായി അദ്ദേഹം മാറി. ശ്രീനാരായണഗുരുവിന് കുമാരനാശാനെന്ന പോലെയോ അതിലേറെയോ ആയിരുന്നു അവര്‍ തമ്മിലുണ്ടാ യിരുന്ന ബന്ധം. ചോതി തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് സി.എം.എസ് മിഷനറി സംഘത്തില്‍ ചേര്‍ന്ന് അതിലൊരു സുവിശേഷ പ്രവര്‍ത്തകനായിട്ടാണ്. മധ്യതിരുവിതാംകൂറിലെ പ്രശസ്തനായ ഒരു സുവിശേഷക പ്രവര്‍ത്തകനായിരുന്നു മത്തായി ആശാന്‍ എന്ന പേരുണ്ടായിരുന്ന വെള്ളിക്കര ചോതി. 

അന്ന് തങ്ങളുടെ മേലധികാരിയും ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പുമായിരുന്ന സായിപ്പിന്റെ പക്കല്‍ തങ്ങള്‍ക്ക് പൊതു നിരത്തുകളിലൂടെ സഞ്ചരിക്കാനുള്ള അവകാശം നേടിത്തരണമെന്ന് മത്തായി ആശാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷെ ആ ബിഷപ്പിന്റെ സന്തതസഹചാരികളായിരുന്ന ആഢ്യക്രൈസ്തവര്‍ പ്രസ്തുത അഭ്യര്‍ത്ഥന ചെവികൊള്ളരുത് എന്നു ബിഷപ്പിനെ ഉപദേശിച്ചു. സവര്‍ണ്ണജാതിയില്‍ നിന്നും കൂടുതല്‍ മതപരിവര്‍ത്തനമുണ്ടാ കണമെങ്കില്‍ പുലയര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നേടികൊടു ക്കുവാന്‍ ശ്രമിക്കുകയോ അവരെ കൂടുതലായി ക്രിസ്തുമതത്തി ലേയ്ക്ക് സ്വീകരിക്കുകയോ ചെയ്യരുത് എന്നായിരുന്നു ആഢ്യക്രൈസ്തവരുടെ ഉപദേശം. 1830 ന് ശേഷം ക്രൈസ്തവ സഭയിലേയ്ക്ക് മാനസാന്തരപ്പെട്ട ഈഴവരായിരുന്നു പ്രസ്തുത ഉപദേശം നല്‍കിയ ആഢ്യക്രൈസ്തവര്‍ എന്നത് അതിലേറെ വിചിത്രമായി തോന്നിയേക്കാം. 

ആഢ്യക്രൈസ്തവരുടെ പ്രസ്തുത ഉപദേശംമൂലം ആംഗ്ലിക്കന്‍ ബിഷപ്പു സ്വീകരിച്ച ആ നിലപാടിനോട് യോജിക്കാന്‍ വയ്യാതെയാണ്മത്തായി ആശാന്‍ ആദ്യം അയ്യന്‍കാളിയെ അന്വേഷിച്ചു പുറപ്പെട്ടത്. അത് അയ്യന്‍കാളിയുടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച് കുറച്ചുനാള്‍ കഴിഞ്ഞതിനു ശേഷമാണ്. തെക്കന്‍തിരുവിതാംകൂറിലെ അയ്യന്‍കാളി അതിനകം മധ്യതിരു വിതാംകൂറിലും അറിയപ്പെട്ടിരുന്നു. മത്തായി ആശാനിലെ നേതൃത്വവും കഴിവുകളും കണ്ടു ബോധ്യപ്പെടുവാന്‍ അവരുടെ കൂടിക്കാഴ്ച അയ്യന്‍കാളിക്ക് അവസരം നല്‍കി. തന്റെ സമൂഹത്തിലെതന്നെ കഴിവുള്ളവരെ വളര്‍ത്തിയെടുത്ത് സമുദായ ത്തിന്റെ വികാസത്തിനുപയോഗിക്കാനുള്ള അയ്യന്‍കാളിയുടെ സിദ്ധിയാണ് മത്തായി ആശാനുമായുള്ള ബന്ധത്തില്‍ കാണുവാന്‍ കഴിയുന്നത്. അയ്യന്‍കാളി ഒരു മികച്ച സംഘാടകനായിരുന്നി ല്ലെങ്കിലും പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതില്‍ അദ്വതീയ നായിരുന്നു. അതുമൂലം മത്തായി ആശാനെപ്പോലെ ഒരു നല്ല വിഭാഗം പുലയ യുവാക്കള്‍ അന്ന് സമുദായ പ്രവര്‍ത്തനത്തിന് തയ്യാറായി.

