"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 10, വെള്ളിയാഴ്‌ച

Her BlackStory 125 Days; സംവാദം....




2016 ജൂണ്‍ 6 തിങ്കള്‍, തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പി എസ് ജയയുടെ കലാപരിപാടിയുടെ സമാപനമായിരുന്നു. എല്ലാ കലാപ്രവര്‍ത്തനങ്ങളും വിപ്ലവങ്ങളുമാണല്ലോ. കലാകാരിയുമായി സംവദിക്കാന്‍ സംഘാടകര്‍ അവസരവും ഒരുക്കിയിരുന്നു. കറുപ്പിനെതിരേ മാത്രം കലാപംകൂട്ടിയ ഈ കലാപരിപാടിയുടെ കാപട്യം ദലിത് വനിതകളാല്‍ ചോദ്യം ചെയ്യപ്പെട്ടു. ധന്യ എം ഡി, മൃദുലാദേവി ശശിധരന്‍, സതി അങ്കമാലി, അശ്വതി രാജപ്പന്‍ എന്നീ നാലുപേര്‍ ചേര്‍ന്ന് നാലായിരം പേരുടെ ശബ്ദമുയര്‍ത്തി! കലാപരിപാടി കണ്ട് ആസ്വദിക്കുകയായിരുന്നില്ല അവര്‍. അവകാശബോധമുള്ള പോരാളി വനിതകളായാണ് അന്ന് ലായം ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടിയിരുന്നവര്‍ ഇവരെ തിരിച്ചറിഞ്ഞത്. ('ദ ഹിന്ദു' പത്രലേഖകന്‍ ആനന്ദുമായുള്ള മുഖാമുഖത്തിനു ശേഷമാണ് ഓപ്പണ്‍ ഫോറം. ലിങ്ക് സന്ദര്‍ശിച്ച് ആ പരിപാടിയുടെ ശബ്ദരേഖ കേള്‍ക്കുക.)