അയ്യന്‍കാളി ജന്മംകൊടുത്ത സാധുജനപരിപാലന സംഘത്തിന്റെ ശാഖകള്‍ മധ്യതിരുവിതാംകൂറിലേയ്ക്കും കൂടി വ്യാപിപ്പി ക്കുവാന്‍ മത്തായി ആശാന്‍ ആഗ്രഹിച്ചു. ആശാന്റെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്തുന്നതിന് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുകയും അതുവഴി സവര്‍ണരുടെ എതിര്‍പ്പ് തടയുകയും ചെയ്യുന്നതിനുവേണ്ടി ആശാനെക്കൂടി ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യുന്നതു നന്നായിരിക്കുമെന്ന് അവര്‍ക്കു തോന്നി. അന്ന് അയ്യന്‍കാളി ശ്രീമൂലം പ്രജാസഭാ മെമ്പറായിരുന്നു. 1911 ലാണ് അയ്യന്‍കാളി പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്3 എന്നു പറഞ്ഞുവല്ലോ. ദലിത് സമൂഹത്തില്‍ നിന്നും ഇന്ത്യയില്‍ ആദ്യം നിയമസഭയില്‍ പ്രവേശിച്ച വ്യക്തി അദ്ദേഹമായിരുന്നു. ദലിതര്‍ക്ക് നിയമസഭ കളില്‍ പ്രാതിനിധ്യം നല്‍കുന്നതിനെതിരെ മരണംവരെയുള്ള സത്യാഗ്രഹം നടത്തിയ ഗാന്ധി അന്ന് ഇന്ത്യയിലെ പൊതു പ്രവര്‍ത്തനരംഗത്ത് പ്രവേശിച്ചിരുന്നില്ല എന്നത് ഭാഗ്യമാണ്. 1915 ലാണല്ലോ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തനവു മായി ബന്ധപ്പെട്ടത്. അല്ലെങ്കില്‍ സെന്റര്‍ പ്രോവിന്‍സിലെ ഖാരേ മന്ത്രിസഭയിലെ അഗ്നിഭോജിന് സംഭവിച്ചത് അയ്യന്‍കാളിക്കും സംഭവിക്കുമാ യിരുന്നു. 1936 ല്‍ അഗ്നിഭോജ് എന്ന ദലിതനെക്കൂടി ഖാരേ തന്റെ മന്ത്രിസഭയില്‍ ചേര്‍ത്തു. എന്നാല്‍ ഗാന്ധി ഇടപെട്ടു അഗ്നിഭോജിനെ പിരിച്ചുവിട്ടു. ദലിതരുടെ കുലധര്‍മ്മം മന്ത്രിയാവുക എന്നതല്ല എന്നാണ് അതിന് കാരണമായി ഗാന്ധി പറഞ്ഞത്.

ആശാനെക്കൂടി പ്രജാസഭയിലേയ്ക്ക് നോമിനേറ്റു ചെയ്യുന്ന തിന്അവര്‍ അന്നത്തെ ദിവാന്‍ പി. രാജഗോപാലാചാരിയെ കണ്ടു. ദിവാനും ആശാന്റെ കഴിവുകളെ അംഗീകരിച്ചു. ആംഗ്ലിക്കന്‍ബിഷപ്പിന്റെ നേതൃത്വ ത്തില്‍ ലഭിച്ച പ്രസംഗപാ ടവവും വിദ്യാഭ്യാസവും പെരുമാറ്റശൈലിയും ആശാനെ ആരുടെ ദൃഷ്ടിയിലും അംഗീകാര യോഗ്യനാക്കിയിരുന്നു.

എന്നാല്‍ ക്രൈസ്തവമതത്തിലേയ്ക്ക് മാനസാന്തരപ്പെട്ട ദലിതരുടെകൂടി തലയെണ്ണി അതിന്റെ അടിസ്ഥാനത്തില്‍ ക്രൈസ്തവര്‍ പ്രജാസഭയിലേയ്ക്ക് അംഗത്വം സമ്പാദി ച്ചിരുന്ന തിനാല്‍ മറ്റൊരു ക്രൈസ്തവനെക്കൂടി നോമിനേറ്റ് ചെയ്യുവാന്‍ നിര്‍വാഹമില്ലായിരുന്നു. അന്നു മറ്റെവിടെയും പോലെ തിരുവിതാംകൂറിലെയും നിയമനിര്‍മ്മാണ സഭയിലെ അംഗത്വം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തി ലാണ് പങ്കുവയ്ക്കപ്പെട്ടിരുന്നത്. ആ പരിതസ്ഥിതിയില്‍ നോമിനേറ്റ് ചെയ്യപ്പെടുവാനുള്ള അപേക്ഷ തിരികെവാങ്ങി തന്റെ പേര് മത്തായി ആശാന്‍ എന്നത് വെട്ടി ചോതി എന്നാക്കി. ഒരു പുലയന്‍ എന്ന നിലയില്‍ വെള്ളിക്കര ചോതി ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. അന്ന് തിരുവിതാംകൂറിലെ ജനസംഖ്യയില്‍ എട്ടിലൊന്നും ഉണ്ടായിരുന്ന ദലിതര്‍ക്ക് നിയമസഭയില്‍ ആകെ അയ്യന്‍കാളി എന്ന ഒരു പ്രതിനിധി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ദിവാന്‍ രാജഗോപാലാചാരി അയ്യന്‍കാളിയെ ഏറെ പ്രോത്സാഹി പ്പിച്ച ആളായിരുന്നുവെങ്കിലും ദലിതര്‍ ക്രിസ്തു മതത്തില്‍ ചേരുന്നതിനെ എതിര്‍ത്തിരുന്നു. അതിനു വേണ്ടിക്കൂടിയാണ് അദ്ദേഹം അയ്യന്‍കാളി ആവശ്യപ്പെട്ട സൗജന്യങ്ങളെല്ലാം കൊടുത്തത്. മത്തായി ആശാന്‍ എന്ന നിലയില്‍ പ്രജാസഭയി ലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുവാന്‍ നിര്‍വാഹമില്ല എന്നുപറ ഞ്ഞതും ആ നിലയിലല്ലേ എന്നു ചിന്തിക്കേണ്ടി യിരിക്കുന്നു.

അയ്യന്‍കാളിയെ കാണുവാന്‍പോയി ശ്രീമൂലം പ്രജാസഭാ മെമ്പറെന്ന നിലയില്‍ മദ്ധ്യതിരുവിതാംകൂറില്‍ തിരിച്ചെത്തിയ വെള്ളിക്കര ചോതിക്ക് ക്രൈസ്തവരും അല്ലാത്തവരുമായ ദലിതര്‍ ഗംഭീരമായ ഒരു സ്വീകരണമാണ് നല്‍കിയത്. ചോതി എം.എല്‍. സി. യെയും കൊണ്ട് അവര്‍ നടത്തിയ ഘോഷയാത്ര ദലിതര്‍ക്കു പ്രവേശനമില്ലാതിരുന്ന അവിടുത്തെ എല്ലാ വഴികളിലൂടെയും കടന്നു പോയി. അവര്‍ അങ്ങനെ സഞ്ചാരസ്വാതന്ത്ര്യം മധ്യതി രുവിതാംകൂറില്‍ നേടിയെടുത്തു.